Video Stories
ഇസ്രാഈലി തന്ത്രങ്ങള്‍ ഇന്ത്യയിലും പ്രയോഗിക്കുന്നു
കെ. മൊയ്തീന്‍കോയ
ഇന്ന് നടക്കുന്ന ഇസ്രാഈല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ വില കുറഞ്ഞ സര്‍വ അടവുകളും പയറ്റുകയാണ് പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു. 120 അംഗ പാര്‍ലമെന്റില്‍ (നെസറ്റ്) ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് അഭിപ്രായ സര്‍വേ. തീവ്ര, വലതുപക്ഷ പാര്‍ട്ടികളെ ഒപ്പംനിര്‍ത്തി ഭരണം നിലനിര്‍ത്താനാണ് നെതന്യാഹുവിന്റെ ലക്ഷ്യം. അഴിമതി ആരോപണത്തെതുടര്‍ന്ന് ഭരണത്തില്‍നിന്ന് പുറത്താകുമെന്ന് ഉറപ്പായിരുന്ന നെതന്യാഹു കുടിലതന്ത്രത്തിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കാനാണ് ഒരുങ്ങുന്നത്. ഇസ്രാഈലിലെ ജൂത സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ പതിവ് തന്ത്രം പുറത്തെടുത്തിട്ടുണ്ട്. അധിനിവിഷ്ട ഭൂമിയിലെ ഫലസ്തീന് സമൂഹത്തിന് എതിരെ കടുത്ത പീഡനം നടത്തിയും ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആക്രമണം നടത്തിയും ‘വീര’പുരുഷനാവുകയാണ് നെതന്യാഹു. നെതന്യാഹുവിന്റെ അടുത്ത സുഹൃത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ‘ഇസ്രാഈല്‍ തന്ത്രങ്ങള്‍’ ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ പ്രയോഗിക്കുന്നു. സയണിസ്റ്റ് കുടിലതന്ത്രങ്ങള്‍ ഇന്ത്യയിലും പ്രയോഗിച്ച് കഴിഞ്ഞ തവണ വിജയം കണ്ടതാണല്ലോ. ‘ഒരേ തൂവല്പക്ഷി’കളാണ് ഇസ്രാഈലിലും ഇന്ത്യയിലും ഭരണം നടത്തുന്നത്. വിജയിക്കാന്‍ എന്ത് വൃത്തികെട്ട അടവും അവര്‍ പ്രയോഗിക്കും. നരേന്ദ്രമോദിക്ക് ഉപദേശം നല്‍കുന്നത് നെതന്യാഹുവാണ്. നെതന്യാഹുവിന് ഉപദേശം നല്കാന് അമേരിക്കയും റഷ്യയുമുണ്ട്, എന്ന് കാണുന്നത് വിചിത്രമായ വിരോധാഭാസം തന്നെ. സിറിയയില്‍നിന്ന് 1967ലെ യുദ്ധത്തില്‍ കയ്യടക്കിയ ഗോലാന്‍കുന്നും ഫലസ്തീന്റെ ജറൂസലവും ഇസ്രാഈലിന് സ്വന്തമാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നല്കിയ ‘സര്‍ട്ടിഫിക്കറ്റ്’ നെതന്യാഹുവിന് ജൂത വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നു. 1948-ല്‍ യു.എന്‍ പൊതുസഭയില്‍ ഫലസ്തീന് വിഭജിച്ച് ഇസ്രാഈല്‍ രൂപീകരിക്കുന്നതിന് ബ്രിട്ടനൊപ്പം സംയുക്ത പ്രമേയം അവതരിപ്പിച്ചത് കമ്യൂണിസ്റ്റ് റഷ്യയായിരുന്നു. തുടര്‍ന്ന് വന്‍തോതില്‍ റഷ്യന്‍ ജൂതര്‍ ഇസ്രാഈലില്‍ കുടിയേറി. റഷ്യന്‍ വംശജര്‍ ഇസ്രാഈലി ജനസംഖ്യയില്‍ വലിയ ഘടകമാണ്. ഇവര്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാനാണ് ആഴ്ചകള്‍ക്ക്മുമ്പ് നെതന്യാഹു റഷ്യ സന്ദര്‍ശിച്ചത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍പോലും ഇടപെട്ട് ട്രംപിനെ വിജയിപ്പിക്കാന്‍ തന്ത്രം പയറ്റിയ വ്ളാഡ്മിര്‍ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ച തന്നെ നെതന്യാഹുവിന് സ്വാധീനം വര്‍ധിപ്പിക്കാന്‍ സഹായകമാവും.
