മനാഡോ: ഇന്തോനേഷ്യയിലെ വടക്കൻ സുലവേസി പ്രവിശ്യയിലെ മനാഡോയിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 16 അന്തേവാസികൾ മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
തീപിടിത്തത്തിൽ പൊള്ളലേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് മണിക്കൂറിലധികം നീണ്ട കഠിനമായ രക്ഷാപ്രവർത്തനത്തിന് ശേഷമാണ് അഗ്നിശമനസേന തീ പൂർണമായി അണച്ചത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. വൃദ്ധസദനത്തിലെ സുരക്ഷാ സംവിധാനങ്ങളും അഗ്നിരക്ഷാ ക്രമീകരണങ്ങളും പരിശോധിക്കുമെന്നും ഭരണകൂടം അറിയിച്ചു.