kerala

അച്ഛന്റെ ഒരേ നിർബന്ധം മകൾ ഫലസ്ത്വീൻ മാപ്പിളപ്പാട്ട് പാടി സംസ്ഥാന തലത്തിൽ HSS വിഭാഗം എ ഗ്രേഡ് നേടി

By sreenitha

January 14, 2026

പിറന്ന നാടിന് വേണ്ടി രക്ത സാക്ഷികളായ ഫലസ്ത്വീൻ ജനതയ്ക്ക് വേണ്ടിയും മരണപ്പെട്ടത് എന്തിനാണെന്നു പോലും അറിയാതെ പിടഞ്ഞു വീണ പിഞ്ചു കുഞ്ഞുങ്ങൾക്കും ഉമ്മമാർക്കും സഹോദരിമാർക്കും മനസ്സ് കൊണ്ടെങ്കിലും ഐക്യ ദാർഢ്യപ്പെടുക എന്ന ലക്ഷ്യമാണ് ആർദ്രയുടെ മാപ്പിളപ്പാട്ട് ആലാപനം . ആസ്വാദനത്തിന് പുറമെ കലകൾക്കും സംഗീതത്തിനും അനീതികളെ ചൂണ്ടിക്കാണിക്കുക എന്ന തിരിച്ചറിവാണ് സബ് ജില്ലാ ,ജില്ലാ മത്സരങ്ങളിൽ വിജയിച്ചപ്പോഴും ഇതേ ഗാനം തന്നെ സെലക്ട് ചെയ്യാൻ ആർദ്രയെ പ്രേരിപ്പിച്ചത്.

ആർദ്രയുടെ അച്ഛൻ ഇക്കാര്യത്തിൽ കൃത്യമായ നിർദ്ദേശങ്ങൾ മകൾക്ക് നൽകി. സംസ്ഥാന തലത്തിൽ മികച്ച അവതരണത്തിലൂടെ ആർദ്ര സദസ്സിന്റെ മനം കവർന്നു. ഫലസ്ത്വീൻ നാടിന്റെ പൈതൃകം വിളിച്ചോതുന്ന ഈ മാപ്പിളപ്പാട്ട് രചിച്ചത് ബാദറുദ്ദീൻ പാറന്നൂരാണ്. പ്രശസ്ത ഗായകനും സംഗീത സംവിധായകനും അധ്യാപകനുമായ അനീസ് മാസ്റ്റർ കൂരാടാണ് ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ചത്. എറണാകുളം നോർത്ത് പറവൂർ, HMYSHSS കൊട്ടുവള്ളിക്കാട് സ്കൂളിലാണ് ആർദ്ര മരിയ പഠിക്കുന്നത്. സിറാജുദ്ദീൻ എറണാകുളമാണ് പരിശീകൻ. HSS വിഭാഗം കഥാപ്രസംഗം മത്സരത്തിലും ആർദ്ര മരിയ പങ്കെടുക്കുന്നുണ്ട്.

പിതാവ് ജയ്‌സൺ, മാതാവ് സൗമ്യ , സഹോദരൻ അനുഗ്രഹ് ജോ എന്നിവരാണ് കുടുംബാംഗങ്ങൾ.