More

ഇന്ത്യക്ക് 441 റണ്‍സിന്റെ വിജയലക്ഷ്യം; സ്മിത്തിന് സെഞ്ച്വറി

By chandrika

February 25, 2017

പൂനെ: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 441 റണ്‍സിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 285 റണ്‍സിന് പുറത്തായതോടെയാണ് ഇന്ത്യക്കു മുന്നില്‍ 441 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ന്നത്. 109 റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ച്വറിയാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസിസിന് കരുത്തേകിയത്. നാലു വിക്കറ്റിന് 143 എന്ന നിലയില്‍ ഇന്നു ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ ഉച്ചഭക്ഷണത്തിന് പിരിയും മുമ്പ് ഓള്‍ഔട്ടായി. 31 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ആദ്യം പുറത്തായത്. ഇന്ത്യക്കായി അശ്വിന്‍ നാലും ജഡേജ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.