Connect with us

News

‘ടോയ്‌ലറ്റ് വെള്ളം കുടിക്കാന്‍ നല്‍കി, ഇസ്രാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു’; ഐ.ഡി.എഫിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഫ്‌ലോട്ടില ആക്ടിവിസ്റ്റുകള്‍

ഗസ്സയിലേക്ക് ആവശ്യസാധനങ്ങളുമായി പോയ സുമൂദ് ഫ്‌ലോട്ടില്ലയെ ഇസ്രാഈല്‍ സൈന്യം കസ്റ്റഡിയിലെടുത്തതിനു പിന്നാലെ തങ്ങള്‍ നേരിട്ട ക്രൂര അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഫ്‌ലോട്ടില ആക്ടിവിസ്റ്റുകള്‍.

Published

on

ഗസ്സയിലേക്ക് ആവശ്യസാധനങ്ങളുമായി പോയ സുമൂദ് ഫ്‌ലോട്ടില്ലയെ ഇസ്രാഈല്‍ സൈന്യം കസ്റ്റഡിയിലെടുത്തതിനു പിന്നാലെ തങ്ങള്‍ നേരിട്ട ക്രൂര അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഫ്‌ലോട്ടില ആക്ടിവിസ്റ്റുകള്‍. ഫ്രീഡം ഫ്‌ലോട്ടില ബോട്ടുകളിലെ 450 ഓളം മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് ഇസ്രാഈല്‍ സൈന്യം അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കുകയും ഒടുവില്‍ നാടുകടത്തപ്പെടുകയും ചെയ്ത ആക്ടിവിസ്റ്റുകളാണ് തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇസ്രാഈല്‍ സൈന്യം തങ്ങളോട് വളരെ ക്രൂരമായി പെരുമാറിയെന്നും ഞങ്ങള്‍ക്ക് നേരെ തോക്കുകള്‍ ചൂണ്ടി നിലത്ത് വലിച്ചിഴച്ചെന്നും ആക്ടിവിസ്റ്റുകള്‍ പറഞ്ഞു. ടോയ്ലറ്റിലെ വെള്ളം കുടിക്കാന്‍ നല്‍കിയതായും ഒക്ടോബര്‍ ഒന്നിനാണ് അവസാനമായി ഭക്ഷണം കഴിച്ചതെന്നും തിരിച്ച് എത്തിയിട്ടാണ് പിന്നീട് ഭക്ഷണം കഴിച്ചതെന്നും അവര്‍ വെളിപ്പെടുത്തി. മൂന്ന് ദിവസം ഭക്ഷണം കഴിക്കാതെ ടോയ്ലറ്റ് വെള്ളം മാത്രമാണ് കുടിച്ചതെന്നും അവര്‍ പറഞ്ഞു.

മണിക്കൂറോളം മുട്ടുകുത്തിച്ച് നിര്‍ത്തുകയും തലതാഴ്ത്തി ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇടക്കൊന്ന് മുകളിലേക്ക് നോക്കിയപ്പോള്‍ തലക്ക് പിന്നില്‍ വന്ന് അടിച്ചെന്നും മറ്റൊരു ആക്ടിവിസ്റ്റ് പറഞ്ഞു. കൈകള്‍ സിപ്പ് ടൈകള്‍ കൊണ്ട് ബന്ധിച്ച് മണിക്കൂറുകളോളം ജയില്‍ വാനില്‍ കിടത്തിയെന്നും അപര്‍ പറഞ്ഞു.

നേരത്തെ, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന് നേരെ അതിക്രമത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇസ്രാഈലി സൈനികര്‍ മുടിയില്‍ പിടിച്ചുവലിച്ചെന്നും ഇസ്രാഈല്‍ പതാക ചുംബിക്കാന്‍ നിര്‍ബന്ധിച്ചെന്നും ഒപ്പമുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. മൃഗങ്ങളെ പോലെയാണ് ഇസ്രാഈല്‍ ഞങ്ങളെ പരിഗണിച്ചത്. ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കിയില്ലെന്നും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി

കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

Published

on

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.

ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending