Connect with us

News

ഐപിഎലില്‍ ഇനി മുതല്‍ ടോസിന് ശേഷം അവസാന ഇലവന്‍

ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ടോസിന് പോവൂമ്പോള്‍ നായകന്മാര്‍ക്ക് രണ്ട് ടീം ലിസ്റ്റ് കൈവശം കരുതാം.

Published

on

മുംബൈ: ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ടോസിന് പോവൂമ്പോള്‍ നായകന്മാര്‍ക്ക് രണ്ട് ടീം ലിസ്റ്റ് കൈവശം കരുതാം. സാധാരണ ടോസിന് മുമ്പ് ഫൈനല്‍ ഇലവനെ തിരുമാനിക്കണമെങ്കില്‍ ഇത്തവണ അതില്‍ മാറ്റമുണ്ട്. ടോസിന് ശേഷം ഇംപാക്ട് പ്ലെയര്‍ ഉള്‍പ്പെടെ ടീമില്‍ മാറ്റം വരുത്തി അമ്പയര്‍ക്ക് കൈമാറാം.

പിച്ചിന്റെ സാഹചര്യം മനസിലാക്കി ഇലവനെ നിശ്ചയിക്കാനുളള അവസരമാണിത്. നിലവിലെ വ്യവസ്ഥ പ്രകാരം ടോസിന് മുമ്പാണ് ടീം ലിസ്റ്റ് നായകന്മാര്‍ കൈമാറുക. ഇത്തവണ ആദ്യമായി അരങ്ങേറിയ ദക്ഷിണാഫ്രിക്കന്‍ പ്രീമിയര്‍ ലീഗില്‍ ഇതേ സംവിധാനമായിരുന്നു അതിന്റെ ഡയരക്ടരായിരുന്ന ഗ്രയീം സ്മിത്ത് നടപ്പിലാക്കിയത്.

 

 

kerala

പ്രധാനമന്ത്രി വയനാട്ടില്‍ വന്നിട്ട് ജനങ്ങള്‍ക്ക് എന്ത് പ്രയോജനം ഉണ്ടായി, ദിനബത്ത ഇപ്പോഴും കിട്ടുന്നില്ലെന്ന് ദുരിതബാധിതര്‍: സണ്ണി ജോസഫ്

റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയെ പോലെയാണ് പിണറായി എന്നും സണ്ണി ജോസഫ് വിമർശിച്ചു

Published

on

എൻ. എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എല്ലാം ഉചിതമായി ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് എല്ലാവരും തന്നെ പിന്തുണച്ചിട്ടുണ്ട്. സഭയുടെ പിന്തുണയും തനിക്ക് ലഭിച്ചിട്ടുണ്ട്. സുധാകരൻ എല്ലാ പിന്തുണയും സണ്ണി ജോസഫിനു എന്നല്ലേ പറഞ്ഞത്. ശശീ തരൂരിന്റെ പ്രസ്താവനകളിൽ AICC നിലപാട് പറയും.

ഇന്ത്യൻ പ്രധാനമന്ത്രി ദുരന്തത്തിനു ശേഷം എന്തിന് വയനാട്ടിൽ വന്നു എന്നൊരു ചോദ്യമുണ്ട്. ആ ചോദ്യം ഇന്നും പ്രസക്തം. ഒരു സഹായവും തന്നില്ലാലോ?. ദിനബത്ത ഇപ്പോഴും കിട്ടാത്ത പ്രശ്നം ദുരിതബാധിതർ പറയുന്നു. അപ്പോഴാണ് പിണറായി സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്നത്.

100 കോടിയല്ലേ ചെലവഴിക്കുന്നത്? മുണ്ടക്കൈ ദുരന്ത ബാധിതരുടെ കണ്ണീർ കാണാതെ വാർഷികം ആഘോഷിച്ചു നടക്കുന്ന മുഖ്യമന്ത്രി. റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയെ പോലെയാണ് പിണറായി എന്നും സണ്ണി ജോസഫ് വിമർശിച്ചു.

ജി സുധാകരൻ ഇന്നലെ പറഞ്ഞതെല്ലാരും കണ്ടില്ലേ? കേട്ടില്ലേ. ഇനി മാറ്റിപ്പറയാൻ പറ്റുമോ?. അറിയാതെ പറഞ്ഞു പോയത് ആകണം. മനസിൽ ഉള്ളത് തികട്ടി വന്നത് ആകണം. ജി സുധാകരൻ തിരുത്തി പറയാൻ ശ്രമിക്കുന്നു, വിജയിക്കില്ല. വ്യാപകമായി ഇങ്ങനെ സിപിഐഎം ചെയ്യാറുണ്ട്.

വന്യജീവി ആക്രമണത്തിൽ ഒരു ആലോചനയോഗം ചേരാൻ പോലും സർക്കാരിന് കഴിയുന്നില്ല. സർക്കാർ തികഞ്ഞ പരാജയം. പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തോട് ഭരണപക്ഷ എം.എൽ.എ മാർക്കും പങ്കുചേരണ്ട സാഹചര്യം. കോന്നിയിൽ ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നിൽ സി.പി.ഐഎം കയറി നിൽക്കുന്നു. ഈ പ്രതിഷേധം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.`

Continue Reading

kerala

‘ഒരു കാര്യം ഓര്‍ത്തോളു മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉയര്‍ന്നിരിക്കും’: സിപിഎമ്മിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Published

on

കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉണ്ടാക്കാൻ മിനക്കെടേണ്ടെന്ന സിപിഐഎം നേതാവ് പി.വി ഗോപിനാഥിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഗാന്ധി സ്തൂപം ഉണ്ടാക്കാൻ മിനക്കെടണ്ട എന്ന് പറയുന്നത് ബിജെപി നേതാവല്ല ആർഎസ്എസിന്‍റെ തന്നെ മറ്റൊരു രൂപമായ സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. ഒരു കാര്യം ഓർത്തോളു അവിടെ ഗാന്ധിസ്തൂപം ഉയർന്നിരിക്കും എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കണ്ണൂരിൽ പ്രകോപന പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ് ഇന്നലെ രംഗത്തെത്തിയിരുന്നു. മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ് നേതാവ് സനീഷ് പി.ആറിനെതിരെയാണ് പ്രകോപനം. സനീഷിനെ നിലക്ക് നിർത്താൻ ബാലസംഘം മതി. ഗാന്ധി സ്തൂപം ഉണ്ടാക്കാൻ സനീഷ് മെനക്കെടേണ്ട. സനീഷിന്‍റെ വീടിന്‍റെ അടുക്കളയിൽ പോലും ഗാന്ധി സ്തൂപം ഉണ്ടാക്കാൻ അനുവദിക്കില്ലെന്നും ഗോപിനാഥ് പറഞ്ഞു. ഇന്നലെ മലപ്പട്ടത്ത് നടന്ന സിപിഎം യോഗത്തിലാണ് പ്രസംഗം.

മലപ്പട്ടം അഡുവാപ്പുറത്ത് കഴിഞ്ഞയാഴ്ച തകർക്കപ്പെട്ട കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം പുനർനിർമാണത്തിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും തകർക്കപ്പെട്ടത്.

Continue Reading

india

48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന

Published

on

ഡല്‍ഹി: ജമ്മു കശ്മീരിലെ ത്രാലില്‍ രണ്ടാം ഓപ്പറേഷന്‍ നടന്നുവെന്ന് സൈന്യം. ത്രാല്‍ ഗ്രാമത്തിലായിരുന്നു ഭീകരരുണ്ടായിരുന്നതെന്നും കഴിഞ്ഞ മൂന്ന് ദിവസത്തിനുളളില്‍ ആറ് ഭീകരരെ വധിച്ചുവെന്നും സൈന്യം വ്യക്തമാക്കി. ശ്രീനഗറില്‍ വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്.

പഹല്‍ഗാം ആക്രമണത്തിന് ശേഷം കശ്മീരിനകത്തുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്നത്. മെയ് 12നാണ് ഷോപ്പിയാന്‍ മേഖലയില്‍ ഭീകര സാനിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. പിറ്റേന്ന് പുലര്‍ച്ചെ തന്നെ സൈന്യം പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടങ്ങി.സേനയ്ക്ക് നേരെ ഭീകരര്‍ വെടിവച്ചു. മലമേഖലയിലെ വനത്തില്‍ ഏറെ ദുഷ്‌കരമായ ഓപ്പറേഷനാണ് സേന വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഷഹിദ് കൂട്ടെ ഉള്‍പ്പെടെയുളള ഭീകരരെയാണ് ഓപ്പറേഷനില്‍ വധിച്ചതെന്നും സൈന്യം വ്യക്തമാക്കി. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഭാഗമായുളള ടിആര്‍എഫിന്റെ പ്രധാന കമാന്‍ഡറാണ് ഷാഹിദ് കൂട്ടെ. ഷാഹിദിനെ വധിക്കാനായത് വലിയ നേട്ടമാണെന്ന് സൈന്യം പറഞ്ഞു. അതിര്‍ത്തി കടക്കാതെയാണ് ഇന്ത്യന്‍ സൈന്യം പാകിസ്താന് മറുപടി നല്‍കിയത്. പുതിയ ഇന്ത്യ എന്ന സന്ദേശം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കിയത്. തദ്ദേശിയമായി നിര്‍മ്മിച്ച മിസൈലുകളാണ് ഇന്ത്യ പ്രതിരോധത്തിനായി ഉപയോഗിച്ചത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിനു മുന്നില്‍ ശത്രുക്കള്‍ നിഷ്പ്രഭരായെന്നും സൈന്യം അറിയിച്ചു.

Continue Reading

Trending