ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ നാട്ടില്‍ ഗായികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗായിക മമത ശര്‍മ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കാണ്ടത്. റോഹ്ത്തക് ജില്ലയിലെ ബാലിയാനി ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ ജനുവരി 14 മുതല്‍ മമത ശര്‍മ്മയെ കാണാനില്ലായിരുന്നു. ഗോഹാനയിലെ പരിപാടിക്കുശേഷം മമതയെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ദിവസങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസമാണ് വയലില്‍ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. വായയിലും ശരീരത്തിലുമൊന്നാകെ പരിക്ക് പറ്റിയ നിലയില്‍ കണ്ട മൃതദേഹം കൊലപാതകമാണെന്ന് പൊലീസ് പറയുന്നു.

കല്‍നോറിലെ പ്രശസ്തയായ ഗായികയാണ് മമത ശര്‍മ്മ.