Connect with us

india

ആസാമില്‍ ബി.ജെ.പി വനിതാ നേതാവിനെ കൊലപ്പെടുത്തി ദേശീയപാതയില്‍ തള്ളി

വിശദമായ അന്വേഷണം ആരംഭിച്ചു.

Published

on

ആസാമില്‍ ബിജെപിയുടെ വനിതാ നേതാവിനെ കൊലപ്പെടുത്തി മൃതദേഹം ദേശീയപാതയില്‍ തള്ളി. ബിജെപി ഗോല്‍പ്പാറ ജില്ലാ സെക്രട്ടറിയായ ജനാലി നാധാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് ദേശീയപാത 17ല്‍ കൃഷ്ണായ സല്‍പ്പര്‍ മേഖലയില്‍ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് ഇവരെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം ദേശീയപാതയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയെന്നും കൊല ചെയ്ത ശേഷം ഉപേക്ഷിച്ചതാണ് എന്നുമാണ് പൊലീസിന്റെ നിഗമനം. വിശദമായ അന്വേഷണം ആരംഭിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നീതി ആയോഗ് യോഗത്തിൽനിന്ന് വിട്ടുനിന്ന് നിതീഷ് കുമാർ

നിർണായക യോഗത്തിൽ നിന്ന് നിതീഷ് കുമാർ വിട്ടുനിന്നതിന്‍റെ കാരണം വ്യക്തമല്ല.

Published

on

നീതി ആയോഗ് യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തില്ലെന്ന് അധികൃതർ. ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയുമാണ് യോഗത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചത്. നിർണായക യോഗത്തിൽ നിന്ന് നിതീഷ് കുമാർ വിട്ടുനിന്നതിന്‍റെ കാരണം വ്യക്തമല്ല.

“ഇത് ആദ്യമായല്ല മുഖ്യമന്ത്രി നിതീഷ് ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തത്. നേരത്തെയും മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തില്ല, ബിഹാറിനെ പ്രതിനിധീകരിച്ചത് അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്നു. ഇത്തവണയും രണ്ട് ഉപമുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു -ജെ.ഡി.യു വക്താവ് നീരജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ബിഹാറിൽ നിന്നുള്ള 4 കേന്ദ്ര മന്ത്രിമാരും നീതി ആയോഗിൽ അംഗങ്ങളാണെന്നും അവർ യോഗത്തിൽ പങ്കെടുക്കുമെന്നും ഇതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി അധ്യക്ഷനായ നീതി ആയോഗിന്‍റെ പരമോന്നത ബോഡിയിൽ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്‍റ് ഗവർണർമാരും നിരവധി കേന്ദ്ര മന്ത്രിമാരും ഉൾപ്പെടുന്നു.

ബജറ്റ് വിവേചനപരമാണെന്നാരോപിച്ച് നിതി ആയോ​ഗ് യോ​ഗം ബഹിഷ്കരിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മുഖ്യമന്ത്രിമാർ തീരുമാനിച്ചിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുത്തു.

Continue Reading

india

സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; മുഴുവന്‍ കുട്ടികളെയും രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി

വേദന കടിച്ചുപിടിച്ച് ബസ് സുരക്ഷിതമായി പാര്‍ക്ക് ചെയ്ത ശേഷമാണ് സോമലയപ്പന്‍ മരണത്തിന് കീഴടങ്ങിയത്.

Published

on

കോയമ്പത്തൂരില്‍ സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം. 20 കുട്ടികളെ രക്ഷിച്ച ശേഷം ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി. വെള്ളക്കോവില്‍ കെസിപി നഗറില്‍ താമസിക്കുന്ന സ്‌കൂള്‍ ബസ് ഡ്രൈവറായ സോമലയപ്പന്‍ (49)നാണ് മരിച്ചത്.

വേദന കടിച്ചുപിടിച്ച് ബസ് സുരക്ഷിതമായി പാര്‍ക്ക് ചെയ്ത ശേഷമാണ് സോമലയപ്പന്‍ മരണത്തിന് കീഴടങ്ങിയത്. സോമലയപ്പന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.

സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ സോമലയപ്പന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. സ്വന്തം ജീവന്‍ പോലും തൃണവത്ക്കരിച്ച് ബസിലുണ്ടായിരുന്ന 20 കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാണ് അയാള്‍ ആദ്യം ശ്രമിച്ചത്.

അയ്യന്നൂരിലെ സ്വകാര്യ സ്‌കൂളില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സോമലയപ്പന്‍ ഒരു വര്‍ഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ ലളിത ബസില്‍ സഹായിയായി ജോലി ചെയ്തിരുന്നതായി പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading

india

ദൗത്യസംഘം പുഴയിലിറങ്ങി; അർജുനായി മൺകൂനയ്ക്കരികെ തിരച്ചിൽ

ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ 8 പേരാണുള്ളത്.

Published

on

അർജുനെ കണ്ടെത്താൻ ഷിരൂരിൽ എത്തിയ പ്രാദേശിക മുങ്ങൽവിദ​ഗ്ധരുടെ സംഘത്തിൽ നിന്നുള്ളവർ നദിയുടെ അടിത്തട്ടിലേക്ക്. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ 8 പേരാണുള്ളത്. ഇവരിൽ രണ്ടുപേരാണ് നദിയിൽ ഇറങ്ങി പരിശോധന നടത്തിയത്.

വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. ആദ്യഘട്ടമെന്നോണം ഇവർ സിഗ്നൽ ലഭിച്ച ഇടത്ത് മുങ്ങാങ്കുഴിയിട്ടു. ശക്തമായ അടിയൊഴുക്കാണ് നദിയിൽ. പ്രദേശത്ത് ചാറ്റൽ മഴയും ഉണ്ട്. രണ്ടുതവണ മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങി.

നേരത്തെ നാലിടങ്ങളിലായിട്ടാണ് സിഗ്നൽ ലഭിച്ചത്. ഇതിൽ നാലാമിടത്താണ് ഇപ്പോൾ പരിശോധന ശക്തമാക്കിയിരിക്കുന്നത്. അർജുന്റെ ലോറി ഈ പ്രദേശത്ത് ഉണ്ട് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ.

ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. വെള്ളത്തിനടിയിലേക്ക് പോയാൽ കണ്ണ് കാണാൻ കഴിയില്ലാത്തതിനാൽ കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാ​ഗം ഏതാണെന്നും ലോഹഭാ​ഗം ഏതാണെന്നുമൊക്കെ തിരിച്ചറിയുകയെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു. റഡാർ ഉപയോ​ഗിച്ച് നദിയിൽ കണ്ടെത്തിയ എല്ലാ പോയിന്റുകളിലും പരിശോധന നടത്താനാകുമെന്നും ഇവർ പറഞ്ഞിരുന്നു.

Continue Reading

Trending