Connect with us

india

അയോധ്യയില്‍ ബി.ജെ.പി വിരുദ്ധര്‍ക്കും പഞ്ഞമില്ല

നോട്ടു നിരോധനവും കോവിഡ് കാലത്തെ പ്രയാസങ്ങളും സാധാരണക്കാരെയും കൂലിവേലക്കാരെയും ഹിന്ദുത്വപാര്‍ട്ടി ക്ക് എതിരാക്കിയിരിക്കുന്നു. ഓട്ടോറിക്ഷക്കാര്‍, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ ബി.ജെ.പി അയോധ്യയില്‍ പരാജയപ്പെട്ടാലും അത്ഭുതപ്പെടേണ്ടെന്ന് ചന്ദ്രികയോട് പറഞ്ഞു.

Published

on

കെ.പി.ജലീല്‍
അയോധ്യ

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിച്ച ഉത്തര്‍പ്രദേശിലെ ബാബരിമസ്ജിദ് തകര്‍ച്ചക്ക് ശേഷം അയോധ്യയില്‍ ഹിന്ദുത്വ പാര്‍ട്ടിക്ക് എല്ലാം ശുഭകരമാണോ ? അല്ലെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന ഗ്രൗണ്ട് റിപ്പോര്‍ട്ട്. ഫൈസാബാദ്, അയോധ്യ എന്നീ ഇരട്ട നഗരങ്ങളില്‍ ബി.ജെ.പിക്കെതിരെ സംസാരിക്കുന്നവരുടെ സംഖ്യ ഒട്ടും കുറവല്ല. നോട്ടു നിരോധനവും കോവിഡ് കാലത്തെ പ്രയാസങ്ങളും സാധാരണക്കാരെയും കൂലിവേലക്കാരെയും ഹിന്ദുത്വപാര്‍ട്ടി ക്ക് എതിരാക്കിയിരിക്കുന്നു. ഓട്ടോറിക്ഷക്കാര്‍, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ ബി.ജെ.പി അയോധ്യയില്‍ പരാജയപ്പെട്ടാലും അത്ഭുതപ്പെടേണ്ടെന്ന് ചന്ദ്രികയോട് പറഞ്ഞു. പത്രപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ഓം പ്രകാശ് സാഹ്നിക്കും പറയാന്‍ മറ്റൊന്നില്ല .എന്നാല്‍ എന്തു സംഭവിച്ചാലും ഹിന്ദുവിന്റെ പാര്‍ട്ടിക്കേ വോട്ടു ചെയ്യൂവെന്ന് കര്‍സേവകനെന്നവകാശപ്പെട്ട വഴിയോര കച്ചവടക്കാരന്‍ രാം പുലാവ് പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സര്‍ക്കാരുകള്‍ക്ക് ഇതില്‍ ഉത്തരവാദിത്തുമുണ്ടെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ തന്‍വാര്‍ പറഞ്ഞു. ‘ഹം കോ ബഹുത് പരേശാന്‍ ഹേ. ഹം ക്യാ കര്‍ ലോ’ കഷ്ടതകള്‍ തുറന്നു പറയുകയാണ് സാധാരണക്കാരിലധികം പേരും .അഞ്ചു കിലോമീറ്റര്‍ വ്യത്യാസമുണ്ട് ഫൈസാബാദ്, അയോധ്യ ഇരട്ടനഗരങ്ങള്‍ക്ക്. രണ്ടിടത്തുമായി 2 ലക്ഷത്തോളം മുസ്്‌ലിംകളും 2000 ഓളം പള്ളികളുമുണ്ട്. എങ്കിലും 54 പള്ളികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പലതും പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് അടച്ചിട്ടിരിക്കുകയാണ്. 10 ശതമാനം പേര്‍ മാത്രമാണ് മുസ്്‌ലിംകളില്‍ വിദ്യാഭ്യാസവും സ്ഥിര വരുമാനവുമുള്ളവര്‍. ബി.ജെ.പിയെ മുസലിംകളിലെ 99 ശതമാനം പേരും എതിര്‍ക്കുന്നുണ്ട്. സമാജ് വാദി പാര്‍ട്ടിയെയാണ് അവര്‍ പിന്തുണക്കുന്നത്. എന്നാല്‍ അവര്‍ക്ക് ഞങ്ങളുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് മുസ്‌ലിം ലീഗ് അയോധ്യ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാലും എഞ്ചിനീയര്‍ ആരിഫും പറഞ്ഞു. ഫൈസാബാദ് ജില്ലയുടെ പേര് മൂന്നു വര്‍ഷം മുമ്പാണ് അയോധ്യയെന്ന് യോഗി സര്‍ക്കാര്‍ മാറ്റിയത്.

രാമക്ഷേത്ര നിര്‍മാണം നടക്കുന്നിടത്ത് ഭക്തരുടെ വലിയ നിര കണ്ടു. (ശീരാം ലല്ല സര്‍ക്കാര്‍ കീ ജയ് വിളികള്‍ അവിടെയും മുഴങ്ങുന്നു. തറപ്പണിയാണ് ഇപ്പോള്‍ അകത്ത് നടക്കുന്നത്. തണുപ്പു കാലം മാറിയതോടെ തീര്‍ത്ഥാടകര്‍ കൂട്ടമായി എത്തുന്നു. അകത്ത് പ്രവേശിക്കാന്‍ പക്ഷേ നാല് ചെക്കിങ് കേന്ദ്രങ്ങള്‍ കടക്കണം. അകത്തും പുറത്തുമായി നൂറുകണക്കിന് പൊലീസുകാരാണ് കാവല്‍ നില്‍ക്കുന്നത്. യു.പി പൊലീസിന് പുറമെ കുപ്രസിദ്ധമായ യു.പി. സര്‍ക്കാരിന്റെ പി.എ.സി ബറ്റാലിയനും കാവലിനുണ്ട്. ചിത്രമെടുക്കാനോ വസ്തുക്കള്‍ കൊണ്ടുപോകാനോ അനുവാദമില്ല. ശതകോടികള്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ചെലവിടുമ്പോഴും റോഡ്, ശുചീകരണം, തൊഴില്‍ തുടങ്ങിയവയില്‍ സര്‍ക്കാറുകള്‍ ശ്രദ്ധിക്കുന്നില്ലെന്ന പരാതി പരക്കെയുണ്ട്. ഭാവിയില്‍ വന്‍ തീര്‍ത്ഥാടന കേന്ദ്രമാകുമ്പോള്‍ സൗകര്യം ഇത് മതിയാവില്ല.

സുപ്രീം കോടതി ബാബരി മസ്ജിദ് നിന്ന സ്ഥലത്തിന് പകരം അനുവദിച്ച ധനിപൂരിലെ 5 ഏക്കറില്‍ പള്ളിക്കും ആശുപത്രി സമുച്ചയത്തിനും കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ തറക്കല്ലിട്ടിരുന്നു. അയോധ്യയ്ക്ക് തൊട്ടടുത്താണ് മുഖ്യമന്ത്രി ആദിത്യ നാഥിന്റെ ഗോരഖ്പൂര്‍ മണ്ഡലം. രണ്ടിടത്തും 27 നാണ് വോട്ടെടുപ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൗരത്വ സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം ലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്.

Published

on

സുപ്രിംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിംലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രിംകോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോൾ സി.എ.എ നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്. വിദഗ്ധരുമായി ആലോചിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

വനിതകള്‍ക്ക് ഒരു ലക്ഷം: തരംഗമായി കോണ്‍ഗ്രസിന്റെ മഹാലക്ഷ്മി പദ്ധതി; ബിജെപി ക്യാമ്പില്‍ ഞെട്ടല്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി വിജയിച്ചാല്‍ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് നാലാം ഘട്ട വോട്ടെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഭാഗമായി വനിതകള്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച മഹാലക്ഷ്മി പദ്ധതി വോട്ടെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്. പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 8500 രൂപ വീതം നിക്ഷേപിക്കുമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസിന് വോട്ടെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതെന്നാണ് വിലയിരുത്തല്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി വിജയിച്ചാല്‍ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് നാലാം ഘട്ട വോട്ടെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. തിങ്കളാഴ്ച റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.

‘ജൂലൈ ഒന്നിന് പാവപ്പെട്ട സ്ത്രീകള്‍ അവരുടെ അക്കൗണ്ട് പരിശോധിക്കുമ്പോള്‍ 8,500 രൂപ കാണും. ഇത് എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി നടപ്പിലാവും’- അദ്ദേഹം പറഞ്ഞു. പദ്ധതി പ്രഖ്യാപനം വോട്ടര്‍മാരെ ആകര്‍ശിക്കാന്‍ കഴിഞ്ഞെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ പദ്ധതി കൂടുതല്‍ ജനകീയമാക്കാനും കൂടുതല്‍ സ്ത്രീ വോട്ട് ആകര്‍ഷിക്കാനുമായി ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളില്‍ കൂടുതല്‍ പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി പാര്‍ട്ടി പുറത്തിറക്കിയ ഏക് ലാക്ക് കി ലൈന്‍ (ഒരു ലക്ഷത്തിന്റെ വഴി) കാംപയിന്‍ എക്‌സിലടക്കം ട്രെന്‍ഡിങ്ങായി കഴിഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഹിന്ദി ബെല്‍റ്റ് സംസ്ഥാനങ്ങളായ ഹരിയാന, യുപി, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ എല്ലാ ദരിദ്രവീട്ടിലെയും സ്ത്രീകള്‍ക്കിടയിലേക്കും കോണ്‍ഗ്രസ് ഈ പദ്ധതി പരിചയപ്പെടുത്തി രംഗത്തെത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഹോര്‍ഡിങ്ങുകള്‍, സോഷ്യല്‍മീഡിയ തുടങ്ങിയവയിലൂടെയായിരിക്കും പ്രചാരണം നടത്തുക. നിലവില്‍ മോദിയുടെ വിദ്വേഷ പ്രസം?ഗങ്ങളും അദാനി- അംബാനി സഹായത്തെ ചൊല്ലിയുള്ള രാഹുലിന്റെ വെല്ലുവിളിയും കര്‍ണാടകയിലെ പ്രജ്വല്‍ രേവണ്ണ ലൈം?ഗികാതിക്രമ വിവാദവും ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇത് മുതലാക്കി മഹാലക്ഷ്മി പദ്ധതി കൂടുതല്‍ വോട്ടര്‍മാരിലേക്കെത്തിക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. കോണ്‍ഗ്രസ് നീക്കം ബിജെപി ക്യാമ്പില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രകടന പത്രികയിലെ മഹാലക്ഷ്മി പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ലഭിക്കുമെന്ന് അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി ഉറപ്പാക്കും. നേരത്തെ, പാര്‍ട്ടി പ്രകടനപത്രികയിലെ വിവിധ വാഗ്ദാനങ്ങള്‍ ഉദ്ധരിച്ച് ഒറ്റയടിക്ക് ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.

‘നിങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെങ്കില്‍ എല്ലാ വര്‍ഷവും ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് വന്നുകൊണ്ടേയിരിക്കും. ഒറ്റയടിക്ക് ഞങ്ങള്‍ ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കും’- അദ്ദേഹം പറഞ്ഞു. ജൂണ്‍ നാലിന് എല്ലാ പാവപ്പെട്ടവരുടെയും പട്ടിക തയ്യാറാക്കും. ഓരോ കുടുംബത്തില്‍ നിന്നും ഒരു സ്ത്രീയുടെ പേര് തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ദാരിദ്ര്യ നിര്‍മാര്‍ജനം നടത്തുമെന്ന പ്രസ്താവനയില്‍, രാഹുലിനെ രാജകീയ മാന്ത്രികന്‍ എന്ന് വിളിച്ച് പരിഹസിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. മോദി സര്‍ക്കാര്‍ രാജ്യത്ത് 22 ശതകോടീശ്വരന്മാരെ സൃഷ്ടിച്ചെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ ലക്ഷക്കണക്കിനാളുകളെ ‘ലക്ഷാധിപതികളാക്കാന്‍’ ശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങളുമായി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ ദാരിദ്ര്യനിര്‍മാര്‍ജനവും തൊഴിലില്ലായ്മാ ഉന്മൂലനവും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളിലൂടെ വോട്ടര്‍മാരെ ഇന്ത്യ മുന്നണിക്കൊപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്.

Continue Reading

india

അവഗണന താങ്ങാൻ വയ്യ; മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ

ബി.ജെ.പി അണികൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇരുവരും ആരോപിച്ചു.

Published

on

ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ ചേർന്നു. ഖട്ടറുടെ സഹോദരിയുടെ മക്കളായ പ്രദീപ് ഖട്ടർ, ഗുരുജി ഖട്ടർ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.

ബി.ജെ.പി അണികൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇരുവരും ആരോപിച്ചു. സിർസയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന കുമാരി സെൽജയാണ് ഇവരെ പാർട്ടിയിൽ എടുക്കാൻ നേതൃത്വം നൽകിയത്. മുഖ്യമന്ത്രിയായി അധികാരത്തിലിരുന്ന 10 വർഷവും ഖട്ടർ കുടുംബത്തെ അവഗണിക്കുകയായിരുന്നുവെന്ന് ഇരുവരും ആരോപിച്ചു.

കോൺഗ്രസിൽ ചേരാൻ തുനിഞ്ഞപ്പോൾ തങ്ങൾക്കു മേൽ വലിയ സമ്മർദം ചെലുത്തിയെന്നും പ്രദീപും ഗുരുജിയും അവകാശപ്പെട്ടതായി ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു.

ഇവരുടെ മറ്റൊരു അമ്മാവനായ ബി.ജെ.പി അംഗവും അഭിഭാഷകനുമായ ഭൂപേന്ദ്ര ഖട്ടർ അനന്തരവർ കോൺഗ്രസിൽ ചേർന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Continue Reading

Trending