പുതിയ ഐഫോണ്‍ മോഡലുകളിലൊന്ന് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ വന്‍ ഓഫറുകള്‍ ലഭ്യമാണ്. മാപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ ഐഫോണിന്റെ എല്ലാ വേരിയന്റുകളിലും മികച്ച ഡീലുകളും ഡിസ്‌കൗണ്ടുകളും ഓഫര്‍ ചെയ്യുന്നുണ്ട്. മാപ്പിള്‍ എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ട് 8000 രൂപ, എച്ച്ഡിഎഫ്‌സി ക്യാഷ്ബാക്ക് ഓഫര്‍ 9000 രൂപ ഉള്‍പ്പടെ ലഭ്യമാണ്. ചില വേരിയന്റുകള്‍ക്ക് 16000 രൂപ വരെ ഇളവുണ്ട്.

പുതിയ മോഡലായ ഐഫോണ്‍ 12 മിനി 12,000 രൂപ കിഴിവോടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മാപ്പിള്‍ ക്യാഷ്ബാക്കായി 3000 രൂപയും എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഓഫറായി 9000 രൂപയും ഇതില്‍ ഉള്‍പ്പെടുന്നു. 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഐഫോണ്‍ 12 മിനി അടിസ്ഥാന മോഡലിന് 52,490 രൂപയാണ് വില. ഐഫോണ്‍ 11 ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് നേടാനും മികച്ച അവസരമാണിത്.

ഇപ്പോള്‍ വാങ്ങാവുന്ന മികച്ചൊരു മോഡലാണ് ഐഫോണ്‍ 11. ഐഫോണ്‍ 12 മിനിക്ക് ഇന്ത്യയിലെ വില 64,490 രൂപയാണ്. മാപ്പിള്‍ സ്റ്റോറില്‍ 12,000 രൂപ കിഴിവ് വഴി 52,490 രൂപയ്ക്ക് വാങ്ങാം. അതേസമയം, ഐഫോണ്‍ 11 ന്റെ 64 ജിബി മോഡല്‍ മാപ്പിള്‍ സ്റ്റോറില്‍ 52,400 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം, എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 5,000 രൂപ കിഴിവ് ലഭിക്കും. ഇതോടെ ഐഫോണ്‍ 11 വില 47,400 രൂപയായി കുറയും.

.