ഹൈദരാബാദ് ∙ കടയിൽനിന്നു ബീഡി വാങ്ങിവരാൻ വൈകിയതിന്റെ പേരിൽ പിതാവ് തീ കൊളുത്തിയ 10 വയസ്സുകാരൻ മരിച്ചു. ഹൈദരാബാദിൽ ജനുവരി 17നാണ് സംഭവം നടന്നത്.

90 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച മരിച്ചു. പഠനത്തിൽ ശ്രദ്ധിക്കാത്തതിന്റെ പേരിൽ പിതാവ് കുട്ടിയോട് ദേഷ്യപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.

മദ്യപാനിയായ പ്രതി ടർപന്റൈൻ ഓയിൽ ഒഴിച്ച് വീടിനു തീയിടുകയായിരുന്നു. പ്രതിയെ ജയിലിലേക്ക് മാറ്റി.