News
ഐ.പി.എല്ലില്‍ ഇന്ന് കിരീടപ്പോര്
ടോസ് നിര്‍ണായകമാണ്. രാത്രി പോരാട്ടത്തില്‍ ചേസിംഗ് എളുപ്പമല്ല.
അഹമ്മദാബാദ്: ഇന്ന് തനിയാവര്‍ത്തനമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആദ്യ ക്വാളിഫയറില്‍ അഞ്ച് ദിവസം മുമ്പ് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന ഗുജറാത്ത്-രാജസ്ഥാന് പോരാട്ടത്തിന്റെ റീപ്പിറ്റ്. അന്ന് പ്രസീത് കൃഷ്ണ എന്ന രാജസ്ഥാന് സീമറുടെ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ ഗ്യാലറിയിലെത്തിച്ച് ഗുജറാത്തിന് വിസ്മയ വിജയം സമ്മാനിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ബാറ്റര്‍ ഡേവിഡ് മില്ലറായിരുന്നു. ആ അവസാന ഓവര്‍ തോല്‍വിക്ക് ഇന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാന് പകരം ചോദിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. അതോ സീസണിലുടനീളം ഗംഭീരമായി കളിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ആധികാരികത നിലനിര്‍ത്തുമോ… കടലാസില്‍ സാധ്യത ഗുജറാത്തിനാണ്. പക്ഷേ ടി-20 ക്രിക്കറ്റില്‍ ഒന്നും പ്രവചിക്കാനാവില്ലെന്നിരിക്കെ ഹാര്‍ദിക് പറയുന്നു- നന്നായി കളിച്ചാല്‍ കിരീടം സ്വന്തമാക്കാനാവുമെന്ന്. സഞ്ജുവും ആത്മവിശ്വാസത്തിലാണ്. സീസണിലുടനീളം ഗംഭീരമായാണ് ഞങ്ങള്‍ കളിച്ചത്. കിരീടവുമായി മടങ്ങാനാണ് മോഹം.
ഒന്നേ കാല് ലക്ഷത്തോളം പേര്‍ക്ക് ഇരിപ്പിടമുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാജസ്ഥാന് അനുകൂലമാവുന്ന ഘടകം ഈ വേദിയില്‍ കഴിഞ്ഞ ദിവസം കളിച്ചുവെന്നത് തന്നെ. രണ്ടാം എലിമിനേറ്ററില്‍ കഴിഞ്ഞ ദിവസം രാജസ്ഥാന് ബെംഗളൂരുവിനെ എതിരിട്ടത് ഇതേ വേദിയിലായിരുന്നു. അനായാസമായിരുന്നു ആ വിജയം. അതിന് നേതൃത്വം നല്കിയ ജോസ് ബട്ലര് തന്നെ ഇന്നത്തെ അങ്കത്തിലും സഞ്ജുവിന്റെ പ്രതീക്ഷ. ചാമ്പ്യന്‍ഷിപ്പില്‍ രാജസ്ഥാന് കളിച്ച എല്ലാ മല്‍സരങ്ങളിലും ഇന്നിംഗ്സിന് തുടക്കമിട്ട ഇംഗ്ലീഷുകാരന് ഇതിനകം സ്വന്തമാക്കിയത് നാല് സെഞ്ച്വറികളാണ്. ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്ക്കോറര്‍ അദ്ദേഹം തന്നെയാണ്. പര്‍പ്പിള്‍ ക്യാപ്പ് ഇതിനകം ഉറപ്പിച്ച ബട്ലര്ക്കൊപ്പം സഞ്ജു തന്നെയാണ് ബാറ്റിംഗ് നിരയിലെ രണ്ടാമന്. നന്നായി തുടങ്ങുന്ന നായകന് ആ തുടക്കത്തെ പ്രയോജനപ്പെടുത്താനാവുന്നില്ലെന്നാണ് കാര്യമായ പരാതി. പക്ഷേ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുന്ന സഞ്ജു ടീമിന്റെ വിജയമാണ് ലക്ഷ്യമാക്കുന്നത്. യശ്സവി ജയ്സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെത്തിമര്‍ എന്നിവര്‍ കൂടി ചേരുമ്പോള്‍ രാജസ്ഥാന് ബാറ്റിംഗ് ശക്തമാവുന്നു. പിന്നെ റിയാന്‍ പരാഗ്, രവിചന്ദ്രന്‍ അശ്വിന് എന്നിവരെ പോലുള്ള കിടിലനടിക്കാര്‍. വാലറ്റത്തില്‍ അടിക്ക് മടിക്കാത്ത ട്രെന്‍ഡ് ബോള്‍ട്ടും ഒബോദ് മക്കോയിയും. ബൗളിംഗാണ് ടീമിന് ആദ്യ ക്വാളിഫയറില്‍ പ്രശ്നമായത്. ട്രെന്‍ഡ് ബോള്‍ട്ട്, പ്രസീത് കൃഷ്ണ എന്നിവരാണ് ന്യൂ ബോള്‍ ബൗളര്‍മാര്‍. പക്ഷേ ഗുജറാത്തുകാരുടെ കടന്നാക്രമണ ശൈലിയെ നിയന്ത്രിക്കാന്‍ ഇവര്‍ക്കാവണം. യൂസവേന്ദ്ര ചാഹല്‍, രവിചന്ദ്രന്‍ അശ്വിന് എന്നീ സ്പിന്‍ ദ്വായമാണ് മധ്യ ഓവറുകളിലെ റണ്‍ നിയന്ത്രണക്കാര്‍. അഞ്ചാമനായ ബൗളര്‍ മക്കോയിയാണ്. ബെംഗളൂരുവിനെതിരെ നന്നായി പന്തെറിഞ്ഞ ആത്മവിശ്വാസം മക്കോയിക്കുണ്ട്.
