Connect with us

india

ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 8 മരണം, നിരവധി പേർക്ക് പരിക്ക്‌

ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Published

on

ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. സ്ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.  നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മരിച്ച എട്ട് പേരും പ

india

ബംഗാളില്‍ ബി.ജെ.പിക്ക് തിരിച്ചടി; ജാര്‍ഗ്രാം എം.പി പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്‍ പാര്‍ട്ടി വിട്ടത്.

Published

on

പശ്ചിമബംഗാളിലെ ബി.ജെ.പി എം.പി കുനാര്‍ ഹെബ്രാം പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി ആദിവാസി വിരുദ്ധ പാര്‍ട്ടിയാണെന്നാരോപിച്ചാണ് കുനാര്‍ ടിഎംസിയിലേക്ക് ചുവടുമാറിയത്. സംവരണ മണ്ഡലമായ ജാര്‍ഗ്രാമില്‍ നിന്നുള്ള എം.പിയാണ് കുനാര്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്‍ പാര്‍ട്ടി വിട്ടത്.

”ബി.ജെ.പി ആദിവാസി വിരുദ്ധ പാർട്ടിയാണ്. ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ല” ഈ വർഷം ബി.ജെ.പി ടിക്കറ്റ് നിഷേധിച്ച ഹെംബ്രാം (61) ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നടത്തിയ റാലിയില്‍ വ്യക്തമാക്കി.

“ബിജെപി ഒരിക്കലും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കില്ലെന്ന് കുനാർ ഹെംബ്രാം ഈ വർഷങ്ങളിൽ മനസ്സിലാക്കി,” ബാനർജി പറഞ്ഞു.കുനാർ ബി.ജെ.പിയിൽ നിന്നോ ലോക്‌സഭയിൽ നിന്നോ ഔദ്യോഗികമായി രാജിവച്ചിട്ടില്ല. ആറാം ഘട്ടത്തിൽ മേയ് 25 ന് ജാർഗ്രാമിലും മറ്റ് ഏഴ് സീറ്റുകളിലും വോട്ടെടുപ്പ് നടക്കും.

ബംഗാൾ ബി.ജെ.പി മുഖ്യ വക്താവ് സമിക് ഭട്ടാചാര്യ കുനാര്‍ പാര്‍ട്ടി വിട്ടതിനെ ഗൗരവമായി എടുത്തില്ല. “2019-ൽ ഹെംബ്രാം വിജയിച്ചു. അത് കഴിഞ്ഞ ഒരു കാര്യമാണ്. നാം വർത്തമാനകാലത്തിലാണ് ജീവിക്കുന്നത്. ഝാർഗ്രാം സീറ്റിൽ ബി.ജെ.പി വീണ്ടും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. ഹെംബ്രാമിൻ്റെ പുറത്താകൽ ഒരു മാറ്റവും വരുത്തില്ല, ”അദ്ദേഹം പറഞ്ഞു.

Continue Reading

india

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്ത സംഭവം; നടപടി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍, റിപോളിംഗ് നടത്താന്‍ നിർദ്ദേശം

സംഭവത്തില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Published

on

യു.പിയില്‍ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. രാജന്‍ സിംഗ് എന്നയാളായിരുന്നു എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്തത്. സംഭവത്തില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കള്ളവോട്ട് നടന്ന ബൂത്തില്‍ റീപോളിംഗ് നടത്താനും നിര്‍ദ്ദേശമുണ്ട്.

എട്ടു തവണ വോട്ട് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുത്തിനായി എട്ട് തവണ വോട്ടു ചെയ്യുന്നത് വ്യക്തമാണ്.

നാലാം ഘട്ടത്തില്‍ മേയ് 13-ന് ആയിരുന്നു ഇവിടെ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘ഉണരൂ’ എന്ന കുറിപ്പോടെ വിവാദ വീഡിയോ കോണ്‍ഗ്രസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ നടപടി സ്വീകരിച്ചത്.

