മുംബൈ: ദോംഗ്രിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കെട്ടിടത്തിനുള്ളില്‍ അന്‍പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. രാവിലെ 11.40ഓടെയാണ് അബ്ദുല്‍ ഹമീദ് ദര്‍ഗക്ക് സമീപമുള്ള നാലുനില കെട്ടിടം തകര്‍ന്നത്.

ഉഗ്രാശബ്ദത്തോടെയാണ് കെട്ടിടം നിലംപൊത്തിയത്. അഗ്‌നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.

100 വര്‍ഷം വരെ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നുവീണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എട്ടുകുടുംബത്തോളം ഇവിടെ താമസസിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.