തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നയവുമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട്. സംസ്ഥാനത്ത് നാളെ മുതല്‍ വിദേശമദ്യവും ബീവറേജസ് ഔട്‌ലെറ്റുകള്‍ ലഭിച്ച് തുടങ്ങും. 17 കമ്പനികളുടേതായി 147 ഇനം വിദേശനിര്‍മിത മദ്യങ്ങളാണ് ബെവ്‌കോയില്‍ എത്തുന്നത്.

മദ്യങ്ങളുടെ വിലവിവരപ്പട്ടിക തയ്യാറായി. 700 മില്ലി ലിറ്റര്‍ കുപ്പിക്ക് 57,710 രൂപ വിലയുള്ള ഗ്ലെന്‍ഫിഡിഷ് സിംഗിള്‍ മാള്‍ട്ട് വിസ്‌കിയായിരിക്കും ഇനി ബീവറേജിലെ ഏറ്റവും വിലയേറിയ മദ്യം. 550 രൂപക്ക് ഫുള്‍ ബോട്ടില്‍ കിട്ടുന്ന ഗോഡ്‌സ് ഓണ്‍ വൈറ്റ് വൈനും റെഡ് വൈനുമാണ് വിലയില്‍ പിന്നില്‍.

സംസ്ഥാനത്തെ എല്ലാ മദ്യവില്‍പനശാലകളിലും വിദേശമദ്യം ലഭ്യമാക്കുമെന്ന് ബീവറേജസ് കോര്‍പറേഷന്‍ എം.ഡി എച്ച് വെങ്കിടേഷ് പറഞ്ഞു.