മലപ്പുറം: പരപ്പനങ്ങാടിക്കു സമീപം ആനങ്ങാടിയില്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുരക്കല്‍ സലാമിന്റെ മകന്‍ മുസമ്മില്‍(17) ആണ് മരിച്ചത്.

കടലില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.