Connect with us

gulf

വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റികള്‍ അബുദാബി മോഡല്‍ സ്‌കൂളില്‍

ആഗോളതലത്തിലുള്ള മുപ്പതോളം യൂനിവേഴ്സിറ്റികളാണ് കെകരിയര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നത്

Published

on

അബൂദാബി: വിദ്യാര്‍ത്ഥികളുടെ ഭാവി തീരുമാനിക്കുന്നതിനും വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ സാധ്യതകളും മനസ്സിലാക്കുന്നതിനായി അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റികള്‍ അബുദാബി മോഡല്‍ സ്‌കൂളിൽ എത്തുന്നു.

ജനുവരി 8, 9 തിയ്യതികളിലായി വൈകീട്ട് നാലുമുതല്‍ എട്ടുവരെ നടക്കുന്ന പരിപാടിയില്‍ അബുദാബിയിലെയും എല്ലാ സ്കൂളുകളിലെയും കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

ആഗോളതലത്തിലുള്ള മുപ്പതോളം യൂനിവേഴ്സിറ്റികളാണ് കെകരിയര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ തിരഞ്ഞെടുക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ചും ഭാവിയിലെ ജോലി സാധ്യതകളെക്കുറിച്ചുമെല്ലാം യൂനിവേഴ്സിറ്റി അധികൃതരില്‍ നിന്ന് അറിയാന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അവസരമുണ്ടാവും. യു.എ.ഇ, ഇന്ത്യ, യു.എസ്, യു.കെ., ജര്‍മനി, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മികച്ച യൂനിവേസ്റ്റികളാണ് പങ്കെടുക്കുക.

ഇതോടനുബന്ധിച്ചു പുസ്തകമേളയും വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ ഖാദര്‍ വി.വി, വൈസ് പ്രിന്‍സിപ്പല്‍ എ.എം. ഷരീഫ്, മാനേജര്‍ ഐ.ജെ. നസാരി, ബോയ്സ് സെക്ഷന്‍ ഹെഡ് ഡോ. അബ്ദുല്‍ റഷീദ് കെ.വി, കൗണ്‍സിലര്‍ ദിബ്യേന്ദു കര്‍ഫ എന്നിവര്‍ പങ്കെടുത്തു.

gulf

അബഹക്ക് സമീപം ചുരത്തില്‍ ബസ് മറിഞ്ഞ് തീപിടിച്ച് 21 മരണം, 26 പേര്‍ക്ക്

പരിക്കേറ്റവരില്‍ രണ്ട് ഇന്ത്യക്കാരും, ഒരാളുടെ നില ഗുരുതരം

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: ഉംറക്ക് പുറപെട്ടവരുടെ ബസ് അപകടത്തില്‍ പെട്ട് 21 പേര്‍ മരണപ്പെട്ടു. 26 പേര്‍ക്ക് പരിക്കേറ്റു. റിയാദില്‍ നിന്ന് ആയിരത്തോളം കിലോമീറ്റര്‍ അകലെ മഹായില്‍ സിറ്റിക്കടുത്ത് വെച്ചാണ് ഇന്ന് വൈകീട്ട് നാലരയോടെ അപകടം നടന്നത്. ഖമീസ് മുശൈതില്‍ നിന്ന് ഉംറക്ക് പുറപ്പെട്ട 47 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണ്. മുഹമ്മദ് ബിലാല്‍, റാസാ ഖാന്‍ എന്നിവരാണ് അവര്‍. രണ്ടു ആശുപത്രികളിലായി കഴിയുന്ന ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരും സംസ്ഥാനത്തിലുള്ളവരാണെന്ന് വ്യക്തമായിട്ടില്ല.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബസിലുള്ളതായി വിവരം. അബഹയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച പതിനെട്ട് പേരില്‍ പതിനാറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അബഹയിലുള്ള അസീര്‍ ആശുപത്രി, അബഹ െ്രെപവറ്റ് ആശുപത്രി, സഊദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. യാത്രക്കാരില്‍ മലയാളികള്‍ ഇല്ലെന്നാണ് പ്രാഥമിക വിവരം.

സഊദിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ പ്രധാന നഗരങ്ങളിലൊന്നായ ഖമീസ് മുശൈത്തില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടവരിലധികവും .മഹായിലില്‍ നിന്ന് എഴുപത് കിലോമീറ്റര്‍ അകലെയുള്ള ശആര്‍ ചുരത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ്സ് സമീപത്തെ പാലത്തില്‍ ഇടിച്ചു മറിഞ്ഞു കത്തുകയായിരുന്നുവത്രേ. ബസ്സില്‍ ഇന്ത്യക്കാരെ കൂടാതെ ബംഗ്ലാദേശ്, പാകിസ്ഥാന്‍ പൗരന്മാരാണ് ഉണ്ടായിരുന്നത് . ഏഷ്യക്കാര്‍ നടത്തുന്ന ഉംറ ഗ്രൂപിന്ന് കീഴില്‍ ഉംറക്ക് പുറപെട്ടവരാണ് അപകടത്തില്‍പെട്ടത്.

 

 

Continue Reading

gulf

ബില്യന്‍ ഭക്ഷണപ്പൊതി: യൂസുഫലി 10ദശലക്ഷം ദിര്‍ഹം നല്‍കി

ഇന്ത്യന്‍ സമൂഹത്തിന് അഭിമാനത്തിന്റെ മറ്റൊരു മാറ്റൊലി സൃഷ്ടിച്ചുകൊണ്ടാണ് ദുബൈ ഭരണാധികാരിയുടെ ആഹ്വാനമനുസരിച്ചു യൂസുഫലി ഇത്രയും വലിയ തുക കൈമാറിയത്.

Published

on

അബുദാബി: യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം പ്രഖ്യാപിച്ച ഒരു ബില്യന്‍ ഭക്ഷണപ്പൊതി പദ്ധതിയിലേക്ക് പ്രമുഖ വ്യവസായിയും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ യൂസുഫലി എംഎ പത്ത് ദശലക്ഷം ദിര്‍ഹം (ഏകദേശം 22.5കോടിരൂപ) നല്‍കി.

ഇന്ത്യന്‍ സമൂഹത്തിന് അഭിമാനത്തിന്റെ മറ്റൊരു മാറ്റൊലി സൃഷ്ടിച്ചുകൊണ്ടാണ് ദുബൈ ഭരണാധികാരിയുടെ ആഹ്വാനമനുസരിച്ചു യൂസുഫലി ഇത്രയും വലിയ തുക കൈമാറിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശന്നു കഴിയുന്നവരുടെ ആശ്വാസം പകരാന്‍ ശൈഖ് മുഹമ്മദ് സ്വരൂപിക്കുന്ന വണ്‍ ബില്യന്‍ ഫുഡ് പദ്ധതിക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നതില്‍ സംശയമില്ല.

Continue Reading

gulf

ഇന്ധന ടാങ്കറിന് തീപിടിച്ച് പാലക്കാട് സ്വദേശി ജുബൈലില്‍ മരിച്ചു

ഞായറാഴ്ച ഉച്ചകഴിഞ്ഞ് ജുബൈയില്‍ അബൂ ഹദ്രിയ റോഡിലായിരുന്നു സംഭവം.

Published

on

പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് മലയാളി ഡ്രൈവര്‍ മരിച്ചു. കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറില്‍ അനില്‍കുമാര്‍ ദേവന്‍ നായര്‍ (56) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് ജുബൈയില്‍ അബൂ ഹദ്രിയ റോഡിലായിരുന്നു സംഭവം. നിറയെ ഇന്ധനവുമായി പോയ ലോറി അപകടത്തില്‍ പെടുകയായിരുന്നു. പൊള്ളലേറ്റ ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ടാങ്കര്‍ പൂര്‍ണമായും കത്തി നശിച്ചു.

Continue Reading

Trending