ആത്മവിശ്വാസമാണ് ഗുജറാത്ത്. നായകന് ഹാര്‍ദിക് തന്നെ ടീമിനെ മുന്നില്‍ നിനന് നയിക്കുന്നു. വിശാലമായ ബാറ്റിംഗ് നിര. വാലറ്റത്തില്‍ റാഷിദ് ഖാന് പോലും വീശിയടിക്കും. എത്ര വലിയ സ്ക്കോര്‍ നേടാനും ഏത് സ്ക്കോര്‍ പിന്തുടരാനും മിടുക്കര്‍. വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഇന്നിംഗ്സിന് തുടക്കമിടുന്നവര്‍. ഓസ്ട്രേലിയ.ക്കാരന് മാത്യു വെയിഡെ, ഹാര്‍ദിക്, ഡേവിഡ് മില്ലര്‍, രാഹുല്‍ തേവാദിയ തുടങ്ങിയ വലിയ ബാറ്റിംഗ് ലൈനപ്പ്. ബൗളിംഗില്‍ മുഹമ്മദ് ഷമിയുടെ അനുഭവക്കരുത്ത്. ലോക്കി ഫെര്ഗൂസണ്, യാഷ് ദയാല്‍, റാഷിദ് ഖാന്, അല്‍സാരി ജോസഫ് തുടങ്ങിയവര്‍. ഇവരില്‍ രാജസ്ഥാന് പേടി റാഷിദിനെയാണ്. ക്വാളിഫയറില്‍ നാലോവറില്‍ കേവലം 15 റണ്‍സ് മാത്രമാണ് അദ്ദേഹം നല്‍കിയത്. 24 പന്തുകളില്‍ ഒരു ബൗണ്ടറിയോ സിക്സറോ വഴങ്ങിയില്ല.ടോസ് നിര്‍ണായകമാണ്. രാത്രി പോരാട്ടത്തില്‍ ചേസിംഗ് എളുപ്പമല്ല. ടോസ് ലഭിക്കുന്നവര്‍ ആദ്യം ബാറ്റ് ചെയ്യും. മല്‍സരം രാത്രി എട്ട് മുതല്‍.
kerala
മലപ്പുറത്ത് മികച്ച പോളിംങ്; 45.31 ശതമാനം രേഖപ്പെടുത്തി
പാലക്കാടും മലപ്പുറവും കോഴിക്കോടും കണ്ണൂരുമാണ് പോളിങ് ശതമാനത്തില്‍ മുന്നിലുള്ളത്.
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം പുരോഗമിക്കെ മലപ്പുറത്ത് മികച്ച പോളിംങ്. 45.31 ശതമാനം രേഖപ്പെടുത്തി.
വോട്ട് ചെയ്ത പുരുഷന്മാര് 754,259
വോട്ട് ചെയ്ത സ്ത്രീകള്‍ 885,486
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡെഴ്സ് 10
പാലക്കാടും മലപ്പുറവും കോഴിക്കോടും കണ്ണൂരുമാണ് പോളിങ് ശതമാനത്തില്‍ മുന്നിലുള്ളത്. ജില്ലകളില്‍ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ വോട്ടിങ് മെഷീന് തകരാറിലായതോടെ ചില ബൂത്തുകളില്‍ പോളിങ് തടസപ്പെട്ടു. പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നെങ്കിലും ചിലയിടങ്ങളില്‍ വോട്ടര്‍മാര്‍ ഏറെ നേരം കാത്തുനില്‍ക്കുന്നത് കാണാമായിരുന്നു.
kerala
മുഖ്യമന്ത്രിക്ക് സമരങ്ങളോട് പുച്ഛം, തീവ്രവലതുപക്ഷവാദി; വി.ഡി സതീശന്
ലൈംഗീക അപവാദക്കേസുകളില്‍ പെട്ട എത്ര പേര് സ്വന്തം മന്ത്രിസഭയിലും പാര്‍ട്ടിയിലും ഉണ്ടെന്ന് മുഖ്യമന്ത്രി എണ്ണി നോക്കണം.
