ടൊറന്റോ: ലോകമാപ്പില്‍ നിന്നും ഇന്ത്യയുടെ ഭാഗമായ കശ്മീരിനെയും അരുണാചല്‍പ്രദേശിനെയും ചൈന വെട്ടിമാറ്റി. കാനഡയിലെ ടൊറന്റോവിലാണ് ഇന്ത്യയെ വികൃതമാക്കി ചൈനീസ് നിര്‍മിത ഗ്ലോബുകള്‍ വില്‍പ്പനക്കുവെച്ചത്. ഭൂപടത്തില്‍ കശ്മീരിനെയും അരുണാചല്‍പ്രദേശിനെയും ഇന്ത്യയുടെ ഭാഗമായല്ല കാണിച്ചിരിക്കുന്നത്. ഈ രണ്ടു പ്രദേശങ്ങളെയും സ്വതന്ത്രമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം കാനഡയില്‍ വില്‍പ്പനക്കെത്തിയ ഗ്ലോബുകളിലാണ് ഇങ്ങനെയുള്ളത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇന്തോ കനേഡിയന്‍ സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നു. സംഭവത്തെ കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ് അപലപിച്ചു. ചൈനയെ പ്രതിഷേധം അറിയിക്കുമെന്നും അവര്‍ പറഞ്ഞു.