തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ ഹരിത നികുതി നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണര്‍. പഴയ വാഹനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നികുതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാന്‍സ്‌പോര്‍ട്ട് ഇതര വാഹനങ്ങള്‍ക്കുമാണ് ഹരിത നികുതി ഏര്‍പ്പെടുത്തിയത്.
ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍പ്പെടുന്ന നാലോ അതില്‍ക്കൂടുതലോ ചക്രങ്ങളുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 200 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് ഒരു വര്‍ഷത്തെ നിരക്ക്.
നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍പ്പെടാത്ത ഹെവി വാഹനങ്ങള്‍ക്ക് 400 രൂപയാണ് ഹരിത നികുതി. അഞ്ചു വര്‍ഷമാണ് ഇതിന്റെ കാലാവധി.
Be the first to write a comment.