kerala
രാഷ്ട്രീയം സംവദിക്കുന്ന സിനിമക്കെതിരെ അസഹിഷ്ണുത പുലര്‍ത്തുന്നത് ബിജെപിയുടേയും സിപിഎമ്മിന്റെയും സ്ഥിരം സമീപനം; കെ സുധാകരന്‍
സിനിമയിലെ കലാപകാരികള്‍ ബിജെപിയാണെന്ന് സ്വയം തിരിച്ചറിയാന്‍ സംഘപരിവാറിന് സാധിച്ചത് വലിയ കാര്യം

എമ്പുരാന്‍ സിനിമയുമായ് ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടെ ചിത്രത്തിന് പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന കലാപരംഗങ്ങള്‍ ഗുജറാത്ത് കലാപ കാലത്ത് സംഘപരിവാര്‍ നടത്തിയ കലാപമാണെന്ന് സ്വയം ബോധ്യമായിട്ടുണ്ടെന്നും അതുകൊണ്ടാണ് ബിജെപി അനുകൂലികള്‍ ഈ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നതെന്നാണ് മനസ്സിലാക്കുന്നത് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമയിലെ കലാപകാരികള്‍ ബിജെപിയാണെന്ന് സ്വയം തിരിച്ചറിയാന്‍ സംഘപരിവാറിന് സാധിച്ചത് വലിയ കാര്യം തന്നെയാണ്. ഇന്ത്യാ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ സിനിമ എന്ന മാധ്യമത്തിലൂടെ അടയാളപ്പെടുത്താന്‍ ശ്രമിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍. ഒരു സിനിമ രാഷ്ട്രീയം സംവദിക്കുമ്പോള്‍ അതിനെതിരെ അസഹിഷ്ണുത പുലര്‍ത്തുന്നത് ബിജെപിയെയും സിപിഎമ്മിനെയും പോലെയുള്ള ഏകാധിപത്യ പാര്‍ട്ടികളുടെ സ്ഥിരം സമീപനമാണ് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഒക്കെ ഉത്തരേന്ത്യയിലെ സംഘപരിവാര്‍ ആഘോഷിക്കുന്നതും അതിന്റെ ചുവടു പിടിച്ച് കേരളത്തിനെതിരെ വിദ്വേഷം പടര്‍ത്തിക്കൊണ്ട് നിരവധി സിനിമകള്‍ പടച്ചുവിടുന്നതും നാം കണ്ടിട്ടുണ്ട്. അന്നൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായവര്‍ ഇന്നെന്തിനാണ് ഒരു സിനിമയെ ഭയപ്പെടുന്നത്. സിനിമയ്‌ക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളുമായി സംഘപരിവാര്‍ അനുകൂലികള്‍ പരസ്യമായി രംഗത്ത് വരുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ല് കേരളത്തിന്റെ ആഭ്യന്തര മന്ത്രി കാണിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
‘എമ്പുരാന്‍’എന്ന സിനിമയെപ്പറ്റി നടക്കുന്ന വിവാദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന കലാപരംഗങ്ങള്‍ ഗുജറാത്ത് കലാപ കാലത്ത് സംഘപരിവാര്‍ നടത്തിയ കലാപമാണെന്ന സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി അനുകൂലികള്‍ ഈ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നതെന്നാണ് മനസ്സിലാക്കുന്നത്.
സിനിമയിലെ കലാപകാരികള്‍ ബിജെപിയാണെന്ന് സ്വയം തിരിച്ചറിയാന്‍ സംഘപരിവാറിന് സാധിച്ചത് വലിയ കാര്യം തന്നെയാണ്. ഇന്ത്യാ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ സിനിമ എന്ന മാധ്യമത്തിലൂടെ അടയാളപ്പെടുത്താന്‍ ശ്രമിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍.
