Video Stories
ദുര്‍ബലരല്ല ഇറാന്
യൂറോപ്യന്മാര്ക്ക് അത്ര ദഹിക്കുന്ന മണ്ണല്ല ഇറാന്. അമേരിക്കയെയും പടിഞ്ഞാറന്‍ ലോകത്തെയും രാഷ്ട്രീയമായി വിറപ്പിച്ചുനിര്‍ത്തുന്ന ഇറാനോട് പണ്ടേയുണ്ട് യൂറോപ്പിനൊരു വിരോധം. പക്ഷേ കഴിഞ്ഞ ഏഴ് വര്‍ഷമായി ഒറു യൂറോപ്യന്‍ ഇറാനിലുണ്ട്- അദ്ദേഹത്തിന് പരാതികളേതുമില്ല. കക്ഷിയുടെ മനസ്സ് നിറയെ ഫുട്ബോളാണ്. ആ ഫുട്ബോളിനെ തന്നെ സ്നേഹിക്കുന്ന രാജ്യത്തിന് സമ്മാനിക്കുക എന്ന ലളിതമായ ലക്ഷ്യം മാത്രം. ആള് ചില്ലറക്കാരനാണെന്ന് കരുതരുത്. ലോകത്തിലെ തന്നെ ഏറ്റവും മികച് രണ്ട് ഫുട്ബോള്‍ ക്ലബുകളായ റയല്‍ മാഡ്രിഡിന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും അമരക്കാരനായിരുന്നു. 2010 ല്‍ പോര്‍ച്ചുഗലിന്റെ ലോകകപ്പ് കോച്ചായിരുന്നു. അതിന് മുമ്പ് രണ്ട് തവണ ഫിഫ അണ്ടര്‍ 20 ലോകകപ്പ് സ്വന്തമാക്കിയ പോര്‍ച്ചുഗല്‍ ടീമിന്റെ അമരക്കാരന്. പോര്‍ച്ചുഗലില്‍ നിന്നും ഹൗസേ മോറിഞ്ഞോയെ പോലുള്ള തന്ത്രശാലികള്‍ വരുന്നതിന് മുമ്പ് തന്നെ കളി മൈതാനത്ത് സൂത്രങ്ങളുടെ ശക്തി തെളിയിച്ച കാര്‍ലോസ് ക്വിറസ്. ക്വിറസിലെ പരിശീലകന് ഏഴ് വര്‍ഷം പോയിട്ട് ഒരു വര്‍ഷം ഇറാനില്‍ നില്‍ക്കുമോ എന്ന് ചോദിച്ചവരായിരുന്നു അദ്ദേഹത്തിന്റെ അടുത്ത മിത്രങ്ങള്‍. ഏഷ്യയില്‍ നിന്നും റഷ്യന്‍ ടിക്കറ്റ് നേടിയ ആദ്യ രാജ്യമെന്ന ഇറാന് സ്വന്തമാക്കുമ്പോള്‍ ക്വിറസ് അവകാശവാദങ്ങള്‍ക്കൊന്നും തുനിഞ്ഞില്ല. ഇന്നലെ അദ്ദേഹം തന്റെ പ്രാഥമിക ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചു. അതിലെ രണ്ട് പേര് ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായി. മധ്യനിരക്കാരായ മസൗദ് ഷജോയിയും ഇഹ്സാന്‍ ഹാജി സാഫിയും. രണ്ട് പേരും യൂറോപ്പില്‍ കളിക്കുന്നവര്‍. ഗ്രീക്ക് ക്ലബായ പാനിയോണിസിന്റെ മധ്യനിരക്കാര്‍. രണ്ട് പേരും ഒരു പാതകവും ചെയ്തിട്ടില്ല. പക്ഷേ സ്വന്തം ക്ലബിനായി കളിക്കുമ്പോള്‍ അവര്‍ ഒരു ഇസ്രാഈലി ടീമിനെതിരെ കളിച്ചു. അത് നാട്ടില്‍ വലിയ പുലിവാലായി. രണ്ട് പേരെയും ഇറാന് ഫുട്ബോള്‍ ഫെഡറേഷന് ആജീവനാന്തം നിരോധിച്ചു. ഇറാന് ഇസ്രാഈലിനെ അംഗീകരിക്കുന്നില്ല. അതിനാല്‍ തന്നെ ഒരു ജൂത ടീമിനെതിരെ കളിച്ചവര്‍ രാജ്യദ്രോഹികളാണെന്ന് വരെ മുദ്ര കുത്തപ്പെട്ടു. രണ്ട് പേര്‍ക്കും നാട്ടില്‍ വരാന്‍ വരെ പേടി. പക്ഷേ ക്വിറസിലെ പരിശീലകന് അതൊന്നും പ്രശ്നമായിരുന്നില്ല. നന്നായി കളിക്കുന്നവരോട് ഒരു വിരോധവും തനിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം രണ്ട് പേരെയും പ്രാഥമിക ലോകകപ്പ് സംഘത്തില്‍ അംഗങ്ങളാക്കിയത്.
