ഈയിടെയാണ് ബോളിവുഡ് മുന്‍ നടിയും ബിഗ്‌ബോസ് താരവുമായ സന ഖാന്റെ വിവാഹം നടന്നത്. സിനിമ ഉപേക്ഷിച്ച് ആത്മീയ ജീവിതത്തിലേക്ക് പ്രവേശിച്ച നടി വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഭര്‍ത്താവ് അനസ് സയിദിന് ഒപ്പമുള്ള ചിത്രങ്ങളും അവര്‍ ഇതിനകം ആരാധകര്‍ക്കായി പങ്കുവച്ചു കഴിഞ്ഞു.

ഹലാല്‍ പ്രണയം ഇത്രയ്ക്ക് മനോഹരമാണ് എന്ന് വിവാഹം വരെ താന്‍ ചിന്തിച്ചില്ല എന്ന് താരം പറയുന്നു. എല്ലാ ഹലാല്‍ കര്‍മങ്ങളിലും ബര്‍ക്കത്തുണ്ടെന്നും അവര്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

തൂവെള്ള ഗൗണിലാണ് അവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഖുര്‍ആനിലെ ആയത്തുല്‍ കുര്‍സി സൂക്തം ഭര്‍ത്താവിന് ഒപ്പം ഒന്നിച്ച് ഓതുന്ന വീഡിയോയും അവര്‍ പങ്കുവച്ചു.