Connect with us

kerala

‘കെ.ടി ജലീൽ പോയാൽ നാട്ടിലെ ആളുകൾ പോയിട്ട് വീട്ടിലെ ആടുകൾ പോലും കരയില്ല’; ഫാത്തിമ തഹ്‍ലിയ

സ്വന്തം വീട് നില്‍ക്കുന്ന കോട്ടക്കല്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ പോലും ധൈര്യമില്ലാത്ത താങ്കളാണ് പാലക്കാട്ടുകാരുടെ കണ്ണീരിനെ പരിഹസിക്കുന്നതെന്നും അസൂയക്കൊക്കെ ഒരു ലിമിറ്റ് വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Published

on

വടകര ലോക്‌സഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഷാഫി പറമ്പിലിനെ നിയോഗിച്ചതിനെ തുടര്‍ന്ന് പാലക്കാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ നല്‍കിയ വൈകാരിക യാത്രയയപ്പിനെ പരിഹസിച്ച കെ.ടി ജലീല്‍ എം.എല്‍.എക്കെതിരെ പരിഹാസവുമായി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റും ഹരിത സംസ്ഥാന പ്രസിഡന്റുമായിരുന്ന ഫാത്തിമ തഹ്‌ലിയ.

മിസ്റ്റര്‍ കെ.ടി (കുറ്റിപ്പുറം തവനൂര്‍) ജലീല്‍ പോയാല്‍ നാട്ടിലെ ആളുകള്‍ പോയിട്ട്, വീട്ടിലെ ആടുകള്‍ പോലും കരയില്ലെന്ന് അവര്‍ അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സ്വന്തം വീട് നില്‍ക്കുന്ന കോട്ടക്കല്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ പോലും ധൈര്യമില്ലാത്ത താങ്കളാണ് പാലക്കാട്ടുകാരുടെ കണ്ണീരിനെ പരിഹസിക്കുന്നതെന്നും അസൂയക്കൊക്കെ ഒരു ലിമിറ്റ് വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫാത്തിമ തഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മിസ്റ്റര്‍ കെ.ടി (കുറ്റിപ്പുറം തവനൂര്‍) ജലീല്‍,

സ്വന്തം വീട് നില്‍ക്കുന്ന കോട്ടക്കല്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ പോലും ധൈര്യമില്ലാത്ത താങ്കളാണ് പാലക്കാട്ടുകാരുടെ കണ്ണീരിനെ പരിഹസിക്കുന്നത്. അസൂയക്കൊക്കെ ഒരു ലിമിറ്റ് വേണം കേട്ടോ..താങ്കള്‍ പോയാല്‍ നാട്ടിലെ ആളുകള്‍ പോയിട്ട്, വീട്ടിലെ ആടുകള്‍ പോലും കരയില്ല!

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

കാലിക്കറ്റ് സര്‍വകലാശാലയില്‍ സി.പി.എം നേതാവിന്റെ മകന് ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥിരം നിയമനത്തിന് നീക്കം

തസ്തിക നിലവിലില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും മുസ്‌ലിം ലീഗ്‌
അംഗങ്ങള്‍

Published

on

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കാ​യി​ക​വി​ഭാ​ഗ​ത്തി​ല്‍ സി.​പി.​എം നേ​താ​വി​ന്റെ മ​ക​ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സ്ഥി​രം നി​യ​മ​ന​ത്തി​ന് നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം. ആ​ല​പ്പു​ഴ​ക്കാ​ര​നാ​യ സി.​പി.​എം നേ​താ​വി​ന്റെ മ​ക​ന് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ സ്ഥി​രം നി​യ​മ​ന​ത്തി​ന് മ​ന്ത്രി ശി​പാ​ര്‍ശ ചെ​യ്ത​തി​നാ​ല്‍ ഒ​ന്നാം റാ​ങ്ക് ന​ല്‍കി​യെ​ന്നും സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ നി​ല​വി​ലി​ല്ലാ​ത്ത ത​സ്തി​ക​യി​ലാ​ണ് സ്ഥി​രം നി​യ​മ​ന നീ​ക്ക​മെ​ന്നും മു​സ്‍ലിം ലീ​ഗ് പ്ര​തി​നി​ധി​ക​ളാ​യ സി​ന്‍ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ള്‍ ആ​രോ​പി​ച്ചു.

