Connect with us

News

ഇമ്രാന്റെ വിധി ഇന്നുണ്ടായേക്കും

Published

on

ഇസ്‌ലാമാബാദ്: അവിശ്വാസ പ്രമേയം വോട്ടിനിടാതെ ദേശീയ അസംബ്ലി പിരിച്ചുവിട്ട പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നടപടിയുടെ നിയമസാധുത സംബന്ധിച്ച വിധി ഇന്നുണ്ടായേക്കും. സര്‍ക്കാറിന്റേയും പ്രതിപക്ഷത്തിന്റേയും വിചാരണ കേട്ട കോടതി വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കറെ ഉപയോഗിച്ച് പാര്‍ലമെന്റ് പിരിച്ചുവിട്ട ഇമ്രാന്റെ നപടി ചോദ്യം ചെയ്തു നിരവധി ഹര്‍ജികളാണ് പാക് സുപ്രീം കോടതി മുമ്പാകെയുള്ളത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേ സമയം പ്രതിപക്ഷത്തിന്റെ ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതി നടപടിയെ പ്രസിഡന്റ് ആരിഫ് അല്‍വിയുടെ അഭിഭാഷകന്‍ ചോദ്യം ചെയ്തു.

അതിനിടെ രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് 100 ഓളം വരുന്ന അക്കാദമിക്, പൗര പ്രമുഖര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു. അതേ സമയം നിലവിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ പുതിയ തിരഞ്ഞെടുപ്പ് മാത്രമാണ് പ്രതിവിധിയെന്ന് ഇമ്രാന്‍ ഖാന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിന് സജ്ജമാകാനും തീയതി നിശ്ചയിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് പ്രസിഡന്റ് ആരിഫ് അല്‍വി നിര്‍ദേശം നല്‍കി. ദേശീയ അസംബ്ലി പിരിച്ചു വിട്ടാല്‍ 90ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. മൂന്നു മാസത്തിനിടെ തിരഞ്ഞെടുപ്പ് അസാധ്യമെന്ന് കഴിഞ്ഞ ദിവസം കമ്മീഷന്‍ അറിയിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എംഎസ്‌സി എല്‍സ: കരുതല്‍ പണമായി 1227.62 കോടി രൂപ കെട്ടിവെച്ചു

പിടിച്ചുവെച്ച കപ്പല്‍ വിട്ടയച്ചു

Published

on

കൊച്ചി: എംഎസ്‌സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ കരുതല്‍ പണമായി 1227.62 കോടി രൂപ കെട്ടിവെച്ചു. കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയാണ് തുട ഹൈക്കോടതിയില്‍ കെട്ടിവെച്ചത്. തുക കെട്ടിവെച്ചതോടെ വിഴിഞ്ഞത്ത് പിടിച്ചുവെച്ചിരുന്ന എംഎസ് സി അക്വിറ്റേറ്റ-2 എന്ന കപ്പല്‍ വിട്ടയച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ച് ആദ്യഘട്ടത്തില്‍ കപ്പല്‍ കമ്പനി 1227.62 കോടി രൂപ കെട്ടിവെക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. 136 കോടി രൂപ മാത്രമാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. അതിനാല്‍ ഇത്രയും വലിയ തുക കെട്ടിവെക്കാന്‍ സാധിക്കില്ലെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്.

തുക കെട്ടിവെച്ചില്ലെങ്കില്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന, കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എംഎസ് സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്തു തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ അക്വിറ്റേറ്റ വിഴിഞ്ഞത്തു തുടരുകയായിരുന്നു.

കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി പുറംകടലില്‍, 600 ഓളം കണ്ടെയ്നറുകള്‍ വഹിച്ച എംഎസ് സി എല്‍സ-3 കപ്പല്‍ മറിഞ്ഞത്. രാസമാലിന്യങ്ങള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ കടലില്‍ അടിയുകയും ചെയ്തിരുന്നു.

