അഹമ്മദാബാദ്: ഗുജറാത്തില്‍ അധികാരത്തിലെത്തിയ ബിജെപിയെ പ്രതിസന്ധിയിലാക്കി മന്ത്രിസഭയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. മുതിര്‍ന്ന ബിജെപി നേതാവ് നിതിന്‍ പട്ടേലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. ഇന്നലെ മറ്റു മന്ത്രിമാര്‍ ചുമതലയേറ്റെങ്കിലും അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാതെ വിട്ടു നിന്നു. സര്‍ക്കാര്‍ വാഹനം അനുവദിച്ചെങ്കിലും നിതിന്‍ സ്വന്തം കാറിലാണ് യാത്ര ചെയ്യുന്നത്. തന്റെ ആവശ്യങ്ങള്‍ പരിഗണിക്കാതെ ചുമതലയേല്‍ക്കില്ലെന്ന കടുംപിടിത്തതിലാണ് നിതിന്‍ പട്ടേല്‍. കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ കാലത്ത് ധനകാര്യം, നഗരവികസനം, ഭവനം, പെട്രോകെമിക്കല്‍സ് എന്നീ വകുപ്പുകളാണ് നിതിന്‍ പട്ടേല്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ പുതിയ മന്ത്രിസഭയില്‍ അദ്ദേഹത്തിന് ഈ വകുപ്പുകള്‍ നിഷേധിക്കപ്പെട്ടതോടെയാണ് പ്രശ്‌നം രൂക്ഷമായത്.
നിതിന്‍ പട്ടേലിനെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വവും മന്ത്രിമാരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല.