സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ഇന്ത്യന്‍ ടീം.

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ പേസിന് മുന്നില്‍ 135 റണ്‍സിനാണ് കോഹ്‌ലിപ്പട പരാജയപ്പെട്ടത്. രണ്ടാം ജയത്തോടെ 3 മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.

ഇതോടെ തുടര്‍ച്ചയായി 10 ടെസ്റ്റ് പരമ്പരകള്‍ നേടാമെന്ന ഇന്ത്യയുടെ മോഹം അസ്ഥാനത്തായി. ഒമ്പത് പരമ്പര വിജയങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ തോല്‍ക്കുന്നത്.

രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 287 റണ്‍സ് വിജയംലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യ 151 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. വിദേശ മണ്ണിലെ പേസിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാത്ത ഇന്ത്യന്‍ ബാറ്റിങ് നിരയെ അരങ്ങേറ്റക്കാരന്‍ എന്‍ഗിഡിയാണ് തകര്‍ത്തു.

പരിക്കേറ്റ പേസ് ബൗളര്‍ സ്റ്റൈന് പകരം രണ്ടാം ടെസ്റ്റില്‍ എത്തിയ ലുങ്കി എന്‍ഗിഡി രണ്ടാം ഇന്നിങ്‌സില്‍ 6 വിക്കറ്റുകളാണ് വീഴ്ത്തിയത്. മോണി മോര്‍ക്കല്‍ 3 വിക്കറ്റും വീഴ്ത്തി. കന്നി മല്‍സരത്തില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ എന്‍ഗിടിയാണ് കളിയിലെ താരം. 39 റണ്‍സ് മാത്രം വിട്ട്‌കൊടുത്താണ് എന്‍ഗിഡി 6 വിക്കറ്റുകള്‍ വീഴ്ത്തിയത്.