ഒരു സിനിമ രാഷ്ട്രീയം സംവദിക്കുമ്പോള്‍ അതിനെതിരെ അസഹിഷ്ണുത പുലര്‍ത്തുന്നത് ബിജെപിയെയും സിപിഎമ്മിനെയും പോലെയുള്ള ഏകാധിപത്യ പാര്‍ട്ടികളുടെ സ്ഥിരം സമീപനമാണ് . പല കാലങ്ങളിലും നമ്മള്‍ അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഒക്കെ ഉത്തരേന്ത്യയിലെ സംഘപരിവാര്‍ ആഘോഷിക്കുന്നതും അതിന്റെ ചുവടു പിടിച്ച് കേരളത്തിനെതിരെ വിദ്വേഷം പടര്‍ത്തിക്കൊണ്ട് നിരവധി സിനിമകള്‍ പടച്ചുവിടുന്നതും നാം കണ്ടിട്ടുണ്ട്. അന്നൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായവര്‍ ഇന്നെന്തിനാണ് ഒരു സിനിമയെ ഭയപ്പെടുന്നത്?
സംഘ് പരിവാര്‍ സംഘടനയായ ബജ്രംഗ് ദളിന്റെ ഗുജറാത്തിലെ നേതാവായിരുന്ന ബാബു ബജ്രംഗി ഗുജറാത്ത് കലാപത്തിലെ ഏറ്റവും രക്തരൂഷിതമായ കൂട്ടക്കൊലയായി കരുതപ്പെടുന്ന നരോദ പാട്യ കൂട്ടക്കൊലയിലെ പ്രധാന പ്രതിയായിരുന്നു. ജീവപര്യന്തം കഠിന തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഇയാള്‍ ഇപ്പോള്‍ പരോളിലാണ്. ഇപ്പോള്‍ മാത്രമല്ല 2014ല്‍ മോദി സര്‍ക്കാര്‍ വന്നതിന് ശേഷം ഭൂരിപക്ഷം സമയവും ഇയാള്‍ പരോളിലായിരുന്നു. ‘തെഹല്‍ക്ക’ നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനില്‍ കൂട്ടക്കൊലയിലെ തന്റെ പങ്കിനേക്കുറിച്ചും, തന്നെ സഹായിക്കാന്‍ വേണ്ടി നരേന്ദ്രമോദി മൂന്ന് തവണ ജഡ്ജിമാരെ മാറ്റിത്തന്നു എന്നും ഒളിക്യാമറയില്‍ ബാബു ബജ്രംഗി തന്നെ വളരെ കൃത്യമായി പറയുന്നുണ്ട്. താഴെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ നിന്ന് നരേന്ദ്ര മോദി, എല്‍.കെ അദ്വാനി, അമിത് ഷാ, ബാബു ഭായ് പട്ടേല്‍ എന്ന ബാബു ബജ്രംഗി എന്നിവരുടെ അടുപ്പം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും
ഇത്തരം വര്‍ഗ്ഗീയവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. ഈ സിനിമയ്‌ക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളുമായി സംഘപരിവാര്‍ അനുകൂലികള്‍ പരസ്യമായി രംഗത്ത് വരുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ല് കേരളത്തിന്റെ ആഭ്യന്തര മന്ത്രി കാണിക്കണം. ഈ വര്‍ഗ്ഗീയവാദികള്‍ക്ക് പേക്കൂത്ത് കാണിക്കാന്‍ കഴിഞ്ഞ 9 കൊല്ലങ്ങളായി കാണുന്ന രീതിയില്‍ വീണ്ടും കേരളത്തെ വിട്ടുകൊടുക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു.
ഇന്ത്യയിലെ മുഴുവന്‍ ഹിന്ദു സമൂഹത്തിനും അപമാനമായി ഗുജറാത്ത് കലാപകാലത്ത് ഹിന്ദു നാമധാരികളായ തീവ്രവാദികള്‍ നടത്തിയ കൊടുംക്രൂരതകള്‍ സിനിമയിലൂടെ ജനങ്ങള്‍ക്ക് അനുഭവ വേദ്യമാക്കിയ എമ്പുരാന്റെ സൃഷ്ടികര്‍ത്താക്കള്‍ക്ക് കെപിസിസിയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു
പ്രതിപക്ഷ നേതാവ് വിഡി സതീശനും എമ്പുരാന്‍ ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എമ്പുരാന്‍ കാണില്ല, കാണരുത്, ബഹിഷ്‌കരിക്കണം എന്നുള്ള സംഘ്പരിവാര്‍ അഹ്വാനമാണ് എങ്ങും. അതുകൊണ്ട് താന്‍ എമ്പുരാന്‍ കാണുമെന്നായിരുന്നു വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
രാഷ്ട്രീയ രംഗത്ത് നിന്ന് സിനിമയ്ക്ക് പല വിധ ബഹിഷ്‌ക്കരണങ്ങള്‍ ഉയര്‍ന്ന വന്ന ഈ സമയത്താണ്
എമ്പുരാന്‍ ടീം ഖേദ പ്രകടനവുമായി രംഗത്ത് വന്നത്. പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെ നിമിഷങ്ങള്‍ക്കകമാണ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തത്.
