Culture
IFFK 2022: സമകാലിക ജീവിത കാഴ്ചകളുമായി വനിതാ സംവിധായകരുടെ 32 ചിത്രങ്ങള്‍
ലോകമെങ്ങുമുള്ള സ്ത്രീകളുടെ സമകാലിക ജീവിതക്കാഴ്ചയുമായി രാജ്യാന്തര മേളയില്‍ വനിതാ സംവിധായകരുടെ 32 ചിത്രങ്ങള്‍.
ലോകമെങ്ങുമുള്ള സ്ത്രീകളുടെ സമകാലിക ജീവിതക്കാഴ്ചയുമായി രാജ്യാന്തര മേളയില്‍ വനിതാ സംവിധായകരുടെ 32 ചിത്രങ്ങള്‍. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഉക്രൈന് ചിത്രം ക്ലൊണ്ടൈക്കും വിയറ്റ്നാം ചിത്രം മെമ്മറിലാന്‍ഡും ഉള്‍പ്പടെ 17 രാജ്യങ്ങളിലെ വനിതകളുടെ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് .
ലോക സിനിമ വിഭാഗത്തിലെ 25 ചിത്രങ്ങളും, 19(1)(മ) എന്ന ഇന്ദു വി എസ് ചിത്രം, ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയുടെ ഭാഗമായ കുഞ്ഞില മാസിലാമണി ചിത്രം അസംഘടിതര്‍ എന്നീ രണ്ട് മലയാള ചിത്രങ്ങളും ഓറ്റര്‍ ഓട്സ് വിഭാഗത്തിലെ ബോത്ത് സൈഡ്സ് ഓഫ് ദി ബ്ലേഡ് /ഫയര്‍ ,കലെയ്ഡോസ്കോപ്പ് വിഭാഗത്തിലെ നന്ദിതാ ദാസ് ചിത്രം സ്വിഗാറ്റോ,ബേലാ താറിനൊപ്പം ആഗ്നസ് റെനസ്കി സംവിധാനം ചെയ്ത ദ ട്യൂറിന്‍ ഹോഴ്സ് ,വെര്‍ക്ക്മീസ്റ്റര്‍ ഹാര്‍മണീസ് തുടങ്ങിയ ചിത്രങ്ങളാണ് വനിതകള്‍ ഒരുക്കിയിരിക്കുന്നത് .
ഉക്രൈനിലെ സ്ത്രീകളുടെ ജീവിത യാഥാര്‍ഥ്യങ്ങളാണ് ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറീന എര് ഗോര്‍ബച് ചിത്രം ക്ലൊണ്ടൈക്ക് പ്രമേയമാക്കുന്നത് . മിയ ഹാന്സെന് ലു ചിത്രം വണ്‍ ഫൈന്‍ മോര്‍ണിംഗ് , മറിയം തുസാനിയുടെ ദ ബ്ലൂ കഫ്താന്, മാരീ ക്രോയ്ട്സാ ,കോസ്റ്റാറിക്കന്‍ സംവിധായിക വാലന്റ്റീന മൗരേല്‍, അല്ലി ഹാപസലോ, കാര്‍ല സിമോണ്‍ , ജൂലിയ മുറാദ്, തുടങ്ങിയവരുടെ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും .
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ മികച്ച പോളിങ്
ഇതുവരെ 888393 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കോട്ടയം ജില്ലയില്‍ 54.13% രേഖപ്പെടുത്തി.
ഇതുവരെ 888393 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:449045(52.44 %; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 439346:( 55.98% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 2( 15.38% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 52.76%
കോട്ടയം:52.75%
വൈക്കം: 58.42%
പാലാ : 53.14%
ഏറ്റുമാനൂര്‍: 54.83%
ഈരാറ്റുപേട്ട: 66.15%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:53.66%
ഉഴവൂര്‍ :52.37%
ളാലം :51.17%
ഈരാറ്റുപേട്ട :53.81%
പാമ്പാടി : 55.15%
മാടപ്പള്ളി :52.25%
വാഴൂര്‍ : 54.8%
കാഞ്ഞിരപ്പള്ളി: 53.53%
പള്ളം: 54.88%
വൈക്കം: 57.82%
കടുത്തുരുത്തി: 55.63%
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ മികച്ച പോളിങ്, 53.9 % രേഖപ്പെടുത്തി
884655 പേര് വോട്ട് ചെയ്തു
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കോട്ടയം ജില്ലയില്‍ 53.9 % പോളിംഗ് രേഖപ്പെടുത്തി. 884655 പേര് വോട്ട് ചെയ്തു.