നി​യ​മ​ന​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​ന്‍ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ല്‍ എ​തി​ര്‍ക്കു​മെ​ന്നും ലീ​ഗ് പ്ര​തി​നി​ധി​യാ​യ അം​ഗം ഡോ. ​പി. റ​ഷീ​ദ് അ​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി.

അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ക്ക് തു​ല്യ​മാ​യ ത​സ്തി​ക​യി​ല്‍ നി​യ​മ​ന​ത്തി​ന് സം​വ​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍പോ​ലും പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും സ​ഹ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ്ര​വൃ​ത്തി പ​രി​ച​യ​വും അ​ധി​ക​യോ​ഗ്യ​ത​യും പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും മുസ്‌ലിം ലീഗ്‌ അം​ഗ​ങ്ങ​ള്‍ ആ​രോ​പി​ച്ചു. 2022 ന​വം​ബ​റി​ലാ​ണ് നി​യ​മ​ന വി​ജ്ഞാ​പ​ന​മി​റ​ങ്ങി​യ​ത്. ആ ​ഘ​ട്ട​ത്തി​ല്‍ത​ന്നെ ഇ​ത്ത​ര​മൊ​രു ത​സ്തി​ക സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ഇ​ല്ലെ​ന്ന വാ​ദ​മു​യ​ര്‍ന്നി​രു​ന്നു.

ശ​നി​യാ​ഴ്ച ന​ട​ന്ന നി​യ​മ​ന അ​ഭി​മു​ഖ​ത്തി​ല്‍ 4 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ല്‍ 3 ​പേ​ര്‍ സി.​പി.​എം അ​നു​ഭാ​വി​ക​ളാ​യി​രു​ന്നു. ഇ​വ​രി​ല്‍ ആ​ല​പ്പു​ഴ​ക്കാ​ര​ന് ഒ​ന്നാം റാ​ങ്ക് ന​ല്‍കു​ക​യാ​യി​രു​ന്നു. ഒ​ന്നാം റാ​ങ്ക് ല​ഭി​ച്ച ആ​ല​പ്പു​ഴ​ക്കാ​ര​ന്റെ ഗ​വേ​ഷ​ക മാ​ര്‍ഗ​ദ​ര്‍ശി​യാ​യി​രു​ന്നു സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യി​ലെ ഒ​രം​ഗം.

Continue Reading

EDUCATION

മലബാറിൽ പ്ലസ് വൺ പ്രവേശനം ലഭിക്കാത്തത് 83,133 കുട്ടികൾക്ക്, മലപ്പുറത്ത് മാത്രം 31,482 പേർ പുറത്ത് ; കണക്ക് പുറത്ത്‌

വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകളെ തള്ളുന്നതാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ പുതിയ കണക്കുകള്‍.

Published

on

മലബാറില്‍ 83,133 കുട്ടികള്‍ക്ക് ഇതുവരെ പ്ലസ് വണ്‍ പ്രവേശനം ലഭിച്ചില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ കണക്കുകള്‍. മലപ്പുറത്ത് മാത്രം 31,482 കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചില്ല. പാലക്കാട് 17,399 ഉം കോഴിക്കോട് 16101 പേര്‍ക്കും അഡ്മിഷന്‍ ലഭിച്ചില്ല. വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകളെ തള്ളുന്നതാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ പുതിയ കണക്കുകള്‍.

മെറിറ്റ് സീറ്റ്, അണ്‍ എയ്ഡഡ് സീറ്റുകള്‍ , മാനേജ്‌മെന്റ് ക്വാട്ട , കമ്മ്യൂണിറ്റി ക്വാട്ട , സ്‌പോട്‌സ് ക്വാട്ട , എം.ആര്‍.എസ് ക്വാട്ട എന്നിവയില്‍ പ്രവേശനം നേടിയവരുടെതടക്കമുള്ള കണക്കാണ് പുറത്ത് വിട്ടത്. പുതിയ ലിസ്റ്റില്‍ ഒരോ ഇനത്തിലും എത്ര ഒഴിവുണ്ടെന്ന് രേഖപെടുത്തിയിട്ടില്ല.

