അഹമ്മദാബാദ്: സംസ്ഥാന അതിര്‍ത്തിക്കകത്ത് മറ്റ് സംസ്ഥാനത്തുള്ളവര്‍ മത്സ്യബന്ധനം നടത്തുന്നത് കുറ്റകരമാക്കി ഗുജറാത്ത് സര്‍ക്കാര്‍. മറ്റ് സംസ്ഥാനത്തുള്ളവര്‍ ഗുജറാത്തിന്റെ അതിര്‍ത്തി കടന്നാല്‍ പിഴ ചുമത്താനുള്ള ബില്‍ ഗുജറാത്ത് നിയമസഭാ പാസാക്കി. കുറ്റം പിടിക്കപ്പെട്ടാല്‍ ഒരു ലക്ഷം രൂപ പിഴയും, പിടിച്ച മത്സ്യത്തിന്റെ അഞ്ച് ഇരട്ടി തുകയും നല്‍കേണ്ടി വരുമെന്ന് ബില്ലാണ് സഭ പാസാക്കിയത്. 2003ലെ ഫിഷറീസ് നിയമമാണ് പുതിയ ബിജെപി സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. ഗുജറാത്ത് നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനമായ വെള്ളിഴാഴ്ച ആഭ്യന്തര സഹമന്ത്രി പ്രദീപ് സിങ് ജഡേജയാണ് ബില്‍ അവതരിപ്പിച്ചത്.

കേരളം ഉള്‍പ്പെടയുള്ള സംസ്ഥാനങ്ങളിലെ മല്‍സ്യബന്ധന തൊഴിലാളികളെയാണ് നിയമം സാരമായെങ്കിലും ബാധിക്കുക. ഗുജറാത്തിന്റെ കടലില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിനുള്ളവര്‍ മത്സ്യബന്ധനത്തിന് എത്തുന്നത് പരിശോധിക്കാനും ബോട്ട് പിടിച്ചെടുക്കാനും സബ് ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലൊട്ടുളള ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.

അതേ സമയം ഭേദഗതിക്കെതിരെ മഹാരാഷ്ട്രയടക്കം സമീപ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമാണ്. കടല്‍ കടന്നുളള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുക. ഗുജറാത്തിലെ മല്‍സ്യതൊഴിലാളികള്‍ക്ക് മല്‍സ്യ ലഭ്യത ഉറപ്പാക്കുക എന്നിവക്ക് വേണ്ടിയാണ് ഇത്തരം ഒരു ബില്‍ പാസാക്കിയതെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നത്. ഗുജറാത്തിലെ രണ്ട് യൂണിവേഴ്‌സിറ്റികളെ സുരക്ഷ സംബന്ധിച്ച നിയമങ്ങള്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാറും പാസാക്കിയിരുന്നു