ഇന്ത്യന്‍ ജനതയുടെ ആശയവിനിമയത്തിനുള്ള ഒരു ഉപാധിയായി കോണ്‍ഗ്രസ് മാറുമെന്ന് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി. പാര്‍ട്ടി ലക്ഷ്യംവെക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ട്വിറ്ററിലൂടെയാണ് രാഹുല്‍ വ്യക്തമാക്കിയത്.

മഹത്തായ നമ്മുടെ രാജ്യത്തിന്റെ ഏതു കോണിലിരിക്കുന്ന ആളുകള്‍ക്കും, മതങ്ങള്‍ക്കും, വംശങ്ങള്‍ക്കും പ്രായഭേതമോ ലിംഗഭേദമോ കൂടാതെ തങ്ങളുടെ ആശയങ്ങളെ വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് ഒരു ഉപാധിയായി മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. സ്‌നേഹത്താല്‍ നമ്മുടെ സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയട്ടെ, രാഹുല്‍ ട്വീറ്റ് ചെയ്തു.