മലപ്പുറത്ത് 49,906 പ്ലസ് വണ്‍ സീറ്റുകളില്‍ ഇതുവരെ പ്രവേശനം നേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞദിവസം പറഞ്ഞത്. 10,897 പേര്‍ അലോട്ട്മെന്റ് കിട്ടിയിട്ടും പ്രവേശനം നേടിയിട്ടില്ല. എം.എസ്.എഫ് നടത്തുന്നത് പ്ലാന്‍ ചെയ്ത സമരമാണെന്നും വിഷയം മാധ്യമങ്ങള്‍ പര്‍വതീകരിച്ച് ചിത്രീകരിക്കുന്നെന്നും 14,037 പേര്‍ മാത്രമാണ് മലപ്പറുത്ത് ഇനി പ്ലസ്വണിന് അഡ്മിഷന്‍ കാത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നാലാം ദിവസവും മലപ്പുറം ആര്‍.ഡി.ഡി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

Continue Reading

kerala

ടി.പി പ്രതികളെ വിട്ടയക്കാനുള്ള നീക്കവും ബോംബ് നിര്‍മ്മാണവും തമ്മില്‍ ബന്ധമെന്ന് കെ.സുധാകരന്‍

ഉന്നത സി.പി.എം ഇടപെടലില്ലാതെ ഒരു ഉദ്യോഗസ്ഥനും കോടതിവിധിക്കെതിരായ നടപടി സ്വീകരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മിനുള്ളില്‍ എതിര്‍ശബ്ദം ഉയര്‍ന്നതിന് പിന്നാലെ 20 വര്‍ഷം വരെ ശിക്ഷായിളവ് നല്‍കരുതെന്ന ഹൈക്കോടതി വിധി പോലും മറികടന്ന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ കൊടുംക്രിമിനലുകളായ മൂന്ന് പ്രതികളെ വിട്ടയയ്ക്കാന്‍ നീക്കം നടന്നതിന് പിന്നില്‍ ദുരൂഹവും നിഗൂഢവുമായ ഗൂഢാലോനയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിന് പിന്നാലെയാണ് ജയില്‍ സൂപ്രണ്ടിന്റെ അസ്വാഭാവിക നടപടി. ഉന്നത സി.പി.എം ഇടപെടലില്ലാതെ ഒരു ഉദ്യോഗസ്ഥനും കോടതിവിധിക്കെതിരായ നടപടി സ്വീകരിക്കുകയില്ല. കണ്ണൂരില്‍ വ്യാപകമായി ബോംബു നിര്‍മ്മാണം നടക്കുകയും കൊടുംക്രിമിനലുകളെ ജയിലറകളില്‍ നിന്ന് തുറന്ന് വിടുകയും ചെയ്യുന്നതും തമ്മില്‍ ബന്ധമുണ്ട്. ഇനിയും കേരളത്തില്‍ ആരുടെയെക്കയോ രക്തം ഒഴുക്കാന്‍ ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ ഉത്തരവിട്ടവര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ ഭാഗമാണോ കൊടുംക്രിമിനലുകളെ പുറത്ത് വിടാന്‍ നീക്കം നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം പാളിയപ്പോള്‍ ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരിയും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയും തടിതപ്പാനാണ് ശ്രമം. നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുകയാണ് പിണറായി സര്‍ക്കാര്‍. ടി.പിയെ 51 വെട്ട് വെട്ടിക്കൊന്ന പ്രതികള്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാരും സി.പി.എമ്മും നിലപാടെടുക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ രണ്ടായിരം ദിവസമാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയത്.

ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജയിലിരുന്ന് മാഫിയാ പ്രവര്‍ത്തനം നടത്താന്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്വകര്യവും ഒത്താശയും ചെയ്ത സര്‍ക്കാരാണ് പിണറായി വിജയന്റേത്. മുഖ്യമന്ത്രി ഈ പ്രതികളോട് എന്തിനാണ് ഇത്രയേറെ കടപ്പെട്ടിരിക്കുന്നത് എന്നതറിയാന്‍ കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ട്. ടി.പി വധക്കേസില്‍ നീതി ഉറപ്പാക്കാന്‍ കെ.കെ രമ എം.എല്‍.എ നടത്തുന്ന എല്ലാ നിയമപോരാട്ടങ്ങള്‍ക്കും കെ.പി.സി.സി പിന്തുണ നല്‍കുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.

Continue Reading

Trending