നെതന്യാഹുവിനെപോലെ സമാനമായ നിലപാടുകളാണ് മോദിയും പ്രയോഗിക്കുന്നത്. ഇസ്രാഈലില്‍ ഫലസ്തീന് വിരുദ്ധതയാണെങ്കില്‍ ഇന്ത്യയില്‍ മുസ്ലിം വിരുദ്ധ നിലപാട്. ഇന്ത്യയില്‍ നിന്ന് മുസ്ലിംകള് വിട്ടുപോകണമെന്ന് മോദി മന്ത്രിസഭാംഗം. ഹിന്ദു മേഖല വിട്ട് ന്യൂനപക്ഷ (മുസ്ലിം) മണ്ഡലമായ വനയനാട്ടിലേക്കാണ് രാഹുല്‍ഗാന്ധി പോയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനം. 54 ശതമാനം ഹൈന്ദവ വോട്ടര്‍മാരുള്ള മണ്ഡലമാണ് വയനാട് എന്ന വസ്തുത മറച്ചുവെക്കുന്നു. മത സൗഹാര്‍ദ്ദത്തിനും ജനാധിപത്യത്തിനും അനിഷേധ്യ സംഭാവനകള്‍ നല്‍കിവരുന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ പതാക പാകിസ്താന് പതാകയാണെന്ന് ആരോപിക്കുന്നതും മോദി തന്നെ. യു.പി മുഖ്യന് യോഗി ആദിത്യനാഥിന്റെ വിമര്‍ശനം ‘വൈറസ്’ എന്നാണ്. അസമിലെ ലക്ഷക്കണക്കിനാളുകള്‍ക്ക് (വിശേഷിച്ചും മുസ്ലിംകള്ക്ക്) പൗരത്വം നിഷേധിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്ലിംകള് ഭയവിഹ്വലരാണ്. മുസ്ലിംകള്ക്കെതിരെ വിമര്‍ശനം അഴിച്ചുവിട്ട് ഹൈന്ദവ സമൂഹത്തെ ഒപ്പം നിര്‍ത്തുക എന്ന തന്ത്രം ആവര്‍ത്തിക്കാനാണ് മോദിയും സംഘ്പരിവാറും ശ്രമിക്കുന്നത്.
നെതന്യാഹുവിനെ പോലെ നരേന്ദ്രമോദിയും സര്‍ക്കാറും വന്‍ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാണ്. അറ്റോര്‍ണി ജനറല്‍ പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവയൊക്കെ മറികടക്കാന്‍ വംശീയ സമീപനം വഴി സാധ്യമാണെന്ന് നെതന്യാഹു അവകാശപ്പെടുന്നു. കഴിഞ്ഞ ഇന്ത്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ഈ കുടില തന്ത്രത്തിലൂടെയാണ് കേവലം 30 ശതമാനം മാത്രം വോട്ട് നേടി നരേന്ദ്രമോദിയും സംഘ്പരിവാറും അധികാരം കയ്യടക്കിയത്. 30,000 കോടിയുടെ റഫാല്‍ അഴിമതി വിവാദം ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ചു. രാജ്യത്തിന്റെ സമ്പത്ത് ഏതാനും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കുകയാണ് മോദി. എന്നാല്‍ അവയൊക്കെ മറികടക്കാന്‍ വര്‍ഗീയ കാര്‍ഡ് ഇറക്കി സാധ്യമാവുമെന്നാണ് മോദി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ഭരണഘടന സ്ഥാപനങ്ങളില്‍ മിക്കവയും ബി.ജെ.പി ഭരണകൂടം കയ്യടക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പോലും വിമര്‍ശനം ഉയര്‍ന്നു. സി.ബി.ഐ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് എന്നിവയൊക്കെ എതിരാളികള്‍ക്ക് എതിരെ ആയുധങ്ങളാകുന്നു. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി വിമര്‍ശിച്ചു. ഗവര്‍ണര്‍മാര്‍ ഭരണഘടന അട്ടിമറിക്കുന്നു. പാര്‍ലമെന്റിനെ നോക്കുകുത്തിയായാണ് മോദി ഭരിക്കുന്നത്. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഹാജരാകുന്നത് അപൂര്‍വം. റിസര്‍വ് ബാങ്ക് അറിയാതെ നോട്ട് നിരോധനം. ഏത് വസ്ത്രം ധരിക്കണമെന്നും ഭക്ഷണം കഴിക്കണമെന്നും അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാറും സംഘ്പരിവാറും. ഇസ്രാഈലില്‍നിന്ന് സ്വീകരിക്കുന്ന സയണിസ്റ്റ് കുതന്ത്രങ്ങള്‍ ഇന്ത്യയില്‍ പ്രയോഗിക്കുകയാണ് സംഘ്പരിവാര്‍.
