Connect with us

Food

റമദാന്‍ സ്‌പെഷ്യല്‍: മുട്ടപൊറോട്ട തയാറാക്കുന്ന വിധം

Published

on

ഗോതമ്പുമാവ് – 3 കപ്പ്, മൈദ – 3 കപ്പ്, എണ്ണ – 1 ടേബിള്‍സ്പൂണ്‍, ഉപ്പ്- പാകത്തിന്, വെള്ളം – ആവശ്യത്തിന്, നെയ്യ് – 2 ടേബിള്‍സ്പൂണ്‍, മുട്ട – 4 എണ്ണം, പച്ചമുളക് ചെറുതായി അരിഞ്ഞത് – 2 എണ്ണം, സവാള ചെറുതായി അരിഞ്ഞത് – ഒന്ന്

തയാറാക്കുന്ന വിധം:-

ഗോതമ്പ് മാവും മൈദയും കൂട്ടി പാകത്തിന് ഉപ്പും ഒരു ടേബിള്‍സ്പൂണ്‍ എണ്ണയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. (അര മണിക്കൂര്‍ മാറ്റിവെയ്ക്കുക.) മറ്റൊരു പാത്രത്തില്‍ മുട്ട, പച്ചമുളക്, സവാള, ഉപ്പ് എന്നിവ ചേര്‍ത്ത് അടിച്ചു പതപ്പിക്കുക. കുഴച്ച മാവില്‍ നിന്നു ഒരു ഉണ്ട എടുത്ത് വലുപ്പത്തില്‍ മാവ് ഉരുട്ടി എടുത്ത് പരത്തുക.

ഇതിന്റെ മുകളില്‍ അല്‍പം നെയ്യ് തടവി കുറച്ച് ഗോതമ്പുപൊടി തടവി മുക്കാല്‍ ഭാഗം ഉള്ളിലേക്ക് മടക്കി കാല്‍ഭാഗം അതിന്റെ മുകളിലായി മടക്കിവെയ്ക്കുക. അതിന്റെ മുകളില്‍ വീണ്ടും ഒരല്‍പം നെയ്യ് തടവി ഗോതമ്പ് പൊടി വിതറി രണ്ടു വശങ്ങളില്‍ നിന്നും ഇതുപോലെ മുക്കാല്‍ ഭാഗവും അതിന്റെ മുകളിലായി കാല്‍ ഭാഗവും മടക്കി ഒരു ചതുരഷേപ്പ് ആക്കുക. ഇനി ഈ ചതുരഷേപ്പ് ഒന്നുകൂടി പരത്തുക. ചൂടായ തവയില്‍ (ചപ്പാത്തിക്കല്ലില്‍) ഓരോ ചപ്പാത്തിയും ഇട്ട് രണ്ടുവശവും തിരിച്ചും മറിച്ചും ഇടുക. ഒന്നു വാടി നന്നായി പൊള്ളിത്തുടങ്ങുമ്പോള്‍ ഒരു പ്ലേറ്റിലേക്ക് മാറ്റിയിട്ട് വിരലുകള്‍ കൊണ്ടോ കത്തി കൊണ്ടോ മുകള്‍ ഭാഗത്തെ ഒരു പാളി ഒരു വശത്തായി ഇളക്കുക. ഇതിനകത്തേക്ക് മുട്ടക്കൂട്ട് സ്പൂണ്‍ കൊണ്ട് കോരിയൊഴിച്ച് ഇളക്കിയ പാളിയുടെ ഭാഗംകൊണ്ട് വീണ്ടും ഒട്ടിച്ച ശേഷം തവയിലേക്ക് തന്നെ ഇട്ട് തിരിച്ചും മറിച്ചും ഇട്ട് പാകത്തിന് മൂപ്പിച്ച് ചുട്ടെടുക്കുക.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മോഷണം ആരോപിച്ച് ക്രൂരത; 17 കാരനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു, 3 പേര്‍ക്കെതിരെ കേസെടുത്തു

Published

on

മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17 കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് 3പേര്‍ക്കെതിരെ കേസെടുത്തു.

പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. പട്ടികജാതിക്കാരനായ കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. പരമശിവം , ഭാര്യ ജ്യോതി മണി, മകന്‍ വസന്ത് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.
പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം കണ്ടാണ് മര്‍ദ്ദിച്ചതെന്നാണ് പ്രതികള്‍ പറയുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ചെരുപ്പ് കൊണ്ടും വടി കൊണ്ടുമാണ് മൂന്ന് പേരും മര്‍ദ്ദിച്ചതെന്നാണ് പരാതി.

സംഭവത്തില്‍ ഇന്ന് കൊഴിഞ്ഞാമ്പാറ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കേസെടുത്തത്.

Continue Reading

Food

റേഷന്‍ ഗോതമ്പ് പൊടിയില്‍ പുഴുക്കള്‍

Published

on

ചെറുതുരുത്തി: റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്ന ഗോതമ്പ് പൊടിയില്‍ പുളുക്കളെന്ന് ആക്ഷേപം. പാഞ്ഞാള്‍ പഞ്ചായത്തിലെ കിള്ളിമംഗലത്തെ റേഷന്‍ കടയില്‍ നിന്ന് ശനിയാഴ്ച വൈകീട്ട് വാങ്ങിയ ഗോതമ്പ് പൊടിയിലാണ് പുഴുക്കളെ കണ്ടത്. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ ചെറുതുരുത്തി പുതുശ്ശേരി മണ്ഡലം കുന്നത്ത് വീട്ടില്‍ സുധയുടെ വീട്ടില്‍ രണ്ട് ദിവസം മുമ്പ് വാങ്ങിയ റേഷന്‍ ഗോതമ്പ് പൊടിയിലും സമാനമായ പുഴുവിനെ കണ്ടിരുന്നു.

കടയില്‍ വിവരം ചെന്ന് പറഞ്ഞപ്പോള്‍ റേഷന്‍ അധികൃതരെ അറിയിക്കൂ എന്നാണ് കിട്ടിയ മറുപടി. മുന്‍ഗണന വിഭാഗത്തിന് വിതരണം ചെയ്ത കേരള സര്‍ക്കാര്‍ സപ്ലൈകോ ഫോര്‍ട്ടിഫൈഡ് ആട്ട എന്ന പേരിലെ പാക്കറ്റ് പൊട്ടിച്ച് അരിച്ചപ്പോഴാണ് നിരവധി പുഴുക്കളെ കണ്ടത്.

Continue Reading

Food

എറണാകുളത്ത് ഭക്ഷ്യ വിഷബാധയേറ്റ് 60 ലധികം പേര്‍ ചികിത്സ തേടി

Published

on

എറണാകുളം ഉദയം പേരൂരില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. അറുപതിലധികം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സയിലുള്ളവര്‍ക്ക് ഭക്ഷ്യ വിഷബാധയുടെ ലക്ഷണമുള്ളതായി എറണാകുളം ഡിഎഒ പറഞ്ഞു.

Continue Reading

Trending