More
കാട്ടുതീ: ആശങ്കാജനകമായ അവസ്ഥയില്ലെന്ന് വനംമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുതീ പടരുന്ന സാഹചര്യം ആശങ്കാജനകമല്ലെന്ന് വനംമന്ത്രി കെ. രാജു അറിയിച്ചു. വനമേഖലയില് വ്യാപകമായി തീപടര്ന്നതായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാങ്കുളം, പറമ്പിക്കുളം, വയനാട് മേഖലകളിലാണ് വലിയതോതില് തീ പടര്ന്നുപിടിക്കുന്ന സാഹചര്യമുണ്ടായത്.
കാട്ടുതീ നിയന്ത്രണവിധേയമാക്കാന് കഠിനാധ്വാനം ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരെയും സഹായിച്ച വായുസേന, അഗ്നിശമന, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. കാട്ടുതീ പടരാതിരിക്കാന് ജനങ്ങള് ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. വനമേഖലകളില് അലക്ഷ്യമായി സിഗററ്റ്, ബീഡി തുടങ്ങിയവ വലിച്ചെറിയുക, തീ ഉപയോഗിക്കുക തുടങ്ങിയ പ്രവര്ത്തനങ്ങളില് നിന്ന് ജനം പിന്തിരിയണമെന്ന് മന്ത്രി അഭ്യര്ത്ഥിച്ചു. കാട്ടുതീയിലൂടെ നഷ്ടപ്പെടുന്നത് അമൂല്യങ്ങളായ ജൈവ വൈവിധ്യങ്ങളും വനസമ്പത്തുമാണ്. ഇത് സംരക്ഷിക്കാന് ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
വേനല് കടുത്തതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാന വനമേഖലയില് പലയിടങ്ങളിലും കാട്ടുതീ പടര്ന്നിരുന്നു. തമിഴ്നാട്, കര്ണാടക, അതിര്ത്തികളില് നിന്ന് കേരള വനമേഖലയിലേക്കാണ് തീ പടര്ന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്, ദ്രുതകര്മ സേനാംഗങ്ങള്, അഗ്നിശമനസേന തുടങ്ങിയവരുടെ കൂട്ടായ പ്രവര്ത്തനങ്ങളിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കാന് കഴിഞ്ഞത്. കാട്ടുതീ പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പിന്റെ നേതൃത്വത്തില് നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നുവെന്നും സാധ്യതാ പ്രദേശങ്ങളില് ഫയര്ലൈന് തെളിയിക്കുകയും അവ തുടര്ച്ചയായി വൃത്തിയാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
പറമ്പിക്കുളത്ത് 12 കിലോമീറ്റര് വീതിയില് തമിഴ്നാട്ടില് നിന്നും തീ പടര്ന്ന് കേരള വനമേഖലയിലേക്കെത്തിയത് ആശങ്കയുളവാക്കിയിരുന്നു. എന്നാല് അടിയന്തരമായി ഇടപെട്ടതിനെ തുടര്ന്ന് വായുസേനയുടെ ഹെലികോപ്റ്ററിന്റെ സേവനം ലഭ്യമാക്കുകയും മണിക്കൂറുകള്ക്കകം തീ നിയന്ത്രിക്കാനും കഴിഞ്ഞു. കാട്ടുതീ നിയന്ത്രണം സംബന്ധിച്ച് വിലയിരുത്തുന്നതിനായി ഈ മാസം ഒന്നിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്ന്നിരുന്നു.
india
ഛത്തീസ്ഗഡില് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാന്റിലാണ് എന്നാണ് റിപ്പോർട്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
kerala
ഗോവിന്ദച്ചാമിയുടെ ജയില് ചാട്ടത്തില് മാധ്യമങ്ങളോട് പ്രതികരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്ഷന്
ഗോവിന്ദ ചാമി ജയില് ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില് ചാട്ടത്തില് മാധ്യമങ്ങളോട് സംസാരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്ഷന്. ഡെപ്യൂട്ടി പ്രിസണ് ഓഫീസര് അബ്ദുല് സത്താറിന് എതിരെയാണ് നടപടി.
ഗോവിന്ദ ചാമി ജയില് ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം. മാധ്യമ പ്രതികരണങ്ങളിലൂടെ വകുപ്പിനെ പ്രതിക്കൂട്ടില് നിര്ത്തിയെന്ന് കാണിച്ചാണ് നടപടി. സൗത്ത് സോണ് ജയില് ഡിഐജിയുടേതാണ് ഉത്തരവ്.
kerala
ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്

കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകിൽ തട്ടയൂർമന രാജേഷ് നമ്പൂതിരി മകൾ ഒ.ടി സൂര്യയാണ് (20) മരിച്ചത്. കൂറ്റനാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി കോളേജ് വിദ്യാർഥിനിയാണ്.
ശനിയാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്. കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ വണ്ടിയിൽ വന്നിറങ്ങിയ സൂര്യ കടലുണ്ടി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൻ്റെ ഭാഗത്തേക്ക് നടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു.
ട്രെയിനിന്റെ ഹോൺ കേട്ട് പരിഭ്രാന്തയായി പാളം മാറിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്റ്റോപ്പില്ലാത്തതിനാൽ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു.
എയ്ഡ് പോസ്റ്റ് പൊലീസും റെയിൽവേ അധികൃതരും നാട്ടുകാരും ചേർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. പിതാവ്: ആനയറങ്ങാടി തട്ടയൂർ മന രാജേഷ് നമ്പൂതിരി. അമ്മ: പ്രതിഭ (മണ്ണൂർ സി.എം.എച്ച്.എസ് ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അധ്യാപിക), സഹോദരൻ: ആദിത്യൻ (രാമനാട്ടുകര സേവാമന്ദിരം പി.ബി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥി).
-
kerala2 days ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
News3 days ago
ദോഹയിലെ ഗസ്സ വെടിനിര്ത്തല് ചര്ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
kerala3 days ago
ഗോവിന്ദച്ചാമി പിടിയില്; ഒളിച്ചിരുന്നത് കണ്ണൂര് നഗരത്തിലെ വീട്ടിലെ കിണറ്റില്
-
News3 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്സ്
-
kerala3 days ago
ഒരാളുടെ സഹായമില്ലാതെ ജയില് ചാടാന് ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്കണം; സൗമ്യയുടെ അമ്മ
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്ശനവുമായി മല്ലികാര്ജുന് ഖാര്ഗെ
-
kerala3 days ago
ശക്തമായ മഴ; കോട്ടയം ജില്ലയില് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി