Connect with us

More

ബംഗ്ലാദേശ് ‘ദുരന്തം’: ചരിത്ര വിജയത്തിനിരികെ കലമുടച്ചു

Published

on

ചിറ്റകോങ്: അത്യന്തം ആവേശം നിറഞ്ഞ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് തോല്‍വി. 22 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ തോല്‍വി.രണ്ട് വിക്കറ്റ് അവശേഷിക്കെ വിജയിക്കാന്‍ 33 റണ്‍സുമായി അവസാന ദിവസം ഇറങ്ങിയ ബംഗ്ലാദേശിന് 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പേഴേക്കും ശേഷിച്ച വിക്കറ്റുകള്‍ നഷ്ടപ്പെടുകയായുരുന്നു. ഇംഗ്ലീഷ് പേസ് ബൗളര്‍ ബെന്‍ സ്റ്റോക്കാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്. 64 റണ്‍സുമായി ബംഗ്ലാദേശ് ബാറ്റ്സ്മാന്‍ സാബിര്‍ റഹ്മാന്‍ പുറത്താകാതെ നിന്നു. 102 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും സഹിതമായിരുന്നു സാബിറിന്റെ വീരോചിത ഇന്നിംഗ്സ്.

സ്‌കോര്‍ ഇംഗ്ലണ്ട് 293,240, ബംഗ്ലാദേശേ് 248, 263.

286 റണ്‍സെന്ന വിജയലക്ഷ്യവുമാണ് ബംഗ്ലാദേശിന് മുന്നിലുണ്ടായിരുന്നത്. 227/5 എന്ന ശക്തമായ നിലയില്‍ അനായാസ ജയം സ്വപ്നം കണ്ട ബംഗ്ലദേശ് തുടരെ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 238/8 എന്ന നിലയിലേക്ക് തകര്‍ന്നതാണ് മത്സരം ആവേശകരമാക്കിയത്. രണ്ട് വിക്കറ്റുകള്‍ വീഴത്തിയ ഇംഗ്ലീഷ് പേസര്‍ ബ്രോഡാണ് മത്സരഗതി തിരിച്ചു വിട്ടത്. മൊയിന്‍ അലി(68) ബെയര്‍‌സ്റ്റോ(52) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സില്‍ 293 നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാ സ്‌കോര്‍ 248ല്‍ അവസാനിച്ചു. തമീം ഇഖ്ബാലാ(78)യിരുന്നു ടോപ് സ്‌കോറര്‍.


also read: ബംഗ്ലദേശ്- ഇംഗ്ലണ്ട് ടെസ്റ്റ് ‘കലക്കന്‍’ അന്ത്യത്തിലേക്ക്.. ട്വന്റി20യേക്കാള്‍ ആവേശകരം


 

 

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

kerala

വയനാട്ടില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 കിറ്റുകള്‍ പിടികൂടി

വിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി

Published

on

സുല്‍ത്താൻ ബത്തേരി: അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്. സുല്‍ത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബിജെപി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് യുഡിഎഫ് ആരോപിച്ചു.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

Trending