കൊച്ചി: സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണ വില കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് ഇന്ന് 35,600 രൂപയാണ് വില. ഒരു ഗ്രാമിന് 4,450 രൂപയും. രാജ്യാന്തര വിപണിയിലും സ്വർണ വില ഇടിഞ്ഞു. സ്‌പോട് ഗോൾഡ് ട്രോയ് ഔൺസിന് 1828.92 ഡോളറാണ് വില.

മെയ് ആറ് മുതലാണ് സ്വർണ വില കൂടാൻ തുടങ്ങിയത്. ഒരാഴ്ചകൊണ്ട് പവന് 560 രൂപയാണ് കൂടിയത്.