kerala
കാളികാവില്‍ തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയ സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച്ച; മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല
നേരത്തെ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പരാതി നല്‍കിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല.

മലപ്പുറം കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയ സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍. നേരത്തെ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പരാതി നല്‍കിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല.
നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് രണ്ട് തവണയാണ് കത്തയച്ചത്. മാര്‍ച്ച് 12നാണ് കൂട് സ്ഥാപിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ആദ്യം കത്തയച്ചത്. അതിന് മറുപടി ലഭിക്കാതെ വന്നതോടെ ഏപ്രില്‍ രണ്ടിന് വീണ്ടും കത്തയച്ചു. എന്നിട്ടും കൂട് സ്ഥാപിക്കാന്‍ അനുമതി നല്‍കിയില്ല.
എന്‍ടിസിഎ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കത്തയച്ചത്. കടുവയുടെ സാന്നിധ്യം ജനവാസ മേഖലയിലെന്നും അതീവ അപകടമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
മെയ് 15നാണ് കാളികാവ് അടയ്ക്കാക്കുണ്ടില്‍ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ക1ലപ്പെടുത്തിയത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു. ഗഫൂറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചിരുന്നു.
kerala
പത്തനംതിട്ടയില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവിന് നേരെ ആസിഡ് ആക്രമണം
ഇന്നലെ രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്.

പത്തനംതിട്ടയില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവിന് നേരെ ആസിഡ് ആക്രമണം. കലഞ്ഞൂര്‍ സ്വദേശി അനൂപിനാണ് (34) പരിക്കേറ്റത്. സംഭവത്തില്‍ കൂടല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്.
കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് അനൂപിന് നേരെ മരത്തിന് പിറകില്‍ ഒളിച്ചിരുന്ന ഒരാള്‍ ആസിഡ് ഒഴിച്ചതെന്നാണ് പരാതി.
kerala
കോഴിക്കോട് 21കാരനെ തട്ടിക്കൊണ്ട് പോയ സംഭവം; രണ്ട് പേര്‍ പിടിയില്‍
യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിനൊപ്പം ബൈക്കില്‍ എത്തിയവരാണ് കസ്റ്റഡിയിലുള്ളത്.

കോഴിക്കോട് കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ട് പോയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിനൊപ്പം ബൈക്കില്‍ എത്തിയവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
കൊടുവള്ളി കിഴക്കോത്ത് പരപാറയിലെ വീട്ടില്‍ നിന്നാണ് ഒരു ബൈക്കിലും കാറിലുമായെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയത്. ആദ്യം ബൈക്കില്‍ ഉള്ളവരാണ് വീട്ടില്‍ എത്തിയത്. ഇവരെയാണ് കൊടുവള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം.
സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അനൂസ് റോഷന്റെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍. ഈ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഇന്നലെ തട്ടിക്കൊണ്ട് പോകാന്‍ എത്തുന്നതിനു മുമ്പും പ്രതികളുമായി ബന്ധപ്പെട്ടവര്‍ പരപാറയിലെ വീട്ടില്‍ എത്തിയിരുന്നു. അഞ്ച് ദിവസം മുമ്പ് ഇവര്‍ ഇവിടെ എത്തിയ ഇഇഠഢ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
പക്വതയോടെ നിലകൊള്ളുന്ന നേതാവ്; മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
-
india3 days ago
പാകിസ്താന് പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്
-
india3 days ago
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
india3 days ago
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി