മുംബൈ: ഐപിഎല്‍ 2021 സീസണ്‍ മുംബൈയിലും അഹമ്മദാബാദിലുമായി നടത്താന്‍ ബി.സി.സി.ഐ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍.

ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ മുംബൈയിലെ നാല് സ്റ്റേഡിയങ്ങളിലും പ്ലേ ഓഫും ഫൈനലും മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലും സ്റ്റേഡിയത്തിലും നടത്താനാണ് ബി.സി.സി.ഐ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പക്ഷേ ഔദ്യോഗിക സ്ഥിരീകരണമൊന്നും തന്നെ വന്നിട്ടില്ല.

ടൂര്‍ണമെന്റ് ഏപ്രില്‍ രണ്ടാം വാരം ആരംഭിക്കാനാണ് സാധ്യത. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയം, വാങ്കഡെ സ്റ്റേഡിയം, ഡി.വൈ പാട്ടീല്‍ സ്റ്റേഡിയം, റിലയന്‍സ് ക്രിക്കറ്റ് സ്റ്റേഡിയം എന്നീ നാല് സ്റ്റേഡിയങ്ങളില്‍ ലീഗ് മത്സരങ്ങള്‍ക്ക് വേദിയായേക്കും.