ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ സിയാങ് ജില്ലയില്‍ ചൈനീസ് അതിര്‍ത്തിക്കു സമീപം വിമാനമിറക്കി ഇന്ത്യയുടെ ശക്തിപ്രകടനം. മെചുക ഗ്രാമത്തിലാണ് യുദ്ധമേഖലയിലേക്ക് ആയുധങ്ങള്‍ ഉള്‍പ്പെടെ എത്തിക്കുന്ന സി- 17 ചരക്കുവിമാനം ലാന്റ് ചെയ്തത്. ദുര്‍ഘട മേഖലകളില്‍ വിമാനമിറക്കാനുള്ള കഴിവ് ചൈനയെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അസമീസ് നഗരമായ ദിബ്രുഗഡില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് മെചുക. ദിബ്രുഗഡില്‍നിന്ന് രണ്ടു ദിവസം റോഡ് മാര്‍ഗം യാത്ര ചെയ്താലേ ഇവിടെ എത്താനാവൂ.