മധ്യപ്രദേശിലെ ഇൻഡോറിൽ ബിജെപി കോർപ്പറേഷൻ അനാസ്ഥ മൂലമുണ്ടായ മലിനജല ദുരന്തത്തിൽ മരിച്ചയാളുകളുടെ എണ്ണം പതിമൂന്നായി. ഡയേറിയ ബാധിച്ച് മരിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടും. കുട്ടികൾ ഉൾപ്പെടെ 169 പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. അതിൽ 30 പേർ ഇന്റൻസീവ് കെയർ യൂണിറ്റുകളിലാണ്.1300ഓളം പേരെ രോഗം ബാധിച്ചതയാണ് റിപ്പോർട്ടുകൾ.
പൊതുശൗചാലയത്തിന് താഴെ കോർപ്പറേഷൻ കുടിവെള്ള പൈപ്പ് ഇട്ടു എന്ന ഗുരുതര അനാസ്ഥയ്ക്ക് ശേഷം അത് പൊട്ടി കക്കൂസ് മാലിന്യം കുടിവള്ളത്തിൽ കലരുന്നു എന്ന ഗൗരവകരമായ ആരോഗ്യ പ്രതിസന്ധിയിൽ പലവട്ടം പരാതി നൽകിയിട്ടും അത് പരിഗണിക്കാതെ അധികൃതർ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്തു എന്നാണ് ഉയരുന്ന ആരോപണം. അനാസ്ഥയിൽ ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരോടടക്കം മറുപടി പറയാതെയും കയർത്തുമാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.