ഒന്നാംഘട്ടമായ ഇന്ന് ഏഴു തെക്കന്‍ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ 595 തദ്ദേശസ്ഥാപനങ്ങളില്‍ 11,168വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്.
news
ഐഫോണ്‍ ഉപയോക്താക്കള്‍ ക്രോം ഒഴിവാക്കണമെന്ന് ആപ്പിള്‍; ഫിംഗര്‍പ്രിന്റിംഗ് ഭീഷണി ശക്തമാകുന്നു
ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആപ്പിള്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്കി.
കാലിഫോര്‍ണിയ: ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആപ്പിള്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്കി. ഗൂഗിളിന്റെ ക്രോം ബ്രൗസറിനെ അപേക്ഷിച്ച് ആപ്പിളിന്റെ സ്വന്തം ബ്രൗസറായ സഫാരി ഉപയോക്താക്കളെ കൂടുതല്‍ സുരക്ഷിതരാക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു.
ആപ്പിളിന്റെ മുന്നറിയിപ്പിന്റെ പ്രധാന ഭാഗം ‘ഫിംഗര്‍പ്രിന്റിംഗ്’ എന്ന പുതിയ ട്രാക്കിംഗ് സാങ്കേതികവിദ്യയെ കുറിച്ചാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ വ്യാപകമായ ഈ രഹസ്യ ട്രാക്കിംഗ് രീതിയില്‍ ഉപകരണത്തിന്റെ നിരവധി സാങ്കേതിക വിവരങ്ങള്‍ ശേഖരിച്ച് ഒരു പ്രത്യേക ഉപയോക്തൃ പ്രൊഫൈല്‍ ഒരുക്കുന്നു അത് ഉപയോഗിച്ച് പരസ്യദാതാക്കള്‍ക്ക് വെബില്‍ എവിടെയും ഉപയോക്താക്കളെ പിന്തുടര്ന്ന് ടാര്‍ഗെറ്റഡ് പരസ്യങ്ങള്‍ കാണിക്കാന്‍ കഴിയും.
ഫിംഗര്‍പ്രിന്റിംഗിന് ഓപ്റ്റ് ഔട്ട് ഓപ്ഷനും ഇല്ല, പ്രവര്‍ത്തനം നേരിട്ട് തടയാനും സാധിക്കില്ല. ഗൂഗിള്‍ ഈ സാങ്കേതികവിദ്യയിലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ ഇത് കൂടുതല്‍ അപകടകരമായതായി ആപ്പിള്‍ വിലയിരുത്തുന്നു.
ഫിംഗര്‍പ്രിന്റിംഗ് ചെറുക്കാന്‍ സഫാരിയില്‍ ആപ്പിള്‍ നടപ്പിലാക്കിയിരിക്കുന്നതില്‍ ഉപയോക്താവിനെ തിരിച്ചറിയുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്ന അജ്ഞാത സിഗ്നല്‍ നിയന്ത്രണങ്ങള്‍ അക അധിഷ്ഠിത ട്രാക്കിംഗ് പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ സുരക്ഷയുള്ള പ്രൈവറ്റ് ബ്രൗസിംഗ് മോഡ് മോസില്ല ഫയര്‍ഫോക്സ് കൂടി സമാനമായ സുരക്ഷാ അപ്ഡേറ്റുകള് അവതരിപ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കള്‍ക്ക് പരിശോധിക്കാവുന്ന കാര്യങ്ങള്‍ നിങ്ങളുടെ ഉപകരണത്തില്‍ ഫിംഗര്‍പ്രിന്റിംഗ് നടക്കുമോ, അല്ലെങ്കില്‍ നിങ്ങളുടെ ഐഡന്റിറ്റി മറച്ചുവെയ്ക്കുന്നുണ്ടോ എന്നത് ചില പരിശോധനകള്‍ വഴി ഉപയോക്താക്കള്‍ക്ക് വിലയിരുത്താനാകുമെന്ന് ആപ്പിള്‍ പറയുന്നു.
-
india20 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala22 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
india19 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

