ബാര്‍സ: ഫുട്‌ബോള്‍ ആരാധകര്‍ക്ക് എന്നും ആവേശമാണ് ബാര്‍സലോണ. മെസിയും നെയ്മറും സുവാരസും ഉള്‍പ്പെട്ട സംഘം. കിടിലന്‍ ഗോളുകളുമായി കളം നിറയുന്ന ബാര്‍സക്കായിരിക്കും ഏറ്റവും കൂടുതല്‍ ആരാധകര്‍. ബാര്‍സയുടെ പുരുഷ ടീമിനെപ്പോലത്തെന്നെയാണ് ബാര്‍സയുടെ പെണ്‍പടയും. തകര്‍പ്പന്‍ ഗോളുകളുമായി കളം നിറയുകയാണ് ബാര്‍സയുടെ പെണ്‍പടയും. പെണ്‍പടയിലെ ബാര്‍ബറ ലത്തോറയുടെ ഗോളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എസ്പ്യാനോളിനെതിരെ നടന്ന മത്സരത്തിലാണ് ലാത്തോറ അഞ്ചുപേരെ വെട്ടിച്ച് അല്‍ഭുത ഗോള്‍ നേടിയത്. മെസിയും മറഡോണയും സമാന രീതിയില്‍ ഗോള്‍ നേടിയിരുന്നു. പലരും മെസിയുടെ ഗോളുമായി താരതമ്യം ചെയ്താണ് ബാര്‍ബറയുടെ ഗോളിനെ ഷെയര്‍ ചോദ്യം ചെയ്യുന്നത്.
ആ ഗോള്‍ കാണാം…
Be the first to write a comment.