ഇസ്രാഈലില്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് (ലിക്കുഡ്) വന്‍ ഭീഷണി സൈന്യത്തിലെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ബെന്നി ഗാന്‍ടിസിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയാണ്. ലിക്കുഡ് 29, ബ്ലൂ ആന്റ് വൈറ്റ് 28 എന്നീ നിലകളില്‍ സീറ്റ് നേടുമെന്നാണ് പ്രവചനം. 1948-ല്‍ പിറവിയെടുത്തത് മുതല്‍ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം ‘രാജ്യസുരക്ഷ’ തന്നെ. സാങ്കേതിക രംഗത്ത് വന്‍ വളര്‍ച്ച. യൂറോപ്പുമായും ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളില്‍ വാണിജ്യ ബന്ധം. നെതന്യാഹു കേവല ഭൂരിപക്ഷം (61) നേടാന്‍ തീവ്ര വലത്പക്ഷ പാര്‍ട്ടികളുമയി ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറുവശം ഇതേ തന്ത്രം ഉപയോഗിക്കുന്നു. ഇസ്രാഈലില്‍ നടക്കുന്ന 28-ാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്തെ അറബ്, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ ഭരണ മാറ്റം ആഗ്രഹിക്കുന്നു. അഞ്ച് അറബ് പാര്‍ലമെന്റ് അംഗങ്ങളുണ്ടാകും. 2009 മുതല്‍ ഭരണത്തിന് നേതൃത്വം നല്കുന്ന ബഞ്ചമിന് നെതന്യാഹു വിജയിച്ചാല്‍ അഞ്ചാം തവണയാണ് പ്രധാനമന്ത്രിയാവുക. ‘കൊടും ഭീകരന്’ എന്ന് അറിയപ്പെടുന്ന ഏരിയല്‍ ഷരോണിന് ശേഷം ഇസ്രാഈല്‍ പ്രധാനമന്ത്രിയാകുന്ന മറ്റൊരു ഭീകരനാണ് നെതന്യാഹു. അറബ് രാജ്യങ്ങളെ ഭിന്നിപ്പിച്ച് ഇസ്രാഈലിന് സുരക്ഷ ഒരുക്കുന്ന ട്രംപ് നെതന്യാഹുവിന്റെ ഉത്തമ സുഹൃത്ത്. നെതന്യാഹു ഒരിക്കല്‍ കൂടി അധികാരത്തില്‍ വരികയാണെങ്കില്‍ ഫലസ്തീനുമായുള്ള സമാധാന നീക്കം പൂര്‍ണമായും തകരും. ഇസ്രാഈലിന് തൊട്ട് ‘ഫലസ്തീന് രാഷ്ട്രം’ നെതന്യാഹുവിന്റെ സങ്കല്പത്തില് പോലുമില്ല. ഈ നിലക്കുള്ള ഏത് സമാധാന നീക്കവും ട്രംപ്-നെതന്യാഹു കൂട്ടുകെട്ടില്‍ തകരുമെന്ന് തീര്‍ച്ച.
ഇസ്രാഈലില്‍ നടപ്പാക്കുന്ന കുടിലതന്ത്രം ഇന്ത്യയില്‍ ഇനിയും വിലപ്പോകില്ല. ഒരു തവണ അബദ്ധം സംഭവിച്ചു. എല്ലാവിധ വൃത്തികെട്ട അടവുകളെയും അതിജീവിക്കാന്‍ ഇന്ത്യയിലെ ജനാധിപത്യ മതേതര ശക്തികള്‍ കരുത്തു കാണിക്കുമെന്ന് മോദിയും സംഘ്പരിവാറും തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെ വെപ്രാളമാണ് കാണുന്നത്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india24 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala22 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports20 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
kerala3 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

