india
ഹജ്ജ് തീർഥാടകർക്ക് ഉയർന്ന വിമാന നിരക്ക്; കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായി ഹാരിസ് ബീരാൻ എം.പി കൂടിക്കാഴ്ച നടത്തി
കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള വിമാനനിരക്ക് 40,000 രൂപയോളം ഇത്തവണയും കൂടുതലാണെന്നും ഹാരിസ് ബീരാൻ എം.പി സൂചിപ്പിച്ചു.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്യുന്ന ഹജ്ജ് തീർഥാടകരിൽനിന്ന് അമിതമായ വിമാനനിരക്ക് ഈടാക്കാനുള്ള തീരുമാനം തിരുത്തി ഉത്തരവിറക്കണമെന്നും കോഴിക്കോട് വിമാനത്താവള റൺവേ വികസനം എത്രയുംപെട്ടെന്ന് പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. ഹാരിസ് ബീരാൻ എം.പി കേന്ദ്ര വ്യോമയാന സെക്രട്ടറി വുംലുൻമാങ് വുവൽനമുമായി കൂടിക്കാഴ്ച നടത്തി.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് എംബാർക്കേഷൻ പോയന്റുകളിലൊന്നായി പ്രവർത്തിക്കുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ളവരാണ് ഈ തീർഥാടകരിൽ ഭൂരിഭാഗവും. എന്നാൽ, ഇതര വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഹജ്ജ് തീർഥാടകർക്ക് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള വിമാനനിരക്ക് ഗണ്യമായി ഉയർന്നതാണ്.
കഴിഞ്ഞ വർഷം ഹജ്ജ് തീർഥാടകർക്ക് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഏകദേശം 88,772 രൂപയും കൊച്ചി വിമാനത്താവളത്തിൽനിന്ന് 89,188 രൂപയുമായിരുന്നു വിമാന നിരക്ക്. അതേസമയം, കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 1,64,329 രൂപ ഈടാക്കി. പ്രതിഷേധത്തെ തുടർന്ന് നിരക്ക് പുതുക്കി നിശ്ചയിച്ചപ്പോൾ 40,000 രൂപയുടെ വ്യത്യാസത്തിൽ ഹാജിമാർ പണമടക്കേണ്ടിവന്നു. 2025 ഹജ്ജ് സീസണിലെ ടെൻഡറിലും സമാനമായ അസമത്വം നിലനിൽക്കുന്നുണ്ട്.
കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള വിമാനനിരക്ക് 40,000 രൂപയോളം ഇത്തവണയും കൂടുതലാണെന്നും ഹാരിസ് ബീരാൻ എം.പി സൂചിപ്പിച്ചു.
വിഷയം ന്യൂനപക്ഷ വകുപ്പിന്റെകൂടി പരിധിയിൽ വരുന്നതായതിനാൽ അവരുടെ അഭിപ്രായമറിഞ്ഞ ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്ന് വകുപ്പ് സെക്രട്ടറി ഉറപ്പുനൽകിയതായി ഹാരിസ് ബീരാൻ എം.പി അറിയിച്ചു.
എയർ ഇന്ത്യയടക്കം സ്വകാര്യ കമ്പനികൾ കൈവശപ്പെടുത്തിയ ടെൻഡറാണെന്നിരിക്കെ അവരുമായി കൂടിക്കാഴ്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നത് ഉചിതമാവുമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി നിർദേശിച്ചു. കോഴിക്കോട്ട് ടേബ്ൾ ടോപ് റൺവേ ആയതിനാലാണ് നവീകരണ പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കാത്തതെന്നും സെക്രട്ടറി മറുപടി നൽകിയതായി എം.പി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്ന ഹജ്ജ് തീർഥാടകരിൽ നിന്ന് അമിതമായ വിമാന നിരക്ക് ഈടാക്കുന്നത് അനീതിയാണെന്നും പുതിയ ടെണ്ടർ പ്രകാരം ഈടാക്കാൻ പോകുന്ന കൂടിയ നിരക്ക് തിരുത്തി ഉത്തരവിറക്കണമെന്നും ബോധ്യപ്പെടുത്തുന്നതിന്
കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറി വുംലുൻമാങ് വുവൽനമുമായി കൂടിക്കാഴ്ച നടത്തി.
കൂടാതെ, ഏറെക്കാലമായി നടക്കുന്ന കോഴിക്കോട് വിമാനത്താവള റൺവെ വികസനം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
ബഹുമാനപ്പെട്ട ഇ ടി മുഹമ്മദ് ബഷീർ സാഹിബ് കഴിഞ്ഞ ദിവസം കേന്ദ്ര ന്യുനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജുവുമായി ഇതേ വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയിരിന്നു. അതിന്റെ തുടർച്ചയെന്നോണം ഇ ടി യുടെയും വഹാബ് സാഹിബിന്റെയും നിർദ്ദേശപ്രകാരമാണ് വ്യോമയാന വകുപ്പ് സെക്രട്ടറിയെ കണ്ടത്.
രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളിലൊന്നായി പ്രവർത്തിക്കുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര പോകുന്ന തീർഥാടകരിൽ ഭൂരിഭാഗവും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള സാധാരണക്കാരാണ്. അവിടെയാണ് അന്യായമായ രീതിയിൽ വിമാനചാർജ്ജ് വർധിപ്പിച്ചിരിക്കുന്നത്. അവ തിരുത്തി പുനസ്ഥാപിക്കുന്നതിന് വേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് രാജ്യത്തെ വ്യോമയാന മേഖലയിലെ ഉയർന്ന ഉദ്യോഗസ്തനുമായി കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ വർഷം ഹജ്ജ് തീർഥാടകർക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 88,772 രൂപയും കൊച്ചി വിമാനത്താവളത്തിൽ നിന്ന് 89,188 രൂപയും ഈടാക്കിയപ്പോൾ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള തീർഥാടകർക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഒരു ടിക്കറ്റിന് 75000രൂപ അധികം ഈടാക്കി 1,64,329 രൂപയാണ് വാങ്ങാൻ നിശ്ചയിച്ചിരുന്നത്. പ്രതിഷേധത്തെ തുടർന്ന് അത് പുതുക്കി നിശ്ചയിച്ചിരുന്നെങ്കിലും 40000രൂപയുടെ വ്യത്യാസത്തിൽ ഹാജിമാർ പണമടക്കേണ്ടി വന്നിരിന്നു.
നിർഭാഗ്യവശാൽ, വരാനിരിക്കുന്ന 2025 ഹജ്ജ് സീസണിലെ ടെണ്ടർ പരിശോധിക്കുമ്പോൾ സമാനമായ ഒരു അസമത്വം നിലനിൽക്കുന്നത് കണ്ടതിനാലാണ് നേരത്തെ തന്നെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര മന്ത്രിമാരുമായി വിഷയത്തിൽ ചർച്ച നടത്തുന്നത്.
കോഴിക്കോട്ടെ ഹജ്ജ് തീർഥാടകരുമായി ബന്ധപ്പെട്ട വിഷയത്തിൽ തികഞ്ഞ അനീതി നിലനിൽക്കുന്നുണ്ടെന്നും, സാധാരണക്കാരായ ഹാജിമാരുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാൻ ശ്രമിക്കുമെന്നും വിഷയം മൈനോറിറ്റി വകുപ്പിന്റെ കൂടി പരിധിയിൽ വരുന്നതായതിനാൽ അവരുടെ കൂടി അഭിപ്രായമറിഞ്ഞ ശേഷം വേണ്ട നടപടി കൈകൊള്ളാമെന്നും വകുപ്പ് സെക്രട്ടറി ഉറപ്പ് നൽകി. അതോടൊപ്പം എയർ ഇന്ത്യയെപ്പോലുള്ള സ്വകാര്യ കമ്പനികൾ കൈവശപ്പെടുത്തിയ ടെണ്ടറാണെന്നിരിക്കെ അവരുമായി കൂടിക്കാഴ്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതും ഉചിതമാവുമെന്ന് സിവിൽ എവിയേഷൻ സെക്രട്ടറി നിർദ്ദേശിച്ചു. കോഴിക്കോട് ടേബിൾ ടോപ് റൺവെ സംവിധാനം ഉയർന്ന് നിൽക്കുന്നതുകൊണ്ടാണ് നവീകരണ പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കാത്തത് എന്നും സെക്രട്ടറി അതോടൊപ്പം മറുപടി നൽകി.
സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചക്ക്ക് ശേഷം കേന്ദ്ര ന്യൂനപക്ഷ കാര്യസഹമന്ത്രി ജോർജ് കൂര്യന് വിഷയത്തിൽ കത്തയക്കുകയും വിളിച്ചു സംസാരിക്കുകയും ചെയ്തു.
india
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരികയാണ്. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.
‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
india
ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം
കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.
ജമ്മു കശ്മീരില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.
ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.
പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.
അക്രമികള്‍ക്കെതിരെ പരാതി നല്കാന് പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.
അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്കി. ഭക്ഷണവും പണവും നല്കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.
india
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന് (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്‍ഫറന്‍സില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഉദാഹരണം നല്‍കിയിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് 73 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്‍ 37 സീറ്റുകള്‍ മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്‍ മാത്രം പോസ്റ്റല്‍ മുന്‍തൂക്കം നേടിയെങ്കിലും 48 സീറ്റുകള്‍ കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസക്തമാണ്.
ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്‍, എന്‍ഡിഎ ഇവിഎം വോട്ടുകളില്‍ മുന്നിലായ 110 മണ്ഡലങ്ങളില്‍ എംജിബി പോസ്റ്റല്‍ വോട്ടുകളില്‍ മുന്‍തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്‍ ആര്‍ജെഡി 664 പോസ്റ്റല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്‍തൂക്കം നേടിയെങ്കിലും പോസ്റ്റല്‍ വോട്ടുകളില്‍ പിന്നിലായ മണ്ഡലങ്ങള്‍ വെറും 7 മാത്രം.
പോസ്റ്റല്‍ വോട്ടുകള്‍ ആരാണ് ചെയ്യുന്നത്?
പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്‍, വികലാംഗര്‍, അടിയന്തര സേവനങ്ങളിലുള്ളവര്‍ (ഫയര്‍, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ വോട്ടിങ് അവകാശമുണ്ട്.
കോവിഡ് കാലത്ത് ചില വിഭാഗങ്ങള്‍ക്ക് കൂടി ഇത് വ്യാപിപ്പിച്ചു.
പോസ്റ്റല്‍ വോട്ടുകള്‍ സാധാരണയായി സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
-
GULF11 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories24 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

