ന്യുഡല്‍ഹി: വര്‍ഗീയ വാദത്തിന് വായടപ്പന്‍ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ.് മുസ്ലികളുടെ വിസ അഭ്യര്‍ത്ഥനകളില്‍ മാത്രമാണ് വിദേശകാര്യമന്ത്രി ഇടപെന്നുള്ളുവെന്ന ഹിന്ദു സംഘടനയുടെ കുറ്റപ്പെടുത്തലിനെതിരെയാണ് സുഷമ സ്വരാജ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.

ഹിന്ദു ജാഗരണ്‍ സംഘ് എന്ന സംഘടന സുഷമയ്ക്കെതിരെ ആക്ഷേപവുമായി ട്വിറ്ററില്‍ രംഗത്തെത്തിയെതിനെതിരെയായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി.


ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ ജനങ്ങള്‍ക്കൂടിയാണ്. അതില്‍ ജാതിയോ മതമോ ഭാഷയോ സംസ്ഥാനമോ എന്ന വ്യത്യാസം തനിക്കില്ല എന്നാണ് സുഷമാ സ്വരാജിന്റെ ട്വീറ്റ്.

മോദിജീ, നിങ്ങളുടെ സുഷമ സ്വരാജ് മുസ്ലിം വിസ മാത്രമാണ് പരിഗണിക്കുന്നത്. ഹിന്ദുക്കള്‍ വിസ ലഭിക്കുന്നതിന് ഏറെ ത്യാഗം സഹിക്കണം. ഇത് നിരാശപ്പെടുത്തുന്നതാണ് എന്നായിരുന്നു ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ ട്വീറ്റ്.

മോദി മന്ത്രിസഭയിലെ മിതവാദിയായി പേരുക്കേട്ട മന്ത്രിയാണ് സുഷമ. നേരത്തെ വൃക്ക മാറ്റല്‍ ശാസ്ത്രക്രിയയുമായി ബന്ധപ്പെട്ട് വൃക്ക ദാനത്തിന് തയ്യാറായ മുസ്‌ലിം യുവാക്കള്‍ക്ക് നന്ദി രേഖപ്പെടുത്തി സുഷമാ സ്വരാജ് രംഗത്തെത്തിയിരുന്നു.