കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഏതാനും പേര്‍ക്ക് അവസരം. ക്രമ നമ്പര്‍ 1 മുതല്‍ 1017 വരെയുള്ള അപേക്ഷകരില്‍ 828 പേര്‍ക്കാണ് അവസരം. നേരത്തെ അവസരം ലഭിച്ച വരില്‍ യാത്ര റദ്ദാക്കിയതിനെ തുടര്‍ന്നാണിത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പെയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ ഒരാള്‍ക്ക് 2,01,000 രൂപ പണമട ക്കേണ്ടതാണ്.

പണമടച്ച ഒറിജിനല്‍ രശീതി, നിശ്ചിത ഫോറത്തി ലുള്ള ഓരോ ഹാജിക്കും വേണ്ടിയുള്ള മെഡിക്കല്‍ സ്‌ക്രീനിംഗ്, ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷ ഫോമും അനുബന്ധ രേഖകള്‍ എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ മെയ് 30നകം സമര്‍പ്പിക്കേണം. ഹജ്ജിന് ആകെ അടവാ ക്കേണ്ട സംഖ്യ വിമാന ചാര്‍ജ്, സഊദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം പിന്നീട് അറിയിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.വിവരങ്ങള്‍ക്ക് ഹജ്ജ് ട്രൈനര്‍ മാരുമായും ബന്ധപ്പെടാവുന്ന താണ്. ഫോണ്‍: 0483 2710 717, 04832717572. വെബ് സൈറ്റ്: http://www.hajcommittee.gov.in