Connect with us

News

കല്ലുമ്മക്കായ നിറച്ചത്

കല്ലുമ്മക്കായ നിറച്ചത്

Published

on

അവശ്യസാധനങ്ങള്‍:

1. കല്ലുമ്മക്കായ – 1 kg

2. പുഴുക്കലരി – 1 kg

3. നാളികേരം -1

4. ചെറിയ ഉള്ളി – 200 gm

5. പെരുംജീരകം – 50 gm

6. മുളകുപൊടി – 50 gm

7. ഉപ്പ് ആവശ്യത്തിന്

8. വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം: അരി കഴുകി നാലു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക കല്ലുമ്മക്കായ കഴുകി വൃത്തിയാക്കി മാറ്റിവെക്കുക. കുതിര്‍ത്ത അരി ആവശ്യത്തിന് വെള്ളം ഒഴിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക മാവ് ഒരു പാത്രത്തിലേക്ക് മാറ്റി ചിരകിയ നാളികേരം, തൊലി കളഞ്ഞ ചുവന്നുള്ളി, പെ രുഞ്ചീരകം, കുറച്ചു കറിവേപ്പില ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് അരച്ചെടുക്കുക. ഇത് അരച്ച മാവില്‍ യോജിപ്പിച്ച് കുഴച്ച് കഴുകിവെച്ച കല്ലുമ്മക്കായ കത്തി ഉപയോഗിച്ച് നടുഭാഗം തുറന്നു മാവ് അതില്‍ നിറയ്ക്കുക. തുടര്‍ന്ന് ഇഡലി ചെമ്പില്‍ വെച്ച് ആവിയില്‍ വേവിക്കുക ശേഷം തൊലി കളഞ്ഞ് മുളകുപൊടി അല്പം വെള്ളം ഒഴിച്ച് നിറച്ചുവെച്ച കല്ലുമ്മക്കായ അതില്‍ മുക്കി തിളച്ച വെളിച്ചെണ്ണയില്‍ ഇട്ട് വറുത്തെടുക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending