ഇന്ത്യയില്‍ അസമത്വം ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണെന്ന് യു.കെ കേന്ദ്രീകരിച്ചുള്ള സര്‍വേ ഏജന്‍സിയുടെ റിപ്പോര്‍ട്ട.

ഇന്ത്യയുടെ സമ്പത്തിന്റെ അമ്പത്തിമൂന്ന് ശതമാനവും ഒരു ശതമാനക്കാരില്‍ അടിഞ്ഞു കൂടിയിരിക്കുകയാണെന്നാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

ബിസിനസ്സ് ആന്റ് സസ്റ്റൈനബ്ള്‍ ഡിവലെപ്പ്‌മെന്റ് കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

സാമ്പത്തിക അസന്തുലിതത്വത്തിന്റെ കാര്യത്തില്‍ റഷ്യയാണ് ഇന്ത്യക്ക് തൊട്ടടുത്ത് നില്‍ക്കുന്ന രാജ്യം. റഷ്യയിലും 53 ശതമാനം സമ്പത്തും 1 ശതമാനം വരുന്ന മുതലാളിമാരാണ് കയ്യടക്കി വെച്ചിരിക്കുന്നത്.