Continue Reading

india

ബി.ജെ.പിക്ക് തോല്‍ക്കുമെന്ന ഭയം; പരിഭ്രാന്തരായ അവര്‍ എന്തും ചെയ്യും: ജയറാം രമേശ്

‘നമ്മുടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് നേരെ ബി.ജെ.പി ഗുണ്ടകള്‍ നടത്തിയ ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം അപലപനീയവുമാണ്, അത് അവരുടെ നിരാശയാണ് കാണിക്കുന്നത്,’ ജയറാം രമേശ് കുറിച്ചു. 

Published

on

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യകുമാറിനെ ആക്രമിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ഭയമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് ജയറാം രമേശ് ബി.ജെ.പിയെ വിമര്‍ശിച്ച് കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്.
‘നമ്മുടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് നേരെ ബി.ജെ.പി ഗുണ്ടകള്‍ നടത്തിയ ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം അപലപനീയവുമാണ്, അത് അവരുടെ നിരാശയാണ് കാണിക്കുന്നത്,’ ജയറാം രമേശ് കുറിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനയ്യ കുമാറിന്റെ ശരീരത്തിലേക്ക് ചിലര്‍ കറുത്ത മഷി ഒഴിച്ച് കൊണ്ട് ആക്രമിച്ചത്. പാര്‍ട്ടി യോഗത്തിന് ശേഷം പുറത്തേക്ക് വരുന്നതിനിടെ ന്യൂ ഉസ്മാന്‍പൂര്‍ ഏരിയയിലെ എ.എ.പി ഓഫീസിന് പുറത്ത് വെച്ചായിരുന്നു സംഭവം.
തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണ് ബി.ജെ.പി ഇത്തരത്തിലുള്ള അക്രമണങ്ങള്‍ക്ക് മുതിരുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. പരിഭ്രാന്തി കാരണം അവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തോല്‍വി ഭയന്ന് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഇപ്പോള്‍ ഗുണ്ടായിസത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഓര്‍ക്കുക, കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നത് ഗാന്ധിയുടെ ആശയങ്ങളാണ്. ഗോഡ്സെയുടേതല്ല. ഞങ്ങളുടെ ഐഡന്റിറ്റി ഭയക്കുന്നവരുടേതല്ല, നീതിക്ക് വേണ്ടി പോരാടുന്നവരുടേതാണ്,’ ജയറാം രമേഷ് പറഞ്ഞു. ജൂണ്‍ നാലിന് ശേഷം അവര്‍ ചിത്രത്തിലുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാസിസ്റ്റ്, ക്രിമിനല്‍ ഭരണകൂടത്തിന്റെ എല്ലാ ആക്രമണ പദ്ധതികളെയും തടയാന്‍ ഇന്ത്യാ സഖ്യം ഒരുക്കമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പി യുടെ വൃത്തികെട്ട തന്ത്രങ്ങള്‍ക്കെതിരെ ഇന്ത്യാ സഖ്യത്തിലെ എല്ലാവരും കനയ്യക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍ത്തത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യക്കെതിരെ മത്സരിക്കുന്നത് ബി.ജെ.പി എം.പി മനോജ് തിവാരിയാണ്. രണ്ട് തവണ എം.പിയും ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷനുമായിട്ടുള്ള ഒരാള്‍ തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും ഉണ്ടെന്ന് മനസ്സിലാക്കണമെന്ന് കോണ്‍ഗ്രസ് വക്താവും മാധ്യമ പബ്ലിസിറ്റി വിഭാഗം മേധാവിയുമായ പവന്‍ ഖേര പറഞ്ഞു.
അതേസമയം, സിറ്റിങ് എം.പിയായ തിവാരി തന്റെ വര്‍ധിച്ചു വരുന്ന ജനപ്രീതിയില്‍ നിരാശനാണെന്നും അതിനാലാണ് തന്നെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ചതെന്നും കനയ്യകുമാര്‍ പറഞ്ഞു.

Continue Reading

Trending