Connect with us

Culture

ചാമ്പ്യന്‍സ് ട്രോഫി സെമി; ഇന്ത്യക്ക് ലക്ഷ്യം 265

Published

on

കാര്‍ഡിഫ്: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി എതിരാളികളെ ബാറ്റിങിനയച്ച ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റിന് എതിരാളികളെ 264-ലൊതുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റിന് 159 എന്ന നിലയിലായിരുന്ന ബംഗ്ലാദേശിനെ അച്ചടക്കമുള്ള ബൗളിങും ഫീല്‍ഡിങും കൊണ്ട് ഇന്ത്യ വരുതിയില്‍ നിര്‍ത്തുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, കേദാര്‍ ജാദവ് എന്നിവര്‍ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇതാദ്യമായി സെമിഫൈനല്‍ കളിക്കുന്ന ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ ഓപണര്‍ സൗമ്യ സര്‍ക്കാറിനെ (0) നഷ്ടമായിരുന്നു. ഭുവനേശ്വര്‍ കുമാറിനെ പ്രഹരിക്കാനുള്ള ശ്രമത്തില്‍ സൗമ്യയുടെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റിളക്കുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ സബ്ബിര്‍ റഹ്മാന്‍ (19) പ്രതീക്ഷ നല്‍കിയെങ്കിലും ഭുവിയുടെ തന്നെ ഇരയായി. തുടക്കത്തില്‍ മെല്ലെ നീങ്ങിയ തമീം ഇഖ്ബാല്‍ (70) മൂന്നാം വിക്കറ്റില്‍ മുഷ്ഫിഖുര്‍ റഹീമി(61)നൊപ്പം ചേര്‍ന്നതോടെ ബംഗ്ലാദേശ് 300-നു മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് തോന്നിയെങ്കിലും തമീമിനെ പുറത്താക്കി കേദാര്‍ ജാദവ് മത്സരത്തില്‍ വഴിത്തിരിവുണ്ടാക്കി.

പരിചയ സമ്പന്നനായ ഷാകിബുല്‍ ഹസനെ (15) ജഡേജയും മുഷ്ഫിഖിനെ ജാദവും പുറത്താക്കിയതോടെ ബംഗ്ലാദേശ് അഞ്ചിന് 184 എന്ന നിലയിലേക്കു വീണു. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ മഹ്്മൂദുല്ലക്ക് (21) മികവ് പുറത്തെടുക്കാന്‍ കഴിയാതിരുന്നപ്പോള്‍ അവസാന ഓവറുകളില്‍ ക്യാപ്ടന്‍ മഷ്‌റഫെ മുര്‍ത്തസ (30 നോട്ടൗട്ട്) നടത്തിയ മികച്ച പ്രകടനമാണ് ബംഗ്ലാ കടുവകളെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍് ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പ്രശ്‌നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എട്ടു മണിയോടെ നടപടികള്‍ തുടങ്ങി. ത്രിതല പഞ്ചായത്തിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റും,ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ ഏറ്റു വാങ്ങി. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും വീതമാണ് വിതരണം ചെയ്തത്.

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. കേരളാ പോലീസിനു പുറമേ, ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ആര്‍ എ എഫിനേയും വിവിധിയിടങ്ങളില്‍ വിന്യസിച്ചു.

കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരത്തിയഞ്ഞൂറ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവുമധികം പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. 1025 ബൂത്തുകള്‍. 5100 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനങ്ങളുള്‍പ്പെടെ വിവിധ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Continue Reading

kerala

വര്‍ക്കല ക്ലിഫിന് സമീപം റിസോര്‍ട്ടില്‍ തീപിടുത്തം; മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു

അപകടത്തില്‍ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു.

Published

on

തിരുവനന്തപുരം; വര്‍ക്കല ക്ലിഫിന് സമീപമുള്ള റിസോര്‍ട്ടില്‍ തീപിടുത്തം. ചവര്‍ കൂനയില്‍ നിന്ന് തീ പടര്‍ന്ന് റിസോര്‍ട്ടിലെ മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് റിസോര്‍ട്ടില്‍ തീപിടുത്തമുണ്ടായത്.

അപകടത്തില്‍ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു. റിസോര്‍ട്ടില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട താമസക്കാരനായ ഇംഗ്ലണ്ട് സ്വദേശി ഓടിരക്ഷപ്പെടുന്നതിനിടയിലാണ് നിസാരമായ പൊള്ളലേറ്റത്.ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കത്തിനശിച്ച മുറിവില്‍ താമസക്കാരായ മറ്റ് വിദേശികളുടെ സാധന സാമഗ്രികളടക്കം ഉണ്ടായിരുന്നതായാണ്

 

Continue Reading

news

ഇന്‍ഡിഗോ പ്രതിസന്ധി; ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോ, പരിശോധിക്കാനൊരുങ്ങി വ്യോമയാനമന്ത്രി

ആവശ്യമെങ്കില്‍ ഇന്‍ഡിഗോ സിഇഒയെ പുറത്താക്കിയേക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും.

Published

on

ന്യൂഡല്‍ഹി: ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്ന് വ്യോമയാനമന്ത്രി കെ റാം മോഹന്‍ നായിഡു. ഇന്‍ഡിഗോ പ്രതിസന്ധിക്ക് പരിഹാരമായതിന് പിന്നാലെയാണ് പുതിയ ചട്ടം നടപ്പാക്കിയതില്‍ ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്ന് വ്യോമയാന മന്ത്രാലയം പരിശോധിക്കാനൊരുങ്ങുന്നത്.

ഒപ്പം ഇന്‍ഡിഗോ പ്രതിസന്ധി മനഃപൂര്‍വം സൃഷ്ടിച്ചതാണോ എന്നും പരിശോധിക്കും. ആവശ്യമെങ്കില്‍ ഇന്‍ഡിഗോ സിഇഒയെ പുറത്താക്കിയേക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും.

അതിനിടെ, എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകും. ഡ്യൂട്ടി സമയലംഘനങ്ങള്‍, ജോലി സമ്മര്‍ദം തുടങ്ങിയ ആശങ്കകള്‍ പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിക്കും.

പ്രശ്നം പരിഹരിച്ചുവെന്ന് ഇന്‍ഡിഗോ അവകാശപ്പെടുമ്പോഴും ഇന്നും ചില വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ മുടങ്ങി. പുതുക്കിയ ഷെഡ്യുളുകള്‍ ഏതൊക്കെയെന്ന് ഇന്നു വൈകുന്നേരം അഞ്ചുമണിക്കകം അറിയിക്കണമെന്ന് വ്യോമയാനമന്ത്രാലയം ഇന്‍ഡിഗോയോട് ആവശ്യപ്പെട്ടു. 10 ശതമാനം വെട്ടിക്കുറക്കാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഈ സ്ലോട്ട് മറ്റു വിമാനക്കമ്പനികള്‍ക്ക് നല്‍കും. ഫെസ്റ്റിവല്‍ സമയത്ത് ഈ തീരുമാനം ഇന്‍ഡിഗോക്ക് വലിയ തിരിച്ചടിയാണ്. പ്രതിസന്ധി ഉണ്ടായതില്‍ സര്‍ക്കാരിനെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചു. പ്രശ്നം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. വിമാന ടിക്കറ്റുകളുടെ കുത്തനെയുള്ള വര്‍ദ്ധനവിനെയും കോടതി വിമര്‍ശിച്ചു.

 

Continue Reading

Trending