Connect with us

Video Stories

ഐ.എസ്.എല്‍; ആര്‍ക്കും മുന്‍തൂക്കമില്ലാതെ പോയിന്റ് പട്ടിക

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി:ഐ.എസ്.എലില്‍ ആറാം റൗണ്ട് മത്സരങ്ങള്‍ അവസാനിക്കാനിരിക്കെ പോയിന്റ് പട്ടികയില്‍ ആര്‍ക്കും അപ്രമാദിത്യമില്ല. മിക്ക ടീമുകളും ആറ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി സെമിസാധ്യതകള്‍ തീര്‍ത്തും പ്രവചനാതീതമായി. ആറു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി ഏറ്റവും താഴെയുള്ള എഫ്.സി ഗോവക്ക് പോലും ടേബിളില്‍ മുന്നില്‍ കയറാന്‍ ഇനിയും സാധ്യതകളേറെയുണ്ട്. ഇന്ന് ഡല്‍ഹി-പൂനെ മത്സരം അവസാനിക്കുന്നതോടെ ചെന്നൈയിന്‍ ഒഴികെ ഏഴു ടീമുകള്‍ ആറാം റൗണ്ട് പിന്നിടും. ചെന്നൈയിന്‍ എഫ്.സിക്ക് 29ന് ബ്ലാസ്റ്റേഴ്‌സിനെതിരെയാണ് ആറാം മത്സരം. പ്രാഥമിക റൗണ്ടില്‍ 14 മത്സരങ്ങളാണ് ഓരോ ടീമിനുമുള്ളത്.

ബുധനാഴ്ച്ച വരെയുള്ള മത്സര ഫലങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ സിറ്റി എഫ്.സിയാണ് 11 പോയിന്റുമായി ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ഏഴു മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും രണ്ടു സമനിലയും രണ്ടു തോല്‍വിയും. രണ്ടാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റിന് ആറു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയവും രണ്ടു തോല്‍വിയും ഒരു സമനിലയുമടക്കം 10 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ കൊല്‍ക്കത്തക്ക് ആറു മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുള്ള അത്‌ലറ്റികോ കൊല്‍ക്കത്തക്കാണ് മൂന്നാം സ്ഥാനം. തുല്യ പോയിന്റാണെങ്കിലും (8) ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ചെന്നൈയിന്‍ എഫ്.സിയാണ് നാലാം സ്ഥാനത്ത്. ആറു മത്സരങ്ങളില്‍ നിന്ന് രണ്ടു വീതം ജയവും തോല്‍വിയും സമനിലയുമായി അഞ്ചാം സ്ഥാനത്താണ് കേരളം.
ഗോള്‍ഡന്‍ ബോളിനായുള്ള പ്രയാണത്തില്‍ നോര്‍ത്ത് ഈസ്റ്റിന്റെ എമിലിയാനോ അല്‍ഫാരോയാണ് നാലു ഗോളുമായി മുന്നില്‍. ഡല്‍ഹി താരം മാര്‍സെലോ പെരേരയുടെ അക്കൗണ്ടില്‍ മൂന്നു ഗോളുകളുണ്ട്. ഏഴു താരങ്ങളാണ് രണ്ടു ഗോളുകളുമായി മൂന്നാം സ്ഥാനത്തുള്ളത്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. എതിര്‍ താരങ്ങളില്‍ നിന്നും പന്ത് തട്ടിയെടുക്കുന്ന കാര്യത്തില്‍ (ടാക്ക്‌ളിങ്) മുംബൈയുടെ റൊമാനിയന്‍ താരം ലൂസിയന്‍ ഗോയനാണ് നമ്പര്‍ വണ്‍. 28 തവണ താരം ഈ ലക്ഷ്യം നിറവേറ്റി. പൂനെയുടെ മാര്‍ക്വി താരം മുഹമ്മദ് സിസോക്കൊയാണ് രണ്ടാം സ്ഥാനത്ത് (24 തവണ). 18 ടാക്ലിങുമായി ബ്ലാസ്റ്റേഴ്‌സ് താരം മെഹ്താബ് ഹുസൈന്‍ അഞ്ചാം സ്ഥാനത്തുണ്ട്.

നോര്‍ത്ത് ഈസ്റ്റിന്റെ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതോ പോള്‍ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരത്തിനായുള്ള പോരാട്ടത്തില്‍ ഏറെ മുന്നിലാണ്. വലയിലേക്കുള്ള 27 ഷോട്ടുകളാണ് സുബ്രതോ തടഞ്ഞിട്ടത്. മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറായ താരം ബാറിന് കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാല്‍ കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ വല കാത്ത മലയാളി താരം ടി.പി രഹനേഷിന് ഇത്തവണ ഒരു മത്സരത്തിലും കളത്തിലിറങ്ങാനായില്ല. പരിക്കും താരത്തെ വലക്കുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയുടെ ദേബ്ജിത് മജുംദാറിന്റെ അക്കൗണ്ടില്‍ 18 ക്ലീന്‍ ഷീറ്റുകളുണ്ട്.
മുംബൈയും ഡല്‍ഹിയും ചെന്നൈയിനുമാണ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീം (7). കുറഞ്ഞ ഗോളുകള്‍ നേടിയ ടീമുകളെന്ന മോശം റെക്കോഡ് ബ്ലാസ്റ്റേഴ്‌സ് ഗോവക്കും പൂനെക്കുമൊപ്പം പങ്കിടുന്നു. നാലു തവണ മാത്രമാണ് മൂന്നു ടീമുകള്‍ക്കും എതിര്‍വല ചലിപ്പിക്കാനായത്. ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലും കേരളം ഏറെ പിറകിലാണ്. ഗോവ തന്നെയാണ് കൂടുതല്‍ ഗോള്‍ വഴങ്ങിയത് (9). നോര്‍ത്ത് ഈസ്റ്റ് മൂന്ന് ഗോളുകള്‍ മാത്രമാണ് ഇതുവരെ വഴങ്ങിയത്.

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

Trending