വിവരാവകാശ കമ്മിഷന്റെ ചിറകരിയുന്നവര്‍ക്ക് അഴിമതി നിരോധനത്തെ പറ്റി സംസാരിക്കാന്‍ ധാര്‍മ്മികാവകാശമില്ലെന്നും അഴിമതിയില്‍ അപകടകരമായത് രാഷ്ട്രീയ അഴിമതിയാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി അഴിമതി നിരോധന ഭേദഗതി നിയമത്തിന്റെ ചര്‍ച്ചാ വേളയില്‍ പറഞ്ഞു. വിവരാവകാശ നിയമം അഴിമതി വിരുദ്ധ മുന്നേറ്റത്തിന് യു.പി.എ വിപ്ലവകരമായ നിയമ നിര്‍മ്മാണമായിരുന്നു. ഈ ഗവണ്‍മെന്റ് വിവരവകാശ കമ്മീഷണര്‍മാരെ വരുതിയില്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്നു. ആയിരക്കണക്കിന് ആര്‍ടിഐ ചോദ്യങ്ങള്‍ മറുപടി കൊടുക്കാതെ കെട്ടികിടക്കുകയാണ്. ഒട്ടനനവധി ഒഴിവുകള്‍ നികത്താതെ കിടക്കുന്നു. വിവരകാശ മേഖലയുടെ പരിധിയില്‍ നിന്ന് പല മേഖലകളെയും പുറത്താക്കുകയാണ്. വളരെ അപകടകരമായ ഒരു നീക്കമാണിത്. അഴിമതിയില്‍ ഏറ്റവും അപകടകരമായ രാഷ്ട്രീയ അഴിമതി ഇവിടെ നിര്‍ബാധം നടന്നു കൊണ്ടിരിക്കുന്നു എന്നിരിക്കെ അഴിമതി വിരുദ്ധ നീക്കമെന്നൊക്കെ പറയുന്നത് കാപട്യമാണ്.

അഴിമതി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരം തന്നെ. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. അഴിമതി വിരുദ്ധ ഐക്യരാഷ്ട്ര സഭാ ഉടമ്പടിയിലെ കക്ഷിയായ ഇന്ത്യ പുതിയൊരു നിയമമുണ്ടാക്കുമ്പോള്‍ അതിലെ പല നിയമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ടെന്നും ഇ.ടി പാര്‍ലമെന്റില്‍ പറഞ്ഞു.