കൊച്ചി: മുഖ്യമന്ത്രി തീവ്രവലതുപക്ഷവാദിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. 25 കൊല്ലം മുമ്പുള്ള മനോഭാവമാണ് മുഖ്യമന്ത്രിക്ക്. സമരങ്ങളോടുള്ള പുച്ഛമൊക്കെ ഇതിന്റെ ഭാഗമാണെന്നും വി.ഡി സതീശന് വ്യക്തമാക്കി. ലൈംഗീക അപവാദക്കേസുകളില്‍ പെട്ട എത്ര പേര് സ്വന്തം മന്ത്രിസഭയിലും പാര്‍ട്ടിയിലും ഉണ്ടെന്ന് മുഖ്യമന്ത്രി എണ്ണി നോക്കണം. ഇടതുപക്ഷ എംഎല്‍എയായിരുന്ന പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള പരാതി മുഖ്യമന്ത്രി 13 ദിവസം പൂഴ്ത്തി വെച്ചു. മുഖ്യമന്ത്രിയുടെത് പി.ടി കുഞ്ഞു മുഹമ്മദിനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്നും വിഡി സതീശന് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പന്റെ സ്വര്‍ണ്ണം കവര്ന്നവന് ഇപ്പോഴും പാര്‍ട്ടിക്കാരനാണ്. പത്മകുമാറിനെതിരെ എന്ത് കൊണ്ട് നടപടിയില്ലെന്നും വി.ഡി സതീശന് ചോദിച്ചു.
kerala
ശബരിമല മണ്ഡല പൂജയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് മുതല്‍; ഡിസംബര്‍ 26-27 തീയതികളുടെ സ്ലോട്ടുകള്‍ തുറന്നു
ഡിസംബര്‍ 26ന് 30,000 പേര്‍ക്കും ഡിസംബര്‍ 27ന് 35,000 പേര്‍ക്കും ദര്‍ശനാനുമതി ലഭിക്കും.
ശബരിമല: മണ്ഡല പൂജയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് 5 മണി മുതല്‍ ആരംഭിക്കുന്നു. ആദ്യഘട്ടമായി ഡിസംബര്‍ 26, 27 തീയതികളിലേക്കുള്ള സ്ലോട്ടുകളാണ് തുറന്നിരിക്കുന്നത്. ഡിസംബര്‍ 26ന് 30,000 പേര്‍ക്കും ഡിസംബര്‍ 27ന് 35,000 പേര്‍ക്കും ദര്‍ശനാനുമതി ലഭിക്കും. ഇരുദിവസങ്ങളിലും 5,000 പേര്‍ക്ക് സ്പോട്ട് ബുക്കിംഗിലൂടെ പ്രവേശനവും അനുവദിക്കും.
ദര്‍ശനത്തിനുള്ള സ്ലോട്ടുകള്‍ sabarimalaonline.org വഴി ബുക്ക് ചെയ്യണമെന്ന് ദേവസ്വം വകുപ്പ് അറിയിച്ചു. മണ്ഡല-മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ഹൈക്കോടതി നിര്‍ദേശിച്ച വെര്‍ച്വല്‍ ക്യൂ സ്പോട്ട് ബുക്കിംഗ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് സന്നിധാനം എഡിഎം ഡോ. അരുണ്‍ എസ്. നായര്‍ അറിയിച്ചു.
തിരക്ക് നിയന്ത്രണവും സുരക്ഷിത ദര്‍ശനവും ഉറപ്പാക്കാന്‍ ബുക്ക് ചെയ്ത ദിവസത്തോടു ചേര്‍ന്നാണ് ഭക്തര്‍ എത്തേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, വയോധികര്‍, നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, കുട്ടികളുമായി വരുന്നവര്‍ എന്നിവര്‍ കാനനപാത ഒഴിവാക്കി നിലയ്ക്കല്‍-പമ്പ റൂട്ടാണ് തിരഞ്ഞെടുക്കേണ്ടത്.
കാനനപാതയില്‍ തിരക്ക് കൂടുന്നതിനാല്‍ അടിയന്തര വൈദ്യസഹായം നല്കുന്നതില് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. വനപാലകര്‍, അഗ്നിശമന സേന, എന്‍ഡിആര്‍എഫ് എന്നിവരുടെ സഹായത്തോടെയാണ് നിലവില്‍ പാതയില്‍ അവശരാകുന്നവരെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി മാറ്റുന്നത്. നിലവില്‍ ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാണെന്നും ഭക്തര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ദര്‍ശന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുന്നും അവലോകനയോഗം വിലയിരുത്തി.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
