kerala
രക്ഷിക്കാന്‍ ശ്രമിച്ച തോണിക്കാരെ വിലക്കി; പോലീസിനെ ഭയന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
അന്‍വറിനായി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇന്നലെ മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് വീണ്ടും നാട്ടുകാരും മത്സ്യതൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അന്‍വറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം കൊവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
മലപ്പുറം: പോലീസിനെ ഭയന്ന് പുഴയില്‍ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആനാപ്പടി തൃപ്പങ്ങോട്ട് ഇസ്മയിലന്റെ മകന്‍ അന്‍വര്‍ (37)ന്റെ മൃതദേഹമാണ് പുഴയില്‍ നിന്ന് കണ്ടെടുത്തത്. അന്‍വര്‍ കൂട്ടുകാരനുമൊത്ത് പുഴയുടെ പരിസരത്ത് ഇരിക്കുമ്പോഴാണ് പോലീസ് വാഹനം എത്തിയത്. പോലീസിനെ കണ്ടതോടെ രണ്ട് യുവാക്കളും ഭയന്ന് പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. ഒരാളെ നാട്ടുകാര്‍ അപ്പോള്‍ തന്നെ രക്ഷപ്പെടുത്തി. തിരൂരില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
അന്‍വറിനായി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇന്നലെ മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് വീണ്ടും നാട്ടുകാരും മത്സ്യതൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അന്‍വറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം കൊവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
യുവാക്കള്‍ പുഴയില്‍ ചാടിയപ്പോള്‍ രക്ഷിക്കാനെത്തിയ തോണിക്കാരെ പോലീസ് വിലക്കിയത് വിവാദമായിരുന്നു. അവര്‍ വേണമെങ്കില്‍ രക്ഷപെടട്ടെ എന്ന് പോലീസുകാര്‍ തോണിക്കാരോട് പറഞ്ഞതായും ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ തുടരന്വേഷണം വേണമെന്നും ഇല്ലെങ്കില്‍ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രദേശവാസികള്‍ പറഞ്ഞിരുന്നു. യുവാക്കള്‍ മണല്‍കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ചാണ് പോലീസുകാര്‍ അവരുടെ അടുത്തെത്തിയതെന്നും ദൃക്‌സാക്ഷി പറഞ്ഞു.
kerala
ശബരിമല-പൊങ്കല്‍ തിരക്ക്; സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നീട്ടി
ബംഗളൂരുവില്‍ നിന്ന് വെള്ളിയാഴ്ചയും തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും…
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെയും പൊങ്കല്‍ യാത്രക്കാരുടെയും തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-കൊല്ലം, എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് റൂട്ടുകളിലെ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ ജനുവരി അവസാനം വരെ നീട്ടിയതായി അറിയിച്ചു. ഇതുവരെ സര്‍വീസുകള്‍ ഡിസംബര്‍ അവസാനം വരെ മാത്രമായിരുന്നു.
ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ (07313) ജനുവരി 25 വരെ, ഇതിന്റെ തിരിച്ചുള്ള കൊല്ലം-എസ്എംവിടി ബംഗളൂരു സര്‍വീസ് (07314) ജനുവരി 26 വരെ തുടരും. ഹുബ്ബള്ളിയില്‍ നിന്ന് ഞായറാഴ്ചകളിലും കൊല്ലത്ത് നിന്ന് തിങ്കളാഴ്ചകളിലുമാണ് സര്‍വീസ്.
അതേസമയം, എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06523) സ്പെഷല്‍ ജനുവരി 26 വരെ, തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു (06524) ജനുവരി 27 വരെ സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ചകളും തിരുവനന്തപുരം നിന്ന് ചൊവ്വാഴ്ചകളുമാണ് ട്രെയിനുകള്‍ ഓടുക.
ഇതുകൂടാതെ, എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06547) ജനുവരി 29 വരെ, തിരിച്ചുള്ള 06548 ജനുവരി 30 വരെ സര്‍വീസ് നടത്തും. ബുധനാഴ്ചയാണ് ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസും വ്യാഴാഴ്ചയാണ് തിരുവനന്തപുരത്ത് നിന്നുള്ളത്. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06555) ജനുവരി 30 വരെ, തിരിച്ചുള്ള 06556 ഫെബ്രുവരി 1 വരെ തുടരും.
ബംഗളൂരുവില്‍ നിന്ന് വെള്ളിയാഴ്ചയും തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും. തിരക്ക് കുറഞ്ഞും യാത്രാസൗകര്യം വര്‍ധിപ്പിക്കാനും വേണ്ടിയുള്ള ഈ തീരുമാനത്താല്‍ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമാകുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്: ഇടുക്കി ജില്ലയില്‍ ഇതുവരെ 3,55,652 പേര്‍ വോട്ട് രേഖപ്പെടുത്തി
പോളിംഗ് ശതമാനം 38.98%
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഇടുക്കി ജില്ലയില്‍ നിലവില്‍ 3,55,652 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 9,121,33 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 38.98%.
നഗരസഭ
തൊടുപുഴ – 42.44%
കട്ടപ്പന – 40.06%
ബ്ലോക്ക് പഞ്ചായത്തുകള്‍
* ദേവികുളം -40.47%
* നെടുങ്കണ്ടം -40.54%
* ഇളംദേശം -40.81%
* ഇടുക്കി -36.08%
* കട്ടപ്പന -37.9%
* തൊടുപുഴ -40.99%
* അഴുത -36.05%
* അടിമാലി -38.87%
സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
kerala
നടി ആക്രമിക്കപ്പെട്ട കേസ്; വിധിക്കെതിരെ അപ്പീല്‍ വന്നാല്‍ പറയാന്‍ കാര്യങ്ങള്‍ ഉണ്ടെന്ന് നടന്‍ ലാല്‍
വിധിക്കെതിരെ മേല്‍ക്കോടതിയിലേക്ക് പോകുന്ന സാഹചര്യമുണ്ടായാല്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയാന്‍ തയാറാണെന്ന് നടന്‍ ലാല്‍ വ്യക്തമാക്കി.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ കോടതിവിധിയെ തുടര്‍ന്ന് പ്രതികരണങ്ങള്‍ തുടരുന്നു. വിധിക്കെതിരെ മേല്‍ക്കോടതിയിലേക്ക് പോകുന്ന സാഹചര്യമുണ്ടായാല്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയാന്‍ തയാറാണെന്ന് നടന്‍ ലാല്‍ വ്യക്തമാക്കി.
വിധി എന്തുകൊണ്ട് ഇങ്ങനെ വന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും, കോടതി പറഞ്ഞത് ‘കുറ്റക്കാരനല്ല’ എന്നാണോ ‘തെളിവുകള്‍ പോരാ’ എന്നാണോ എന്നതും വ്യക്തമല്ലെന്നും ലാല്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ തനിക്കുള്ള അറിവ് പരിമിതമാണെന്നും, പൂര്‍ണമായി അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പെണ്‍കുട്ടി വീട്ടില്‍ വന്നപ്പോള്‍ പി.ടി തോമസ് അല്ല, ലോക് നാഥ് ബെഹ്‌റയെ വിളിച്ചത് താനാണ്. അതിനുശേഷമാണ് പി.ടി തോമസ് വരുന്നത്. മാര്‍ട്ടിനെ സംശയം ഉണ്ടെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ലാല്‍ പറഞ്ഞു. അതിജീവിത പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ പ്രതികളെ ‘കൊന്നുകളയണം’ എന്നാണ് തനിക്കുണ്ടായ വികാരം. കുറ്റക്കാരായ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
-
india19 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala21 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
india18 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