Continue Reading

kerala

സിപിഎം വധഭീഷണി മുഴക്കിയ മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍ രാമകൃഷ്ണന്‍ ബിജെപിയില്‍

അഗളി ലോക്കല്‍ സെക്രട്ടറി ജംഷീറാണ് വധ ഭീഷണി മുഴക്കിയിരുന്നത്.

Published

on

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അഗളി പഞ്ചായത്തില്‍ സ്വത്രന്തനായി മത്സരിച്ച വി. ആര്‍ രാമകൃഷ്ണന്‍ ബി.ജെപിയില്‍. അഗളി ലോക്കല്‍ സെക്രട്ടറി ജംഷീറാണ് വധ ഭീഷണി മുഴക്കിയിരുന്നത്. തിരഞ്ഞെടുപ്പില്‍ രാമകൃഷ്ണനെതിരെ നിന്ന സിപിഎം സ്ഥാനാര്‍ഥി ഒമ്മല വാര്‍ഡില്‍ വിജയിച്ചു. ഇതിന് ശേഷം രാമകൃഷ്ണനൊപ്പമുളളവരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും പരാതിയുണ്ട്.

സിപിഎമ്മിന്റെ അട്ടപ്പാടി മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന രാമകൃഷ്ണനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിന്നു. സിപിഎമ്മിന്റെ ഭീഷണിയും, അഴിമതിയുമാണ് ബിജെപി യില്‍ ചേരാന്‍ കാരണമെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.

Continue Reading

News

പ്രായപൂര്‍ത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തിനുനേരെ ലൈംഗികാതിക്രമം; കോച്ചിനെതിരേ കേസ്

ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ ഷൂട്ടിങ് ടൂര്‍ണമെന്റിനിടെ, പ്രകടനം വിലയിരുത്താനെന്ന പേരില്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് അതിക്രമം നടത്തിയതെന്നാണ് എഫ്ഐആര്‍.

Published

on

ഫരീദാബാദ്: ദേശീയ ഷൂട്ടിങ് പരിശീലകനായ അങ്കുഷ് അദ്വാജിനെതിരെ 17 വയസ്സുള്ള ദേശീയ ഷൂട്ടിങ് താരത്തിനുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഹരിയാണ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ ഷൂട്ടിങ് ടൂര്‍ണമെന്റിനിടെ, പ്രകടനം വിലയിരുത്താനെന്ന പേരില്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് അതിക്രമം നടത്തിയതെന്നാണ് എഫ്ഐആര്‍.

സംഭവം പുറത്തുപറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുമെന്നു കോച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. അതിക്രമത്തിന് പിന്നാലെ പെണ്‍കുട്ടി ഹോട്ടല്‍ വിട്ട് കുടുംബത്തെ വിവരം അറിയിക്കുകയും തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇയാളുടെ സമാന പെരുമാറ്റം മറ്റൊരു വനിതാ ഷൂട്ടര്‍ക്കും നേരിടേണ്ടി വന്നതായും ആരോപണമുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ അങ്കുഷിനെ സസ്പെന്‍ഡ് ചെയ്തതായി ദേശീയ റൈഫിള്‍ അസോസിയേഷന്‍ (എന്‍ആര്‍ഐഎ) അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ എല്ലാ ചുമതലകളില്‍ നിന്നും ഇയാളെ ഒഴിവാക്കിയതായും പുതിയ നിയമനം നല്‍കില്ലെന്നും എന്‍ആര്‍ഐഎ സെക്രട്ടറി ജനറല്‍ പവന്‍ കുമാര്‍ സിങ് വ്യക്തമാക്കി. സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉടന്‍ കൈമാറാന്‍ ഹോട്ടല്‍ അധികൃതരോട് ആവശ്യപ്പെട്ടതായി ഫരീദാബാദ് പോലീസ് അറിയിച്ചു. കേസില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്

 

Continue Reading

Trending