Connect with us

kerala

ഇന്ത്യയിലെയും യു.കെയിലെയും നിക്ഷേപ സാധ്യതകള്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ശ്രദ്ധേയമായി മലയാളി ശബ്ദം

യു.കെയിലെയും ഇന്ത്യയിലെയും നിക്ഷേപ സാധ്യതകളെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ശ്രദ്ധേയനായി തൃശ്ശൂര്‍ ഇരിങ്ങാലക്കൂട കാട്ടൂര്‍ സ്വദേശി ഫിറോസ് അബ്ദുള്ള.

Published

on

ലണ്ടന്‍: യു.കെയിലെയും ഇന്ത്യയിലെയും നിക്ഷേപ സാധ്യതകളെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ശ്രദ്ധേയനായി തൃശ്ശൂര്‍ ഇരിങ്ങാലക്കൂട കാട്ടൂര്‍ സ്വദേശി ഫിറോസ് അബ്ദുള്ള. യുഎഇയിലെ പ്രവാസി സംഘടനയായ മില്ല്യനേഴ്‌സ് ബിസിനസ് ക്ലബ്ബായ ഐപിഎ (ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍)യും ബ്രിട്ടീഷ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും സംയുക്തമായാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സമ്മേളിച്ചത്. 46 പേരടങ്ങുന്ന ഇന്ത്യന്‍ വ്യവസായികളുടെ സംഘത്തൊടൊപ്പമായിരുന്നു ഫിറോസ് അബ്ദുല്ല. ഇന്ത്യയിലെ യു.കെയിലെയും നിക്ഷേപ സാധ്യതകള്‍, ഇരു രാജ്യങ്ങളുടെയും വളര്‍ച്ചയില്‍ പ്രവാസികള്‍ക്ക് വഹിക്കാവുന്ന പങ്കിനെ കുറിച്ചും ഫിറോസ് അബ്ദുല്ല സമ്മേളനത്തില്‍ സംസാരിച്ചു.

ഇതിന്റെ തുടര്‍ച്ചയായി ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ച നടത്താനുള്ള നീക്കത്തിലാണ് ഇദ്ദേഹം. ഇതുവഴി യുഎഇ, യുകെ എന്നിവിടങ്ങളിലെ തൊഴിലവസരങ്ങള്‍ പരമാവധി ഇന്ത്യക്കാര്‍ക്ക് പ്രയേജനപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍മാസ്റ്റര്‍ ഗ്രൂപ്പിന്റെ ഡയറക്‌റര്‍ ആണ് ഫിറോസ് അബഌള്ള. നിലവില്‍ എയര്‍ മാസ്റ്റര്‍ ഗ്രൂപ്പിന് യു.എ.ഇ, സൗദി അറേബ്യ, ഇന്ത്യ, ഖത്തര്‍, ഒമാന്‍, ആഫ്രിക്ക രാജ്യങ്ങളില്‍ എയര്‍ മാസ്റ്റര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു.

സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. ക്രിസ് ഫിലിപ്പ്, ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളായ വീരേന്ദ്ര ശര്‍മ്മ, മാര്‍ക്ക് പോസി, സാറാ ആതര്‍ട്ടണ്‍, ലിന്‍ലിത്‌ഗോയ മാര്‍ട്ടിന്‍ ഡേയും. യു.കെ, ഉഗാണ്ട അംബാസഡര്‍മാരും നിമിഷ മധ്വാനി, ലണ്ടനിലെ ഉഗാണ്ടയുടെ കോണ്‍സുലേറ്റ് ജനറല്‍ ജാഫര്‍ കപാസി, ബ്രിട്ടീഷ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാനും ആദ്യ കേരളീയ മേയറുമായ ഫിലിപ്പ് എബ്രഹാം, ഭാരവാഹികളായ പയസ് ജോ, ഐ പി എ ചെയര്‍മാന്‍ സൈനുദ്ധീന്‍ ഹോട്ട്പാക്ക്, വൈസ് ചെയര്‍മാന്‍ റിയാസ് കില്‍ട്ടന്‍, സ്ഥാപകന്‍ എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ് , ട്രഷറര്‍ സി എ ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

kerala

ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി

ആദിവാസി സെറ്റിൽമെന്റിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽവച്ചാണ്‌ അച്ഛന്റെ പരിചയക്കാരൻ പീഡിപ്പിച്ചത്‌.

Published

on

ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നിഷേധിച്ചു. ഗർഭസ്ഥശിശുവിന്‌ 30 ആഴ്‌ചയിലധികം വളർച്ചയുള്ളതിനാൽ ഗർഭഛിദ്രത്തിന്‌ നിയമപരമായി അനുമതി നൽകാനാകില്ലെന്ന്‌ കോടതി ഉത്തരവിൽ പറഞ്ഞു. പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതിതേടി അമ്മ നൽകിയ ഹർജി തീർപ്പാക്കിയാണ്‌ കോടതിയുടെ ഉത്തരവ്‌. ആദിവാസി സെറ്റിൽമെന്റിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽവച്ചാണ്‌ അച്ഛന്റെ പരിചയക്കാരൻ പീഡിപ്പിച്ചത്‌.കൊല്ലം ജില്ലാ ശിശുസംരക്ഷണ ഓഫീസർ കൃത്യമായ ഇടവേളയിൽ ഇരയുടെ വീട്‌ സന്ദർശിച്ച്‌ സഹായവും പിന്തുണയും നൽകണം. ഗർഭാവസ്ഥ പൂർത്തിയാക്കാൻ അനുകൂല സാഹചര്യമൊരുക്കണം. ഇരയ്‌ക്ക്‌ വൈദ്യസഹായവും കൗൺസലിങ്ങും നൽകണം. നിയമപരിരക്ഷയും സംരക്ഷണവും പെൺകുട്ടിക്കും ജനിക്കുന്ന കുഞ്ഞിനും ഉറപ്പുവരുത്തണമെന്നും ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

 

Continue Reading

kerala

ടാപ്പിംഗ് തൊഴിലാളിയായ മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു

ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചത്

Published

on

മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് കൊല്ലപ്പെട്ടത്. കർണാടക ശിവമോഗയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചത്.

Continue Reading

kerala

സഹായഹസ്തം നീട്ടിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

തമിഴ്നാടിന്‍റെ ഹൃദയത്തിൽ തൊട്ട കരുതലെന്നാണ് കേരളത്തിന്‍റെ പിന്തുണയെ മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിച്ചത്.

Published

on

ചുഴലിക്കാറ്റിലും കനത്ത മഴയിലും ദുരിതത്തിലായ തമിഴ് നാടിന് സഹായം വാഗ്ദാനം ചെയ്ത കേരളത്തിന് നന്ദി അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ മഴക്കെടുതിയിൽ കേരളത്തിന്‍റെ പിന്തുണ അറിയിച്ചതിനാണ് സ്റ്റാലിൻ നന്ദി പറഞ്ഞത്. തമിഴ്നാടിന്‍റെ ഹൃദയത്തിൽ തൊട്ട കരുതലെന്നാണ് കേരളത്തിന്‍റെ പിന്തുണയെ മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിച്ചത്.

Continue Reading

Trending