Connect with us

Video Stories

ഇനിയും പേറണോ ഈ വിഴുപ്പുഭാണ്ഡം

Published

on

മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ വിവാദം പൊമ്പിളൈ ഒരുമൈക്കെതിരെ വൈദ്യുതി മന്ത്രി എം.എം മണി നടത്തിയ പരാമര്‍ശത്തോടെ പുതിയ പ്രതിഷേധത്തിനും വിവാദത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. തൊടുന്നതെല്ലാം വിവാദമാക്കുകയും പ്രതിഷേധം ക്ഷണിച്ചു വരുത്തുകയും ചെയ്യുന്ന സര്‍ക്കാര്‍, അധികാരത്തിലെത്തി ഒരു വര്‍ഷം തികയും മുമ്പു തന്നെ ജനത്തിന് ഭാരമായിക്കഴിഞ്ഞു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് എം.എം മണിയുടെ വാക്കുകള്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ തന്നെ ഭരണ മുന്നണിയിലെ രണ്ട് പ്രബല കക്ഷികള്‍ എല്ലാ കാര്യങ്ങളിലും രണ്ടു വഴിക്കും രണ്ടു നിലപാടിലുമാണ്. മാവോയിസ്റ്റ് വേട്ട, എഴുത്തുകാര്‍ക്കും പൗരാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ ഉള്‍പ്പെടെ യു.എ.പി.എ ചുമത്തി കേസെടുക്കല്‍, തിരുവനന്തപുരം ലോ കോളജിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം, അതിരപ്പിള്ളി വൈദ്യുത പദ്ധതി, പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം, ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരായ പൊലീസ് നടപടി തുടങ്ങിയ വിഷയങ്ങളിലെല്ലാം സി.പി.എമ്മും സി.പി.ഐയും പരസ്യമായ ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടും ഇത് ആവര്‍ത്തിച്ചു. കുരിശില്‍ പിടിച്ചായിരുന്നു ഇത്തവണ രണ്ടു കക്ഷികളും നേര്‍ക്കുനേര്‍ വാളെടുത്തത്. എന്നാല്‍ മന്ത്രി എം.എം മണി നടത്തിയ പരാമര്‍ശം ആ തരത്തിലുള്ളതോ പതിവു ന്യായീകരണങ്ങള്‍കൊണ്ട് ഒതുക്കാവുന്നതോ അല്ല. മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍ക്കും കൂലിക്കും വേണ്ടി തെരുവിലിറങ്ങിയ സ്ത്രീതൊഴിലാളികളുടെ കൂട്ടായ്മയെ അശ്ലീലത്തിന്റെ മുനവെച്ച വാക്കുകള്‍ കൊണ്ട് കുത്തിനോവിച്ചത് സഭ്യതയുടെ എല്ലാ അതിരുകളും ഭേദിച്ചുകൊണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍തന്നെ തുല്യതയില്ലാത്ത സമരാധ്യായം എഴുതിച്ചേര്‍ത്ത സംഭവമായിരുന്നു മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടേത്. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയോ സമാനമായ സംഘടനാ സംവിധാനങ്ങളുടേയോ പിന്‍ബലമില്ലാതെ അസംഘടിതരായ വനിതാ തോട്ടം തൊഴിലാളികള്‍ സംഘടിക്കുകയും പ്രകോപനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴിപ്പെടാതെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നിലയുറപ്പിക്കുകയും ചെയ്തത് കേരളീയ പൊതുസമൂഹത്തിന് അത്ര പരിചിതമല്ലാത്ത സംഭവമായിരുന്നു. അത്തരമൊരു കൂട്ടായ്മക്കെതിരെയാണ് ഉത്തരവാദപ്പെട്ട പദവിയില്‍ ഇരുന്നുകൊണ്ട് സംസ്ഥാനത്തെ ഒരു മന്ത്രി തരംതാഴ്ന്ന നിലയില്‍ അധിക്ഷേപ പ്രസംഗം നടത്തിയത്.

ഊളമ്പാറക്ക് അയക്കണമെന്ന് പറഞ്ഞ്, മൂന്നാര്‍ ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്ന ദേവികുളം സബ്കളക്ടറെയും ഇതേ പ്രസംഗത്തില്‍ മന്ത്രി എം.എം മണി അധിക്ഷേപിച്ചിരുന്നു. സഭ്യമല്ലാത്ത വാക്കുകള്‍ കൊണ്ടാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മന്ത്രി അവഹേളിച്ചത്. ഇതിനെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലും പ്രതിഷേധമുണ്ട്. വിവാദ പരാമര്‍ശങ്ങള്‍ മന്ത്രി എം.എം മണി നടത്തുന്നത് ഇതാദ്യമല്ല. വണ്‍ ടു ത്രി പ്രസംഗം ഉള്‍പ്പെടെ പലതുമുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വനിതാ മേധാവിക്കെതിരെ മോശം പരാമര്‍ശം നടത്തിയും മുമ്പ് എം.എം മണി പുലിവാല് പിടിച്ചിരുന്നു. സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദപ്പെട്ട പദവിയില്‍ ഇരുന്നുകൊണ്ടായിരുന്നില്ല ആ അധിക്ഷേപങ്ങളൊന്നും. മാത്രമല്ല, പൊമ്പിളൈ ഒരുമൈക്കെതിരായ പരാമര്‍ശം അതില്‍നിന്ന് ഭിന്നമാകുന്നത്, തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ വളര്‍ന്ന മണിയെപ്പോലെ ഒരാളില്‍നിന്ന് ഇത്ര നീചമായ പ്രയോഗങ്ങള്‍ ഉണ്ടാകുന്നു എന്നതുകൊണ്ടു കൂടിയാണ്. പൊമ്പിളൈ ഒരുമൈ നടത്തിയ സമരം മൂന്നാറിലെ വന്‍കിട തോട്ടം മുതലാളിമാരില്‍നിന്ന് നീതി തേടിയായിരുന്നു. ഇപ്പോഴത്തെ വിവാദങ്ങളുടെ അടിസ്ഥാനം മൂന്നാറിലെ വന്‍കിട ഭൂമി കൈയേറ്റക്കാരെ കുടിയിറക്കുന്നതുമായി ബന്ധപ്പെട്ടാണ്. രണ്ടിടത്തും ഇരകളുടെ പക്ഷത്ത് നില്‍ക്കേണ്ട എം.എം മണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വേട്ടക്കാരന്റെ പക്ഷം ചേരുന്നത്, തൊഴിലാളിവര്‍ഗ മോചനത്തിനു വേണ്ടിയെന്ന പേരില്‍ ഉയിര്‍കൊണ്ട പ്രസ്ഥാനം മുതലാളിത്ത ശക്തികളുടെ സംരക്ഷണ കവചമായി മാറുന്ന കമ്യൂണിസ്റ്റ് അപചയത്തിന്റെ ബാക്കിപത്രമാണ്. അതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. അതില്‍ അസഹിഷ്ണുത പൂണ്ടിട്ട് കാര്യമില്ല. മകന്റെ മരണത്തില്‍ നീതിതേടിയെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ തലസ്ഥാനത്ത് പൊലീസ് സേന നടത്തിയ നരനായാട്ടിന്റെ ബാക്കി പത്രമായിത്തന്നെ വേണം എം.എം മണിയുടെ വാക്കുകളേയും കാണാന്‍. സി.പി.എമ്മിന്റെ കേന്ദ്ര സംസ്ഥാന നേതാക്കളും മുഖ്യമന്ത്രി തന്നെയും എം.എം മണിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. മണിക്ക് മന്ത്രിസ്ഥാനത്ത് തുടരുന്നതിന് യോഗ്യതയില്ല എന്നതിന് സി.പി.എം നേതാക്കളുടെ ഈ പ്രതികരണത്തില്‍ കവിഞ്ഞൊരു സാക്ഷ്യപത്രം ആവശ്യമില്ല.
മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് നടന്നതെല്ലാം സി.പി.ഐയും സി.പി.എമ്മും ചേര്‍ന്ന് നടത്തുന്ന നാടകമാണോ എന്ന സംശയവും ഉയരുന്നുണ്ട്. പപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു നീക്കിയതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിനെ പൊതുസമൂഹം ഒരു നിലയിലും എതിര്‍ക്കില്ല എന്നത് സാമാന്യ യുക്തിയാണ്. എന്നാല്‍ സര്‍ക്കാര്‍ നടപടി ഏതെങ്കിലും മതത്തിന്റെ ചിഹ്നമോ ആരാധനാ കേന്ദ്രങ്ങളോ തകര്‍ത്തുകൊണ്ടാകുമ്പോള്‍ എതിര്‍പ്പുയരുക സ്വാഭാവികമാണ്. എതിര്‍പ്പുണ്ടാകുമെന്ന് മുന്‍കൂട്ടി കാണാന്‍ സാമാന്യ യുക്തിയുടെ മാത്രം പിന്‍ബലം മതി. ഉദ്യോഗസ്ഥര്‍ക്കും ഇത് അറിയാഞ്ഞിട്ടല്ല. എന്നിട്ടും ആദ്യം കുരിശില്‍ കൈവെക്കുന്നത് മൂന്നാര്‍ ഒഴിപ്പിക്കല്‍ അവിടം കൊണ്ട് തീരണമെന്ന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതുകൊണ്ടാണ്. കുരിശിനു വേണ്ടി വാദിക്കുന്ന സി.പി.എമ്മിന്റെ ലക്ഷ്യവും മറ്റൊന്നല്ല. കൈയേറ്റമൊഴിപ്പിക്കാന്‍ ജെ.സി.ബി വേണ്ട, നിശ്ചയദാര്‍ഢ്യം മതിയെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അത് അറിയാമായിരുന്നിട്ടും ജെ.സി.ബിയുമായി മലകയറിയതും കുരിശു പൊളിച്ചതും എന്തിനായിരുന്നുവെന്ന ചോദ്യത്തിന് കൂടി അദ്ദേഹം ഉത്തരം നല്‍കേണ്ടിയിരിക്കുന്നു. വിവാദങ്ങള്‍ സൃഷ്ടിച്ച് മൂന്നാറിലെ കൈയേറ്റ ഭൂമികള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് തന്ത്രപൂര്‍വ്വം തടയിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്ന് വേണം മനസ്സിലാക്കാന്‍. ഉദ്യോഗസ്ഥര്‍ക്കെതിരെയും കൈയേറ്റത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെയും തെറിയഭിഷേകം നടത്തുന്നതും ഇതിന്റെ തുടര്‍ച്ച തന്നെയാണ്. അത് തിരിച്ചറിയാനുള്ള ജനത്തിന്റെ സാമാന്യയുക്തിയെ പരിഹസിക്കാനാണ് മന്ത്രി എം.എം മണിയും അദ്ദേഹം പ്രതിനിധീകരിക്കുന്ന സര്‍ക്കാറും ശ്രമിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

Trending