Connect with us

News

ഗസ്സയില്‍ ഇസ്രാഈല്‍ 497 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്

ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫീസാണ് കണക്കുകള്‍ പുറത്തുവിട്ടത്.

Published

on

ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നശേഷം ഇസ്രാഈല്‍ കുറഞ്ഞത് 497 തവണയെങ്കിലും വെടിനിര്‍ത്തല്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫീസാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഈ ആക്രമണങ്ങളില്‍ ഏകദേശം 342 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമാണ്. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒക്ടോബര്‍ 10 നാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഗുരുതരവും വ്യവസ്ഥാപിതവുമായ ലംഘനങ്ങള്‍ തുടരുന്നതിനെ ശക്തമായി അപലപിക്കുന്നതായി മീഡിയോ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മാത്രം ഇസ്രാഈല്‍ ഗസ്സയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ടു. 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗസ്സയിലെ തിരക്കേറിയ തെരുവില്‍ ഇസ്രാഈലി ഡ്രോണ്‍ പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ മരിക്കുകയും ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രാഈല്‍ അധീനതയിലുള്ള പ്രദേശത്ത് ഇസ്രാഈല്‍ സൈനികരെ ഹമാസ് ആക്രമിച്ചതിനെ തുടര്‍ന്നാണ് ആക്രമണം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

world

ഗസ്സയിലെ വെടിനിര്‍ത്തല്‍ ലംഘനം; 497 ആക്രമണങ്ങള്‍, 342 പേര്‍ കൊല്ലപ്പെട്ടു

തുടര്‍ന്നുള്ള ആക്രമണങ്ങളിലായി 342 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും അധികാരികള്‍ വ്യക്തമാക്കി

Published

on

ഗസ്സ സിറ്റി: അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രാഈല്‍ കുറഞ്ഞത് 497 തവണ ലംഘിച്ചതായി ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നുള്ള ആക്രമണങ്ങളിലായി 342 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും അധികാരികള്‍ വ്യക്തമാക്കി. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമാണ്.

മീഡിയ ഓഫീസ് പ്രസ്താവനയില്‍ ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഗുരുതരവും വ്യവസ്ഥാപിതവുമായ ലംഘനങ്ങള്‍ തുടരുന്നതിനെ ശക്തമായി അപലപിച്ചു.

അവസാന 24 മണിക്കൂറിനുള്ളില്‍ ഗസ്സയില്‍ നടന്ന ഇസ്രഈലി വ്യോമാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടുന്നു. 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയിലെ തിരക്കേറിയ തെരുവില്‍ ഇസ്രഈലി ഡ്രോണ്‍ പൊട്ടിത്തെറിച്ചതില്‍ 5 പേര്‍ മരിക്കുകയും 7 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്രാഈല്‍ അധീനതയിലുള്ള പ്രദേശത്ത് ഹമാസ് സേന ഇസ്രാഈല്‍ സൈനികരെ ആക്രമിച്ചതിനൊടുവിലാണ് തിരിച്ചാക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.

അമേരിക്കയുടെ നേതൃത്വത്തില്‍ ഗസ്സയില്‍ വിന്യസിക്കാന്‍ പോകുന്ന അന്താരാഷ്ട്ര സേനയിലേക്ക് സ്വന്തം സൈനികരെ അയക്കാന്‍ തയാറാണെന്ന് തുര്‍ക്കി അറിയിച്ചു. ഇസ്രാഈലിന്റെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ തന്നെയാണ് തുര്‍ക്കിയുടെ തീരുമാനം.

ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിനുള്ള കരട് പ്രമേയത്തിന് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി അംഗീകാരം നല്‍കി. അതിര്‍ത്തി സുരക്ഷിതമാക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ഫലസ്തീന്‍ പൊലീസിനൊപ്പം ഇസ്രാഈലും ഈജിപ്തും സഹകരിക്കും എന്ന് പ്രമേയം വ്യക്തമാക്കുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ എത്തിയിട്ടും ഗസ്സയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യമാണിപ്പോള്‍.

 

Continue Reading

kerala

പാലത്തായി പീഡനക്കേസ്; വര്‍ഗീയ പരാമര്‍ശം നടത്തി സിപിഎം നേതാവ് ഹരീന്ദ്രന്‍

പ്രതി ഹിന്ദുവായതിനാല്‍ മുസ്ലിം ലീഗും എസ്ഡിപിഐയും കേസില്‍ ഇടപെട്ടുവെന്നാണ് ഹരീന്ദ്രന്റെ വിവാദ പ്രസ്താവന.

Published

on

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ വര്‍ഗീയ പരാമര്‍ശം നടത്തി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രന്‍. പ്രതി ഹിന്ദുവായതിനാല്‍ മുസ്ലിം ലീഗും എസ്ഡിപിഐയും കേസില്‍ ഇടപെട്ടുവെന്നാണ് ഹരീന്ദ്രന്റെ വിവാദ പ്രസ്താവന.

അതേസമയം, പ്രതി പത്മരാജനെ അനുകൂലിച്ച് ബി.ജെ.പിസംഘപരിവാര്‍ നേതാക്കള്‍ രംഗത്തെത്തിരുന്നു. തലശ്ശേരി പോക്‌സോ കോടതി ഈ മാസം 15ആണ്.

ഈ മാസം 15നാണ് പാലത്തായി പീഡനക്കേസില്‍ അധ്യാപകനായ ആര്‍എസ്എസ് നേതാവും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂര്‍ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസില്‍ കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷ വിധിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെ 40 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. സംഘപരിവാര്‍ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജന്‍. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 376എബി
ഐപിസി പ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗികാതിക്രമവും, ജീവപര്യന്തവും 1 ലക്ഷം രൂപ പിഴയും പോക്‌സോ സെക്ഷന്‍ 5(എഫ്) പ്രകാരം 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും പോക്‌സോ സെക്ഷന്‍ 5(എല്‍) പ്രകാരം 20 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു.

Continue Reading

kerala

സ്പായിലെ മാലമോഷണ കേസ്: പണം തട്ടിയ എസ്ഐ ബൈജുവിനെ സസ്പെന്‍ഡ് ചെയ്തു

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തട്ടിയെടുത്ത തുകയായ നാല് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Published

on

കൊച്ചി: സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിവില്‍ പൊലീസ് ഓഫീസറിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ. കെ. ബൈജുവിനെ സസ്പെന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തട്ടിയെടുത്ത തുകയായ നാല് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ എസ്ഐ ബൈജുവിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം ശക്തമാക്കി. സ്പാ നടത്തുന്ന യുവതിയെയും ഉള്‍പ്പെടെ മൂന്ന് പേരെ പ്രതികളായി പൊലീസ് ചേര്‍ത്തിട്ടുണ്ട്. ബൈജുവിന്റെ കൂട്ടാളിയെ പൊലീസ് ഇതിനകം പിടികൂടിയപ്പോള്‍, യുവതി ഒളിവിലാണ്.

സംഭവം നവംബര്‍ 8നാണ് നടന്നത്. സിപിഒ സ്പായില്‍ എത്തിയതിന് പിന്നാലെ യുവതി മാല നഷ്ടമായെന്ന് പൊലീസില്‍ പരാതി നല്‍കി. സിപിഒ മാല എടുത്തുവെന്നാണ് അവള്‍ ആരോപിച്ചത്. തുടര്‍ന്ന് എസ്ഐ ബൈജുവും സംഘവും മോഷണവിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സിപിഒയില്‍ നിന്ന് നാല് ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്.

 

Continue Reading

Trending