ഗ്രൂപ്പ് ബി യില്‍ ഇറാന് കാര്യങ്ങള്‍ എളുപ്പമല്ല. സ്പെയിനും പോര്‍ച്ചുഗലും പിന്നെ മൊറോക്കോയും. എല്ലാവരും റാങ്കിംഗില്‍ ഇറാനേക്കാള്‍ മുന്നിലുള്ളവര്‍. അനുഭവസമ്പത്തിലും കരുത്തിലുമെല്ലാം മേല്‍കൈ ഇവര്‍ക്കുണ്ട്. ക്വിറസിലെ പരിശീലകന് പക്ഷേ അതൊന്നും കാര്യമാക്കാതെ പറയുന്നത് മല്‍സരം നടക്കുന്നത് മൈതാനത്താണല്ലോ എന്നാണ്. ഫിഫ റാങ്കിംഗിനെയും പ്രതിയോഗികളെയും ബഹുമാനിക്കുമ്പോള്‍ തന്നെ അദ്ദേഹം വിശദീകരിക്കുന്നത് 90 മിനുട്ടിലെ കരുത്താണ് മല്‍സരവിധിയെ നിര്‍ണയിക്കുന്നത് എന്നാണ്. നാല് വട്ടം ലോകകപ്പ് കളിച്ചിരിക്കുന്നു അലി ദായിയുടെ നാട്ടുകാര്‍. 1978 ലായിരുന്നു ആദ്യം. പിന്നെ 98 ലെ ഫ്രഞ്ച് ലോകകപ്പ്, 2006 ലെ ജര്‍മന്‍ ലോകകപ്പ്, കഴിഞ്ഞ ബ്രസീല്‍ ലോകകപ്പ്. ഇത്തവണ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇറാന് കാര്യമായ വെല്ലുവിളിയേ ഉണ്ടായിരുന്നില്ല. തോല്‍വികളില്ലാതെ അവര്‍ കടന്നു വന്നു. റഷ്യയില്‍ ഇറാന്റെ തുരുപ്പ് ചീട്ടുകള്‍ രണ്ട് പേരാണ്. ഒന്നാമന് സര്‍ദാര്‍ അസ്മോന്‍, രണ്ടാമന് ഡച്് ലീഗില്‍ ഇത്തവണ മിന്നിയ ലീഗിലെ ടോപ് സ്ക്കോറര്‍ അലിറേസ ജഹാന് ബക്ഷ്. മുന്‍നിരയില്‍ സര്‍ദാര്‍ മിന്നുന്ന താരമാണ്. ഇറാനിയന്‍ ഫുട്ബോളില്‍ എന്നും നിറഞ്ഞ് നിന്നിട്ടുള്ള അലി ദായിയുടെ പിന്മുറക്കാരന് എന്ന് ഇറാനിയന്‍ പത്രങ്ങള്‍ വിശേഷിപ്പിക്കുന്ന താരം. മറ്റൊരു പ്രധാന പ്രത്യേകത സര്‍ദാറിന് റഷ്യ സുപരിചിതമാണ് എന്നതാണ്. റഷ്യന്‍ ക്ലബായ റുബിന്‍ കസാന്‍ വേണ്ടിയാണ് സര്‍ദാര്‍ കളിക്കുന്നത്. റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇറാനിയന്‍ താരവും കക്ഷി തന്നെ. 2015 ലെ എ.എഫ്.സി ഏഷ്യന്‍ കപ്പ് മുതല്‍ രാജ്യത്തിന്റെ ശക്തിയാണ് സുന്ദരമായ ഗോളുകളുടെ വക്താവായ ചെറുപ്പക്കാരന്. അലി റേസ എന്ന മുന്നിരക്കാരന് ഈയിടെ വാര്‍ത്തകളില്‍ മിന്നിയത്. ഡച്ച് ലീഗിലെ ടോപ് സ്ക്കോറര്‍ എന്ന പദവിയില്‍. ഉന്നതന്മാര് കളിക്കുന്ന ഡച്ച് ലീഗില്‍ അലിറേസ നേടിയത് 21 ഗോളുകള്‍. ഈ രണ്ട് സ്ട്രൈക്കര്‍മാരാണ് ടീമിന്റെ കരുത്ത്. പിന്നെ ആരെയും വിറപ്പിക്കുന്ന മധ്യനിരയും പ്രതിരോധത്തില്‍ ജാഗ്രത കുറയാത്ത ഡിഫന്‍സും. അലിറേസ ബെര്‍വാന്തായിരിക്കും ഫസ്റ്റ് ചോയിസ് ഗോള്‍ക്കീപ്പര്‍. നല്ല തുടക്കമാണ് ക്വിറസും ടീമും ആഗ്രഹിക്കുന്നത്. 15 ന് മൊറോക്കോയുമായാണ് ആദ്യ മല്‍സരം. നല്ല തുടക്കം ലഭിച്ചാല്‍ അത് ഉപയോഗപ്പെടുത്തി മുന്നേറാന്‍ കഴിയുമെന്നാണ് ക്വിറസിന്റെ പക്ഷം.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
Film
ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍
ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..
ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.
എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.
ഡയസ്പോര്‍ എന്റര്ടെയ്ന്മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്ടെയ്ന്മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.
ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന് ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്കാരം കിഷ്കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന് രഞ്ജിത മേനോന്, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്, അഭിലാഷ് ശങ്കരനാരായണന് എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്, ചീഫ് അസോസിയേറ്റ് ക്യാമറാമാന് ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര് കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.
Video Stories
പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം
ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…
കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.
ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment2 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
india1 day agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

