ശ്രീനഗര്‍: നബിദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഹസ്രത്ബാല്‍ മസ്ജിദിലേക്ക് തിരിക്കവെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ തടഞ്ഞ് പൊലീസ്. സംസ്ഥാന ഭരണകൂടം ഫാറൂഖ് അബ്ദുല്ലയെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുകയായിരുന്നു എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു.

ഇത് പ്രാര്‍ത്ഥിക്കാനുള്ള ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കു നേരെയുള്ള ലംഘനമാണ്. പ്രത്യേകിച്ചും മീലാദുന്നബിയുടെ സന്ദര്‍ഭത്തില്‍- ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പറഞ്ഞു.

പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയും സംഭവം ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.